Saturday, February 7, 2009

അഭിമുഖം....

Deepa
M. K khareem in 5 questions to some one
Five questions to some one....We are the first community introduced an interview with the members like this. So it is back for u once againDear friends....Hope you are enjoying this Tharavadu...Luckly we got so many different personalities as our co-beings here.Yes Poets,professionals,students,teachers,persons from media...housewifes...entha parayuka oru padu samanahrudhayar...But we hardly get chance to know them better.How they interact with the society,social problems,cultural activites etc...Athinayi oru cheria sramam...This will be in the format of an informal interview with some of the members in our community.I hope u will enjoy thisYou can also aks questions to this personality...so shoot ur questions.Pls respect the human beings and there opinions..this is an venue to know their about their talents...ok

................................................
Deepa
M. K khareem..swagatham
Mashu oru sahithya kaaran enna nilayil aanu njangal ariyunnathu,dayavayi ee mekhalayil ulla angayudey sambavankaley onnu vishadhamakkamo?About ur works...

.................................................
m.k.khareem
ente saahithyam,sathyathil athu eevitham aayi engineyo parinamichirikkunnu..

...........................................
m.k.khareem
kuttikkaalathe kinaakkal,bheekaravum allaathathu...vaayil vellikkarandiyumaayi pirannathu,pinneedu dhaaridryathinte padu kuzhiyilekkum...

.............................................
Deepa
ur entry to this field
angu enganey aanu ee mekhalayil ethiyathu?aarayirunnu prachodhanam?

..............................................
m.k.khareem
എഴുത്തില്‍ എനിക്ക് മാതൃകകള്‍ ഇല്ല.വീട്ടില്‍ ആരും എഴുതുകാരായില്ല... കുട്ടിക്കാലത്ത് എന്നില്‍ പ്രകമ്പനം കൊള്ളിച്ചു കടന്നു പോയ ആ തീവണ്ടി,അതില്‍ എന്‍റെ അറിയാത്ത സഞ്ചാരങ്ങള്‍...എവ്ടെക്കെല്ലാമോ പുറപ്പെട്ടു പോകണം എന്നാ ആവേശം...ഒരു വേള അതില്‍ എഴുത്തിന്‍റെ മാന്ത്രീകത ഉണ്ടാവാം... അങ്ങിനെ സഞ്ചാരവും എഴുത്തും എങ്ങേല്ലാമോ കൂട്ടി മുട്ടുന്നു...ചിലപ്പോള്‍ എന്നില്‍ ഉള്ള ഞാന്‍ തന്നെയാകാം ... അങ്ങിനെ കാലത്തിന്‍റെ പെരുവഴിയിലേക്കു എന്നെ കൈപിടിച്ചു നടന്ന ആ ഞാന്‍.. കാണാത്ത ആകാശങ്ങള്‍, ഭൂമി... നാം സഞ്ചരിക്കുക എന്ന് പറയുമ്പോള്‍ ശാരീരികമായി അല്ലാതെ മാനസീകമായ ഒരു തലം കൂടിയുണ്ട്... ആ പാതയുടെ ഏകാന്തതകളില്‍ കണ്ടുമുട്ടുന്ന കഥാ പാത്രങ്ങള്‍, സംഭവങ്ങള്‍ ഒക്കെ ഹൃദയത്തില്‍ കലമ്പല്‍ കൂട്ടി മറ്റൊരു മുഖം പേറി കടലാസ്സിലേക്ക്... അങ്ങിനെ ആകാം എഴുത്ത്... എനിക്കെന്തോ പറയാന്‍ ഉണ്ട്, അത് എന്നെ കുറിച്ചു, ഈ ലോകത്തെ കുറിച്ചു.. അതിന് പറ്റിയ മാധ്യമം എഴുത്തായി ആദ്യത്തില്‍ തോന്നിയില്ല. പക്ഷെ എനിക്കെന്തോ എഴുതണം എന്നുണ്ടായിരുന്നു....

.......................................................
Deepa
അങ്ങയുടെ ആദ്യ സൃഷ്ടി?
അതിനെ കുറിച്ച് ഒന്ന് പറയുമോ? എന്തായിരുന്നു അതിനുള്ള പ്രചോദനം ..മുന്‍പേ പറഞ്ഞ തീവണ്ടി ആയിരുന്നോ?

..........................................................
m.k.khareem
ആദ്യം ഒരു ചെറുകഥ. അതൊരു പ്രണയ കഥ. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പ്രണയിച്ച പെണ്‍കുട്ടിയെ കുറിച്ചു...അതില്‍ കഥയുടെ നിയമങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല... ഒരു മധ്യവേനലവധിക്കാലം. ... അങ്ങിനെ എന്തോ ആയിരുന്നു ആ കഥയുടെ പേര്...

.............................................................
Deepa
athu adhya prayanathey kurichayirunno?
idayil thonniya oru kusruthiyatto...

