Anil Aickara,
എം കെ ഖരീം - അഭിമുഖം.
പ്രമുഖ എഴുത്തുകാരനായ എം കെ ഖരീം മന്ദാരത്തില്‍ ഒരു അഭിമുഖത്തിനു സമ്മതിച്ചിട്ടുണ്ട്.അഭിമുഖം നടത്തുന്നത് മന്ദാരം അംഗങ്ങളാണ്. അഭിമുഖത്തിന്റെ നിയന്ത്രണം വിക്രമേട്ടന്‍ നടത്തുന്നതായിരിക്കും.ഒരു ചോദ്യത്തിനുത്തരംനല്‍കിയതിനു ശേഷം അടുത്ത ചോദ്യം ഇടുമല്ലോ.അഭിമുഖത്തില്‍ നിന്ന് വളരെയേറെ നമുക്ക്പഠിക്കുവാനും നിലപാടുകള്‍ രൂപീകരിക്കുവാനും സാധിക്കും എന്ന് വിശ്വസിക്കുന്നു. താഴേ അദ്ദേഹത്തെക്കുറിച്ചുള്ള ലഘു വിവരണം.
Mar 26
Anil Aickara,
എം.കെ.ഖരീം. ആയിരത്തി തൊള്ളായിരത്തി അറുപത്താറു ആഗസ്റ്റു പതിനഞ്ചിന് എറണാകുളം ജില്ലയില്‍ തൃക്കാക്കരയില്‍ ജനിച്ചു. വായില്‍ വെള്ളിക്കരണ്ടിയോടെ പിറന്നവന്റെ ദാരിദ്ര്യതിലെക്കുള്ള കൂപ്പു കുത്ത്. കുട്ടിക്കാലത്ത് പ്രകമ്പം കൊള്ളിച്ചു കടന്നു പോയ തീവണ്ടിയില്‍ നിന്നും യാത്രയുടെ വിളി കേട്ട് ഇറങ്ങി തിരിച്ചത് ഒരെഴുത്തുകാരന്‍ ആകുന്നതിനോ? അറിയില്ല. സഞ്ചാരത്തിനിടയില്‍ കണ്ട മുഖങ്ങള്‍, അനുഭവങ്ങള്‍, വായിച്ച പുസ്തകങ്ങളെ പഠിച്ച ചരിത്രത്തെ വിശ്വാസങ്ങളെ ഒക്കെ തല്ലിയുടച്ച്. എല്ലാം നുണ എന്ന ഒരു വിശ്വാസത്തിലേക്ക് എന്നെ എത്തിച്ചത് ഈ ജീവിതം തന്നെ. ആരോ കുറിച്ച് വച്ച പുസ്തക താളില്‍ നിന്നും നമ്മെ തളച്ചിടുന്ന നിയമാവലികള്‍. ഒരെഴുത്തുകാരന്റെ കാഴ്ചപാട് സ്വതന്ത്രം ആകണം എന്ന് പഠിച്ചത് അങ്ങനെയൊക്കെ.നാം ഒരു ചട്ട കൂടില് പ്രത്യയ ശാസ്ത്രത്തില്‍ കുടുങ്ങിയാല്‍ പുതുതായൊന്നും സൃഷ്ടിക്കാന്‍ ആവില്ല എന്ന ബോധം." എഴുതാനുണ്ട്, എന്തോ...സ്നേഹവും സംഘട്ടനങ്ങളും ; വെറുപ്പും വിദ്വേഷവും ആത്യന്തികമായ നിസംഗതയും ... കാണാമറയത്തെ ശത്രുവോട് യുദ്ധം. എഴുത്തുകൊണ്ട് എതിരിടാമെന്നു കരുതീട്ടില്ല. വ്യവസ്ഥിതി എന്നാ ക്ലീഷേയെ മാറ്റാമെന്നുമില്ല. എങ്കിലും ഞാന്‍ എഴുതുന്നു. എഴുതാതിരിക്കാന്‍ ആവാത്തത് കൊണ്ട്."