......................................................
m.k.khareem
എന്‍റെ ആദ്യ പ്രണയം അതല്ല. അതിനും എത്രയോ മുമ്പെ, ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അരികെ ഇരുന്നു പഠിച്ചവള്‍.. അത് പ്രണയം എന്നറിയുന്നത് ഇപ്പോഴാണ്. നിഷ്കളങ്കമായ ആ കാലം... തികച്ചും നിസ്വാര്‍തമായി, ശാരീരികമായ അടുപ്പം ഇല്ലാതെ ആ തലം... അതിനൊരു വിശുദ്ധി ഉണ്ടല്ലോ. സത്യത്തില്‍ ഞാന്‍ അവളുടെ മുഖം ഓര്‍ക്കുന്നില്ല, പേര് പോലും ഓര്‍മയിലില്ല... ഇന്നവള്‍ എന്നെ പോലും ഓര്‍ക്കാതെ എവിടെയോ...

.......................................................
Deepa
pranayam maamsa nibandhamavaruthu..
appol pranayam maamsa nibandhamavaruthu ennao angayudey abhiprayam?appol pranayathiney vishudhi nashttapeydumo?angu enganey aanu pranayathey nirvachikkuka?

..........................................................
m.k.khareem
പ്രണയം മാംസപരം ആകരുത്... അത് ഉടലുകളുടെ മേളം ആണ്. എന്‍റെ പ്രണയം, എന്‍റെ കാഴ്ചപാട്, അത് കാഴ്ച്ചക്കപ്പുറത്തെ വികാരം... ഖലീല്‍ജിബ്രാനെ കുറിച്ചു കേട്ടിട്ടുണ്ടല്ലോ... മേസിയാദയുമായി നേരില്‍ കാണാതെ, സംസാരിക്കാതെ, വെറും കത്തുകളിലൂടെ പ്രണയിച്ചത്‌... കടല്‍ ആകാശത്തെ പ്രണയിക്കുന്നത്‌ പോലെ. തീരം തിരകളുമായി അനുരാഗത്തില്‍.... അങ്ങിനെ ഒക്കെ.... അതുകൊണ്ടല്ലേ കടലിനും ആകാശത്തിനും ഒരേ നിറം... പ്രണയിച്ചു കലങ്ങിയതുകൊണ്ട്... അതില്‍ ഒരു യോഗിയുടെ നിതാന്ത യാത്രയുണ്ട്, സൂഫിയുടെ കനം കുറഞ്ഞ കിനാക്കളും..... പരബ്രപ്മത്തെ പ്രാപിക്കും പോലെ അനുരാഗിയിലേക്ക്...

...........................................................
Deepa
angayudey rachana kaleyum sufism svadhinikkunnu ennu thonnunnu..shariyanno

...............................................................
m.k.khareem
സൂഫിസം സ്വാധീനിക്കുന്നു. ഞാന്‍ ഒരു സഞ്ചാരി, കിനാവുകളിലൂടെ... ഞാനും പലതും കണ്ടെത്താന്‍ ശ്രമിക്കുന്നു, എഴുത്തിലൂടെ... ചിലപ്പോള്‍ അത് എന്നെ തന്നെ ആകാം. ഞാന്‍ ആരാണ് എന്താണ് എന്ന ചോദ്യം നിത്യവും എന്നെ മധിക്കുന്നു.. എന്താണ് ഈ ലോകം. ഈശ്വരവിശ്വാസി ആകുമ്പോള്‍ തന്നെ ഈശ്വരനെ അറിയാത്തവന്‍. ആ ഈശ്വരന്‍ ആരാണ് എന്നറിയാന്‍ ശ്രമിക്കുമ്പോഴും വല്ലാത്തൊരു ശൂന്യതയിലേക്ക്. അത് കൊണ്ടാണ് ഞാന്‍ പറഞ്ഞതു സഞ്ചാരം ബൌദീകവും ആത്മീയവും ആണെന്ന്. പക്ഷെ ഒരിക്കലും ഞാന്‍ സത്യത്തില്‍ എത്തരുതെ എന്നൊരു പ്രാര്‍ഥനയും ഉണ്ട്. കാരണം ഞാന്‍ ആരെന്നറിഞ്ഞാല്‍ അവിടെ എന്‍റെ എഴുത്ത് അവസാനിക്കും എന്നൊരു ഭീതി. എഴുതാതിരിക്കാന്‍ എനിക്കാവില്ല. വെള്ളം വേണ്ട, ഭക്ഷണം വേണ്ട, പക്ഷെ എഴുത്തില്ലാതെ എനിക്ക് വയ്യ. പണത്തിനു വേണ്ടിയല്ല എന്‍റെ എഴുത്ത്. ഈ എഴുത്തുകൊണ്ട് ഈ നാടിനെ, ലോകത്തെ നന്നാക്കാം എന്നില്ല . ഞാന്‍ എഴുതിയില്ലെങ്കില്‍ ഈ ലോകത്തിനു ഒന്നുമില്ല എന്നുമറിയാം. പക്ഷെ, എഴുതിയില്ലെങ്കില്‍ ഞാന്‍ വെറും ശൂന്യതയില്‍. എഴുതാത്ത എന്നെ ഞാന്‍ വെറുക്കുന്നു.

..........................................................................
мαηιкαη∂αη
നമസ്കാരം കരീം മാസ്റ്റര്‍ . മലയാള സാഹിത്യത്തില്‍ നല്ല രചനകളുടെ കാലഘട്ടം ഏതായിരുന്നു

......................................................................
കുഞ്ഞു വര്‍ക്കി.
CP ... ye kurichu karim saarinte abipraayam...addeham itil undooe ennenikariyilla...

............................................................................
murali
തികച്ചും വ്യത്യസ്തമായ ടോപിക്ക് ,എല്ലാ കമ്മ്യൂണിറ്റി ഭാരവാഹികള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.ഞാന്‍ വഴിയേ ഇതില്‍ പങ്കെടുക്കാം.

........................................................
Raaju Tvpm
Khareem Sir,dhikkarikal illathathu alle nammudae dhaishanika nishchalathayku karanam?swantham thalachorine upayogichu karya karana vivechanam nadathathee mattullavarudae kalpanakal vidheyapoorvam anusarikkunnathu kondalle evidae theevravadhavumm matha maulikatha vathavum valaruvaan karanam,saar enthu parayunnu?

.......................................................
Keerthy
Namaskaaram Mr Khareem, thankal ezhutiya sahithya krithikal ethokkeyaanu? ee lokathekurichum athil nammal Indiakkarude pangine kurichum thankalude abhiprayam dayavaayi onnu vishadeekarikkaamo??

................................................
remeshchembisery
Namaskaaram Mr Khareem,
Namaskaaram Mr Khareem, thakalude rachanayil thankal ettavaum pranayikunna kadha pathram athanu!!!enthu kondu!!!a kadha pathrathe mattullavayil ninnum vyathyasthanakunnathu enthokeyanu????

..................................................
manoj
sorry for my lack of knowledge....i'm not in Kerala,so am not updated on its literary field, who is M.K. Kareem. ?

.................................................
murali
@ manoj
no matter where u stay,to know a person simply click on his profile. Mr MK khareem is concerned everything is clearly written in his profile and i feel you can well refer that.

.....................................................
murali
ഖരീം സാര്‍,പ്രവാസ ജീവിതം പലരിലെയും സര്‍ഗ്ഗവാസന പരിപോഷിപ്പിച്ചതായി തോന്നിയിട്ടുണ്ട്, താങ്കളിലെ എഴുത്തുകാരനെപറ്റി അത് വാസ്ഥവമാണോ?