Mar 26
Anil Aickara,
ആയിരത്തി തൊള്ളായിരത്തി എന്പതോമ്ബതില്‍ ബീം അവാര്‍ഡ് ചെറുകഥക്ക് . രണ്ടായിരത്തി ഏഴില്‍ അട്ട്ലസ് കൈരളി അവാര്‍ഡ് "മരിച്ചവര്‍ സംസാരിക്കുന്നത് "എന്നാ നോവലിന്, രണ്ടായിരത്തി എട്ടില്‍ ഓ.വി.വിജയന്‍ സ്മാരക പുരസ്കാരം "ദുരൈലാല്‍ മദിഭ്രമ ഏടുകള്‍ "എന്ന നോവലിന്. ഇപ്പോള്‍ "രാതെളിമയുടെ കുളമ്പടികള്‍ " എന്ന നോവലിന്റെ പണിപ്പുരയില്‍.എല്ലാ രൂപത്തിലുള്ള സാമ്രാജ്യത്വവും മൌലീക വാദവും മനുഷ്യര്‍ക്ക് മാത്രമല്ല എഴുത്തിനും എതിരാണ്. മതത്തിന്‍റെ, രാഷ്ട്രീയത്തിന്‍റെ മറ്റെന്തിന്റെയും ആകട്ടെ സാമ്രാജ്യത്വം മനുഷ്യര്‍ക്ക് മാത്രമല്ല സാഹിത്യത്തിനും എതിര്. എല്ലാ യുദ്ധവും യുദ്ധം നടത്താനുള്ള ഗൂഡാലോചന പോലും എഴുത്തിനെതിരെയുള്ള യുദ്ധമാണ്. എല്ലാ ഗ്യാസ് ചേമ്പറുകളും ശ്വാസം മുട്ടിക്കുന്നത് സാഹിത്യകാരനെ. എല്ലാ തൂക്കുമരങ്ങളും ഞെരിക്കുന്നത് എഴുത്തുകാരന്റെ തുറന്ന കണ്ടനാളത്തെ.ഓരോ ഹിംസയും അനീതിയും ലോകത്ത് പറയുന്ന ഓരോ നുണയും എഴുത്തിനെതിര്....നോവലെറ്റുകള്‍:രാനഗ്ന ചിത്രംഅലി ഒരു പുനര്‍വായനകഥകള്‍::കോട്ടയം ബസ്സില്‍ ഓ.വി.വിജയന്‍ഗാട്ടിനു ശേഷംമരണം ചാറി നില്ക്കുന്നുക്രൂരതയുടെ ഫലിത നിഗണ്ടു സെന്‍സര്‍ കിട്ടാതെ പോയ സിനിമയിലെ ഏതാനും ഭാഗങ്ങള്‍വഴിവെട്ടുകാര്‍ശ്മശാനംഅസ്ഥികളുടെ രാജ്യാന്തര യാത്രകള്‍ആഗോളീകരണ കാഴ്ചകള്‍അഭിരാമിഇരുണ്ട നൂലുകളില്‍നരക നിര്‍മ്മിതികള്‍സൂര്യന്‍ കരിയുന്നു
Mar 26
Anil Aickara,
ഖരീം സാറിന്റെ നോവലുകള്‍
നോവലുകള്‍:ഗുല്‍മോഹര്‍ഗോലുവിന്റ്റെ റേഡിയോ പറയാതെ വിടുന്നത്ദുരൈലാല്‍ മദിഭ്രമ ഏടുകള്‍മരിച്ചവര്‍ സംസാരിക്കുന്നത്പുരുഷദേശങ്ങളുടെ ഉടല്‍
Mar 26
എം.കെ.ഖരീം...
എന്താണ് എനിക്ക് എഴുത്ത്?
പലപ്പോഴും ആലോചിച്ചിട്ടുണ്ട്.ചിലപ്പോള്‍ അത് ഇങ്ങിനെ ആകാം. എനിക്കെന്തോ പറയാനുണ്ട്.എന്നില്‍ എന്തൊക്കെയോ ഉണ്ട്. അതത്രയും പറയാന്‍ ഒരു വഴി.അതിന് ഞാന്‍ കണ്ടെത്തിയത് ഇതാവാം. എന്നില്‍ എന്നും പീഡിതന്റെ നിലവിളി ഉണ്ട്.അടിച്ചമര്‍ത്തപ്പെട്ടവന്റെ ഏങ്ങലടികള്‍... അവിടെയാവാം ഒരു ശത്രു പരുവപ്പെട്ടത്.കാണാമറയത്തായി.... അതൊരു വ്യക്തിയല്ല. വ്യവസ്ഥിതി ആകാം. പ്രസ്ഥാനങ്ങള്‍ ആകാം... അങ്ങിനെ എന്തൊക്കെയോ.... അതൊന്നും മാറ്റാം, അല്ലെങ്കില്‍ തകിടംമറിക്കാം എന്ന വിശ്വാസം ഇല്ല. എതിര്‍ക്കുന്തോറും വളരുന്ന ആ സ്വത്വം... നമ്മെ വിഴുങ്ങാന്‍ പാകത്തില്‍... എഴുത്തില്‍ എനിക്ക് മാതൃകകള്‍ ഇല്ല. അങ്ങിനെ ഒരു പാരമ്പര്യം ഉള്ളിടത്ത് നിന്നുമല്ല എന്‍റെ വരവ്... ഏറെക്കുറെ അക്ഷരലോകവുമായി അകന്നു കഴിയുന്ന ഒരു കുടുംബം... അവിടെ എന്നില്‍ എങ്ങിനെ ഒരു എഴുത്തുകാരന്‍ ജനിച്ചു എന്ന് ഇന്നും അറിയാതെ... മറ്റുള്ളവരെ പോലെ എനിക്ക് യഥേഷ്ടം വായിക്കാന്‍ പുസ്തകം കിട്ടിയിട്ടില്ല. ഒരു നേരം കഷ്ട്ടിച്ചു ഉണ്ണാന്‍ കിട്ടിയിരുന്ന ആ പശ്ചാത്തലത്തില്‍ അതെല്ലാം അപ്രാപ്യമായ ഒന്ന്. വായില്‍ വെള്ളികരണ്ടിയുമായി പിറന്നു വൈകാതെ ദാരിദ്ര്യത്തില്‍ മുങ്ങിയവന്‍. അക്കാലത്ത് ദാരിദ്ര്യം ഒരു തെറ്റോ ശാപമോ? ആലോചിച്ചിട്ടുണ്ട്. പക്ഷെ ഒന്നുണ്ട്. ദാരിദ്ര്യം അവഗണിക്കപെടാന്‍ ഒരു കാരണം. പണം ഇല്ലാത്തവന്‍ ജീവിക്കാന്‍ അര്‍ഹനല്ല എന്നൊരു അലിഖിത നിയമം എവിടെയൊക്കെയോ...