..................................................................
m.k.khareem
മലയാളം രചനകളുടെ നല്ല കാലഘട്ടമായി എനിക്ക് തോന്നുന്നത് ഉറൂബ്, ബഷീര്‍, വി.ടി.ഭട്ടതിരിപ്പാട് തുടങ്ങിയവരുടെത് എന്ന്...സി.പി. അദ്ധ്യാപകന്‍, മനുഷ്യ സ്നേഹി...നിഷേധികളുടെ കാലം കഴിഞ്ഞു , ആഗോള വല്‍ക്കരണവും, കടന്നു വര്‍ഗീയ വല്‍ക്കരണം ഒക്കെ ആയി. നമ്മള്‍ മലയാളികളെ തലച്ചോറ് ഉപയോഗിക്കാന്‍ പഠിപ്പിച്ചത് ശ്രീനാരായണഗുരുവും, സഹോദരന്‍ അയ്യപ്പനും ഒക്കെയാണ്. പടിഞ്ഞാറിന്റെ ചീത്ത വശങ്ങള്‍ ഉള്‍ക്കൊണ്ട്‌ നമ്മെ നാം അറിയാതെയായി. ലോകാസമസ്താ സുഖിനോ ഭവന്തു എന്നിടത്ത് നിന്നും ഞാനും എന്‍റെ ഭാര്യയും തട്ടാനും മാത്രം മതി മറ്റുള്ളവര്‍ തുലയട്ടെ എന്ന നിലയില്‍ എത്തി...എന്‍റെ രചനകള്‍, നോവലിനെ കുറിച്ചു പറയാം. ഗുല്‍മോഹര്‍, ദുരിലാല്‍ മതിബ്രമ ഏടുകള്‍, ഗോളുവിന്റെ റേഡിയോ പറയാതെ വിടുന്നത്, മരിച്ചവര്‍ സംസാരിക്കുന്നത്, അലി ഒരു പുനര്‍വായന... അതില്‍ രണ്ടെണ്ണം പുസ്തകമായി.ഇന്ത്യക്കാരന്‍ വിദേശിക്ക് മുന്നില്‍ അടിമയായി നില്‍ക്കെണ്ടാവനല്ല. ഇന്ത്യ ഏതൊരു മതത്തെയും സംസ്കാരത്തെയും സ്വീകരിച്ച ചരിത്രമേ ഉള്ളൂ. പക്ഷെ നമ്മെ ആരെങ്കിലും അംഗീകരിക്കുമോ ? നാം വെറും നാലാം ലോക പൌരന്‍. അത് മാറണം. ലോകത്തിനു മുന്നില്‍ നമുക്കു ഞെളിഞ്ഞു നില്‍ക്കണം. അമേരിക്കന്‍ പട്ടിക്കു നമ്മുടെ ഗാന്ധി സമാധിയില്‍ യധേഷ്ട്ടം കയറാം. നമുക്കു അമേരികയില്‍ കാല്‍ കുത്തണമെങ്കില്‍ കൌപീനം വരെ ഉരിഞ്ഞു കാട്ടേണ്ടി വരും... ആ നില മാറണം.ഏറ്റവും ഇഷ്ട്ടപെടുന്ന കഥാപാത്രം നിഷേധിയായ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന നായകനെ... അവന്‍റെ ലോകം മേല്‍ക്കൂരയില്ലാത്ത വീടായ തെരുവ്... തെരുവുമക്കള്‍ ആരാധനാലയങ്ങള്‍ പണിയുന്നില്ല, അതിന് വേണ്ടി പണം പിരിക്കുന്നില്ല, കലാപം നയിക്കുന്നില്ല . അവര്‍ മാത്രമാണ് മതേതരര്‍... അവന്‍റെ ഈശ്വരന്‍ തെരുവാണ്, മതിലുകളില്ലാത്ത ലോകം...എം.കെ. ഖരീം എന്നത് എന്‍റെ പേരാണ്. എം.കെ. ഖരീം എന്ന ഞാന്‍ നോവലും കഥകളും എഴുതുന്നു. എന്‍റെ പേരു എം.കെ.ഖരീം എന്നാകുമ്പോള്‍, ഒരിക്കല്‍ ഞാന്‍ മരിച്ചു കിടക്കുമ്പോള്‍, ആളുകള്‍ പറയും ദാ അത് എം.കെ.ഖരീമിന്‍റെ ശവം... അപ്പോള്‍ എം .കെ.ഖരീം ആരാണ്? എനിക്കറിയില്ല...ചോദ്യങ്ങള്‍ക്ക് നന്ദി.... എന്നാല്‍ കഴിയുന്ന ഉത്തരം കുറിച്ചിട്ടുണ്ട്. കുറവുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക.

.......................................................
m.k.khareem
പ്രവാസകാലത്തു ഞാന്‍ ഇന്ത്യയെ കണ്ടു... ദൂരെ ഇരിക്കുമ്പോഴാണ് നമുക്കു നമ്മുടെ മണ്ണിന്‍റെ ഗുണവും വലിപ്പവും ഒക്കെ അറിയാന്‍ കഴിയൂ...

........................................................
Deepa
pravasa kaalathey kurichu
Pravasa kaalthu angu kanda India yey kurichu parayumo?Pravasathintey prashnagaley kurichum?

............................................................
m.k.khareem
പ്രവാസ കാലത്തു എന്നെ ഏറെ വേദനിപ്പിച്ചത് ഒരു ഇന്ത്യക്കാരന് എന്തെങ്കിലും വിഷമതകള്‍ ഉണ്ടായാല്‍ നമ്മുടെ അധികാരി വര്‍ഗം തിരിഞ്ഞു നോക്കില്ല എന്നതാണ്. ഒരു ഫിലിപിനോക്കോ ഈജിപ്ഷ്യണോ എന്തെങ്കിലും പറ്റിയാല്‍ ക്ഷണനേരംകൊണ്ടു ഉത്തരവാദിത്വപ്പെട്ടവര്‍ ഇടപെടും...

.....................................................
мαηιкαη∂αη
വളരെ ഉപകാരപ്രദമായ ഈ ചര്‍ച്ചയില്‍ താന്കള്‍ നല്ല രീതിയില്‍ മറുപടി പറഞ്ഞിട്ടുണ്ട്, നന്ദി ഖരീം സാര്‍, ചങ്ങമ്പുഴ കൃഷ്ണപിള്ള യുടെ രമണന്‍ എന്ന കൃതി വളരെ പ്രസിദ്ധമാണ്, ചങ്ങമ്പുഴ അദ്ദേഹത്തിന്റെ പ്രണയകഥ ഒരു കവിതയായി രചിചിട്ടുന്ടെന്നു അറിയുന്നു, അദ്ദേഹത്തിന്റെ കൃതികളെ കുറിച്ച് താങ്കളുടെ അഭിപ്രായങ്ങള്‍ അറിയുവാന്‍ താല്‍പ്പര്യമുണ്ട്.

.............................................................
m.k.khareem
വളരെ ദരിദ്രമായ ഒരു രാജ്യം. എന്നിട്ടും ഖജനാവില്‍ നിന്നും പണം എടുത്തു നമ്മള്‍ ആരാധനാലയങ്ങള്‍ പടുത്തുയര്‍ത്തുന്നു...

............................................................
m.k.khareem
ചങ്ങമ്പുഴയെക്കാള്‍ കേമന്‍ ഇടപ്പള്ളി രാഘവന്‍ പിള്ളയാണ്. അദ്ധേഹത്തിന്റെ പ്രണയം ആണ് രമണന്‍ ആയി കൃഷ്ണപിള്ള എഴുതിയത്. അതില്‍ രമണന്‍ രാഘവന്‍ പിള്ളയാണ്. കാഴ്ചക്ക് വിരൂപന്‍, സംസാരത്തില്‍ അരസികന്‍ ഒക്കെ ആയ രാഘവന്‍ പിള്ളയോട് ചങ്ങംപുഴ അസൂയ വച്ചു പുലര്‍ത്തിയിട്ടുണ്ട് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. രമണന്‍ പ്രസിദ്ധമായത് ഏറ്റവും ലളിതമായ ഭാഷയില്‍ സാധാരണക്കാരന് എളുപ്പം വായിച്ചു അറിയാവുന്ന രീതിയില്‍ എഴുതിയത് കൊണ്ടാവാം. സ്പന്ദിക്കുന്ന അസ്ഥിമാടം ആണെന്ന് തോന്നുന്നു....

........................................................
мαηιкαη∂αη
നന്ദി , അറിവുപകരുന്ന ഈ ചര്‍ച്ച വളരെ ഉപകാരപ്രദമാണ്.

.....................................................
m.k.khareem
എനിക്കും ഇതൊരു അറിവ് നേടാന്‍ വേദിയായല്ലോ! നന്ദി...

...............................................................
Deepa
aaradhanalaayangal
....angayudey abhiprayathil india yudey vikasanam neyraya dishayil alla ennano???angu vibhavanam cheyyunna vikasana mathruka enthanu?

..........................................................................
കുഞ്ഞു വര്‍ക്കി.
taangalude PAKVAMAYA marupadikal kkun nadhi....nalla kavitakal orkootil post cheyyan paadundoo...nalla topikkukal ...maatramalle ivide pradaanam..nammude ella koottukaarudeyum nanmakkai...itil patirallatta chilatenkilum njan kanditundu...

...............................................................................
Keerthy
Thank you Mr Khareem. oru pravasi Indiakkaarane Ippol Indiayude valippam ariyaan kazhiyu. eninikkum marichalla anubhavam. I love my India more than before when I was in India.Thank you for your reply. nammude chila devalayangalile oro maasatthe varumaanathinde oru bagam mathi nammude rajyam purogamikkan. Pakshe ivide rajya snehamalla, matha snehamaanu munnil. athaanu nammude naadinde shaapavum.

....................................................................
m.k.khareem
ഇന്ത്യ ഒരു കാര്‍ഷീക രാജ്യം. ആ വഴിക്കുള്ള വികസനം ഉണ്ടാവണം. കുറെ പാലങ്ങള്‍, റോഡുകള്‍, സ്റ്റേഡിയങ്ങള്‍ ഒക്കെ വന്നാല്‍ വികസനം ആയില്ല. പാലം, റോഡുകള്‍ കൊണ്ടു സ്ഥലങ്ങളെ തമ്മില്‍ അടുപ്പിക്കാം, മനുഷ്യമനസ്സുകള്‍ തമ്മിലോ? എന്‍റെ ഇന്ത്യ എങ്ങിനെ ആകണം?ആദ്യമേ രാഷ്ട്രീയവും മതങ്ങളും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കുക. രാഷ്ട്രീയക്കാരന്‍ ആരാധനാലയങ്ങളുടെ തിണ്ണ നിരങ്ങരുത്. മതേതരത്വം എന്നാല്‍ മതങ്ങളെ സംരക്ഷിക്കല്‍ അല്ല. മതപ്രീണനം അവസാനിപ്പിച്ചു ഇന്ത്യക്കാര്‍ ആയി കാണുക. വിദ്യാകച്ചവടം നിര്‍ത്തുക.ഒരേ നിലവാരമുള്ള വിദ്യാഭ്യാസം സര്‍ക്കാര്‍ കൊടുക്കുക. പത്താം ക്ലാസ് കഴിയുന്ന മുറയ്ക്ക് നിര്‍ബന്ധിത സൈനീക സേവനം. ഒരു വര്‍ഷത്തേക്ക്.... ആ വേളയില്‍ പൊതു സ്ഥലം, പൊതു കക്കൂസ് ഒക്കെ വൃത്തിയാക്കാന്‍ പരിശീലിപ്പിക്കുക. തുടര്‍ന്ന് അഭിരുചിക്കൊത്തു പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുക. അങ്ങിനെ നമുക്കു നല്ല തലമുറയെ വാര്‍ത്തെടുക്കാം. പ്രജകള്‍ നന്നായില്ലെന്കില്‍ രാജ്യം നന്നാവില്ല.

ഓര്‍ക്കുട്ടില്‍ നല്ല കവിതകള്‍ ആകാം. അത് പുറത്തു വാരികയിലോ മറ്റോ പ്രസിദ്ധീകരിച്ചത് എങ്കില്‍.... ഓര്‍ക്കുട്ടില്‍ മാത്രം അവസാനിക്കുന്ന ഒരു ആവിഷ്കാരം എങ്കില്‍ അതാവാം. ഓര്‍ക്കുട്ടില്‍ കാര്യമായ മോഷണം നടക്കുന്നത് കൊണ്ടാണ് നല്ല കവിതകള്‍ ഇടരുത് എന്ന് പറയുന്നത്....
.................................................................
Narayanaru
നമ്മുടെ കേരളനാടിനേക്കുറിച്ച്, എന്തുപറയുന്നു?

............................................................
aneesh
valare nalla charcha!!!

...........................................................
m.k.khareem
കേരളം ഇന്നും ഭ്രാന്താലയം. കപടഭക്തി, പണമുണ്ടാക്കാനുള്ള പരക്കംപാച്ചില്‍, അണുകുടുംബങ്ങള്‍.... മാതാ പിതാക്കളെ പോലും തഴഞ്ഞുകൊണ്ട്... മലയാളിയെ പോലെ അഹങ്കാരികള്‍ മറ്റെങ്ങുമില്ല. ലക്ഷങ്ങള്‍ ഒരുമിച്ചു കൈയ്യില്‍ എത്തിയാല്‍ ഈശ്വരനെ പോലും വെല്ലു വിളിക്കും...

ആരാധന എന്നാല്‍ ആത്മാവിനുള്ള ഭക്ഷണം. ശരീരം നിലനില്‍ക്കാന്‍ ഭക്ഷിക്കുന്നത് പോലെ ആത്മാവിന് ഭക്തി. ഇക്കാലത്തെ ആരാധന ഈശ്വര ആരാധനയല്ല. നമ്മള്‍ ആരാധിച്ചില്ലെങ്കിലും ഈശ്വരന്‍ നിലനില്‍ക്കും. നമ്മുടെ ആരാധന ഒന്നും അവന്/അവള്‍ക്കു വേണ്ടാ. നാം ആരാധിക്കുന്നു എങ്കില്‍ ഈശ്വരന്‍റെ സഹായി ആകുക. എന്ന് പറയുമ്പോള്‍ നമുക്കുതാഴെയുള്ളവരെ സഹായിക്കുക. കണ്ണില്ലാതവനെ വഴിമുറിച്ച്‌ കടക്കാന്‍ സഹായിക്കുക. അറിവില്ലാത്തവന് അറിവ് പകരുക. അതൊന്നും ചെയ്യാത്തവന്‍ പള്ളിയിലോ അമ്പലത്തിലോ പോയിട്ട് കാര്യമില്ല. പള്ളികള്‍, അമ്പലങ്ങള്‍ പണത്തിന്റെ പുറത്തു തഴച്ചു വളരുന്നു.. നാം നല്ലൊരു ഈശ്വര വിശ്വാസി ആയില്ലെങ്കിലും ഒരു അഹങ്കാരി ആകാതിരിക്കുക. മുന്നില്‍ കൈ നീട്ടുന്നവന് ഒന്നും കൊടുത്തില്ലെങ്കിലും ചീത്ത പറയാതിരിക്കുക. നാം ഈശ്വരനെ കച്ചവടത്തിന് വച്ചിരിക്കുന്നു....
..........................................................................
NāzrudheeN !
കുടുംബം എന്ന സ്ഥാപനത്തോട്‌ അങ്ങേക്കുള്ള കാഴ്ചപ്പാട് എന്താണ് ? ഒരു സൂഫി അനുഭാവിയായ അങ്ങ് ആത്മീയതയെ കുറിച്ചു വിചാരപെടുന്നത് വായിക്കാന്‍ സാദിചിട്ടുണ്ട്ആത്മീയത മറ്റൊരു തരത്തില്‍ ഏകാന്തതയും പിന്നീട് വാനപ്രസ്ഥവും ആവാറുണ്ട്, സ്വയം അറിയുക എന്നതിലുപരി മറ്റൊരുവനില്‍ നിന്നു നമ്മെ കണ്ടെത്തുക എന്നതാണോ അങ്ങേയുടെ രീതി? സ്വയം കണ്ടെത്താനുള്ള അങ്ങേയുടെ അന്വേഷനഗ്ല്ളില്‍ നിന്നു അങ്ങേക് ലഭിച്ച അറിവിനെ കുറിച്ചു വിശദീകരിക്കാമോ?

..............................................................................
m.k.khareem
കുടുംബം എന്നത് സത്യത്തില്‍ എന്താണ്? ഭാര്യ, മക്കള്‍, വീട്... നാം മക്കളെ വളര്‍ത്തുന്നു. നാം വളര്‍ത്തിയില്ലെങ്കിലും അവര്‍ വളരുന്നുണ്ട്‌.... ഒരാള്‍ ജനിക്കുന്നത് ആ ആളുടെ ഇഷ്ട്ടം കൊണ്ടല്ല. ഞാന്‍ പണം മുടക്കി പണിതത് ആണെങ്കിലും എന്‍റെ വീട് എന്ന് തോന്നുന്നില്ല. ഞാന്‍ എന്ന് ചിന്തിക്കുന്നിടത് എന്നെ കാണുന്നില്ല. എന്‍റെ കൈകാലുകള്‍ എന്ന് ചിന്തിക്കുമ്പോള്‍ ഉള്ളില്‍ എങ്ങോ ഞാന്‍ ഉണ്ട്. അതെ ചിന്തകള്‍ നമ്മെ ഒരു വല്ലാത്ത അവസ്ഥയിലേക്ക് എടുത്തെറിയുന്നു. നാം എന്തിനാണ് ജനിക്കുന്നത്? മരിക്കാന്‍ വേണ്ടിയോ? മകന്‍ പിറക്കുമ്പോള്‍ നാം അവന്‍റെ കൈ കാലുകളില്‍ നോക്കും, ആ കാലുകള്‍ വളര്‍ന്നു കാണാന്‍. നടന്നു കാണാന്‍... ഓടി കളിച്ചു കാണാന്‍... സത്യത്തില്‍ ഓരോ വളര്‍ച്ചയും മരണത്തിലേക്ക്. അതെ നാം ഒരാളെ വളര്‍ത്തുന്നു എന്ന് പറയുമ്പോള്‍ നാം ആ ആളെ മരണത്തിലേക്ക് വളര്‍ത്തുകയാണ്. ആത്മീയവും അല്ലാതെയും ഉള്ള സഞ്ചാരം അതാണ്‌ എന്നെ പഠിപ്പിച്ചത്. ഇതു ഒരു സൂഫി ചിന്ത ആണോ എന്ന് പോലും അറിയില്ല. നേരത്തെ പറഞ്ഞതു പോലെ എന്‍റെ ഉള്ളിലുള്ള ആ ഞാന്‍ എന്‍റെ കൈ പിടിച്ചു സഞ്ചരിക്കുന്നു.

............................................................................
Narayanaru
പറഞ്ഞത് സത്യമാണ് . ഇന്നത്തെ ജീവിതം‍ സത്യങ്ങളില്‍നിന്ന് വളരെ അകലങ്ങളിലായിപ്പോയി!

..............................................................................
Keerthy
In your opinion, Grihaashramamaano brahmachaaramaano kooduthal unnatham?

...............................................................................
m.k.khareem
മനുഷ്യന്‍ എന്നാല്‍ ഈശ്വരന്റെയും മൃഗത്തിന്റെയും സങ്കലനം. ആ മൃഗീയത വെടിയാനുള്ള സഞ്ചാരം , അല്ലെങ്കില്‍ മൃഗീയത ഊരി കളയുക.. അങ്ങിനെ ഒക്കെ ആകാം... ജീവിതത്തെ അങ്ങനെയും വായിക്കാം.

ഗൃഹാശ്രമം , ബ്രഹ്മാശ്രമം... എന്‍റെ അഭിപ്രായം ആവില്ല താങ്കളുടെത്. നമ്മുടെ രണ്ടാളുടെയും ആകില്ല മറ്റൊരാളുടെത്. ഓരോരുത്തരും അവരവരുടെ കാഴ്ചപാടില്‍ നിന്നും കണ്ടെത്തെന്ടതാണ് . എന്‍റെ പാതയിലൂടെ അല്ല താങ്കളുടെ യാത്ര. അങ്ങയുടെ വീഥി അങ്ങ് തന്നെ കണ്ടെത്തുക. അതാണ്‌ അതിന്‍റെ സത്യം. ഒരു അന്വേഷകന്‍ എപ്പോഴും അങ്ങനെ ആകണം. അല്ലെങ്കില്‍ മറ്റൊരാളുടെ പാതയെ ധിക്കരിക്കുക. അതിലാണ് നാം പുതിയത് കണ്ടെത്തുക. നാം ഒരു അന്വേഷകന്‍ ആണെങ്കില്‍ നിലവില്‍ ഉള്ളതില്‍ നിന്നും വിട്ടു പോകുക. ഈശ്വരന്‍ അതാണ്‌ എന്നുള്ള കാഴ്ച്ചയെ മറികടക്കുക. ഈശ്വരനെ കണ്ടു എന്ന് ചിലര്‍, കേട്ടു എന്ന്, തൊട്ടു എന്ന്... അതെല്ലാം നുണ എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം എന്‍റെ കാഴ്ചപാടില്‍ ഈശ്വരനെ നാം അനുഭവിക്കുകയാണ് വേണ്ടത്. സംഗീതം എങ്ങനെയാണോ നാം അനുഭവിക്കുക അത് പോലെ. പ്രണയം എങ്ങിനെയാണോ അനുഭവിക്കുക അത് പോലെ... ഇതു മറ്റൊരാള്‍ക്ക് മറ്റൊരു വീക്ഷണം ആകാം... അങ്ങനെയേ ആകാവൂ...
.........................................................................
കുഞ്ഞു വര്‍ക്കി.
karim sir il ninnum kure kaaryangal padikkan patti....nandhi

....................................................................
RAFEEQ
നന്മകള്‍ എല്ലാം മതങ്ങള്‍ക്ക് മാത്രം സ്വന്തമാണോ ?കരീം സാറിന്‍റെ വിലയേറിയ അഭിപ്രായം എന്താണ് .

..........................................................................
m.k.khareem
നന്‍മകള്‍ മതങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല. കള്ളന്‍ വരുമ്പോള്‍ കരഞ്ഞുണര്‍ത്തുന്ന കാവല്‍നായ ഏത് മതമാണ്‌ അനുഷ്ടിക്കുക...? പൂവ് കാറ്റിനു ചാഞ്ഞു കൊടുക്കുന്നത് കാറ്റില്‍ പരാഗം നടക്കുന്നത് ഏത് മതം അനുഷ്ട്ടിചിട്ടാണ്? മതമോ ഈശ്വരനോ അല്ല പ്രശ്നം... ഈ ലോകത്തെ നശിപ്പിക്കുന്ന മനുഷ്യന്‍ തന്നെ...

.......................................................................
RAFEEQ
മനുഷ്യനെ ഈ അവസ്ഥയില്‍ എത്തിച്ചതില്‍ മതങ്ങള്‍ക്കും ഒരു പങ്കില്ലേ മാഷേ?

.........................................................................
m.k.khareem
മനുഷ്യന്‍ തന്നെയാണ് മനുഷ്യന്‍റെ കുഴി തോണ്ടിയത്. മതങ്ങള്‍ ഉണ്ടായത് മനുഷ്യനെ അന്ധകാരത്തില്‍ നിന്നും ഉയര്‍ത്താന്‍. എന്നാല്‍ അധികാര മോഹികള്‍ തലപ്പത്ത്‌ കയറി അന്ധകാരത്തില്‍ കിടക്കുന്നവരെ കൂടുതല്‍ ഇരുട്ടിലേക്ക് തള്ളുന്ന ധീനമായ കാഴ്ച.

............................................................................
ⓑⓘⓙⓞ
"മതവും രാഷ്ട്രീയവും തമ്മിലുള്ള അവിഹിത വേഴ്ചയുടെ സന്തതിയാണ് വര്‍ഗ്ഗീയത" എന്നതിനോട് സാര്‍ യോജിക്കുന്നുണ്ടോ...?പറയാന്‍ മറന്നു...സാറിന്റെ അഭിപ്രായങ്ങള്‍, മറുപടികള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു... അഭിനന്ദനങ്ങള്‍...

...............................................................................
m.k.khareem
മതവും രാഷ്ട്രീയവും തമ്മിലുള്ള അവിഹിത ബന്ധം മാത്രമല്ല വര്‍ഗീയതയുടെ ഉറവിടം. മത, ജാതി വര്‍ഗീയത പോലെ രാഷ്ട്രീയ സാമ്പത്തീക വര്‍ഗീയതയും. മതത്തിനുള്ളില്‍ മതം, ജാതിക്കുള്ളില്‍ ജാതി, രാഷ്ട്രീയത്തിനുള്ളില്‍ രാഷ്ട്രീയം... അതിനൊക്കെ പിന്നില്‍ അധികാരം അല്ലെ? നാം ഒരു മതത്തിനുള്ളില്‍ ആകുമ്പോഴും സാമ്പതീകമായ അസമത്വം, ചേരി തിരിവ് അനുഭവിക്കുന്നു. രാഷ്ട്രീയത്തിലും അങ്ങനെ. കുടുംബത്തില്‍ പോലും ആ അസമത്വം ഉണ്ടല്ലോ.... എന്‍റെ മതം ശെരി നിന്റേതു തെറ്റ്, എന്‍റെ അഭിപ്രായം ശെരി നിന്റേതു തെറ്റ്, അവിടെ തര്‍ക്കങ്ങള്‍ ഉണ്ട്, സംഘട്ടനങ്ങളും...