Mar 26
Anil Aickara,
നമസ്കാരം, ഖരീം സര്‍, മന്ദാരം അഭിമുഖത്തിലേക്ക് സ്വാഗതം.അങ്ങയുടെ സാനിദ്ധ്യത്തില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു."വായില്‍ വെള്ളിക്കരണ്ടിയോടെ പിറന്നവന്റെ ദാരിദ്ര്യതിലെക്കുള്ള കൂപ്പു കുത്ത്. കുട്ടിക്കാലത്ത് പ്രകമ്പം കൊള്ളിച്ചു കടന്നു പോയ തീവണ്ടിയില്‍ നിന്നും യാത്രയുടെ വിളി കേട്ട് ഇറങ്ങി തിരിച്ചത് ഒരെഴുത്തുകാരന്‍ ആകുന്നതിനോ?"ഈ സംഭവ കഥ ഒന്ന് വിവരിക്കാമോ?
Mar 26
എം.കെ.ഖരീം...
കച്ചവടക്കാരനായ പിതാവ്. അറിയപ്പെടുന്ന തറവാട്. ബന്ധുക്കളും പരിചയക്കാരും കയറിയിറങ്ങിയത്. ഒരു മങ്ങിയ ഓര്‍മയായി എന്നും എന്നിലുണ്ട്. കച്ചവടം തകര്‍ന്നതോടെ വീടും സ്ഥലവും വിറ്റത്. അന്ന് എനിക്ക് ഏഴോ എട്ടോ വയസ്സ്. അന്ന് ആ സഞ്ചാരം ദാരിദ്ര്യതിലെക്കുള്ള യാത്ര എന്നറിയാതെ. ആ അമ്പാസിടര്‍ കാറില്‍ സഞ്ചരിക്കാനുള്ള ആവേശത്തോടെ ഇരുന്നത്. പിന്നീടങ്ങോട്ട് ഇല്ലായ്മയുടെയും അവഗണനയുടെയും നാളുകള്‍. അന്നാണ് ഞാന്‍ അറിഞ്ഞു തുടങ്ങിയത് തറവാട് മഹിമയിലോ, ബന്ധങ്ങളിലോ അര്‍ത്ഥമില്ലെന്ന്. അക്കാലത്ത് ബന്ധുക്കളുടെ വീടുകളില്‍ കല്യാണത്തിനും മറ്റും ചെല്ലുമ്പോള്‍ നാലാം തരം പൌരനെ പോലെ ഒതുങ്ങി പോയിട്ടുണ്ട്. അപ്പോഴൊക്കെ എന്നില്‍ വല്ലാത്ത വെറുപ്പും പകയുമൊക്കെ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ വലിയ ആള്‍ ആകണം എന്നും. അന്ന് എന്നെ അവഗണിച്ചവരുടെ മുന്നില്‍ ഞെളിഞ്ഞു നില്‍ക്കണം എന്നും. എന്‍റെ തരക്കാര്‍ ഒക്കെ നല്ല വസ്ത്രം അണിഞ്ഞു നല്ല ഭക്ഷണം കഴിച്ചു സ്കൂളിലേക്ക് പോകുക. അവിടെയും ഇല്ലായ്മയുടെ പേരില്‍ അവഗണന. എന്തിനു ഒത്തു പള്ളിയില്‍ പോലും ആ അവഗണന. അതിനിടയില്‍ ഞാന്‍ അറിഞ്ഞത് പണമാണ് വലുത്. ജാതി മതങ്ങളോ തറവാട്ടു മഹിമയോ അല്ല മനുഷ്യനെ ഒന്നിപ്പിക്കുന്നത്.പാടവരമ്പില്‍ ചാഞ്ഞു നീങ്ങിയ തീവണ്ടി എങ്ങനെയാണ് എന്നില്‍ യാത്രയുടെ വിളി കേള്പ്പിച്ചത്? അറിയില്ല. വാതില്‍ക്കല്‍ നാട്ടുപ്രമാണിമാരെ പോലെ ഞെളിഞ്ഞു നിന്ന സഞ്ചാരികള്‍ ... തീവണ്ടി ഒഴിഞ്ഞ പാളത്തിന്റെ ശൂന്യത. അവിടെ തളം കെട്ടിയ തീട്ടത്തിന്റെ തുരുമ്പിന്‍റെയും മണം. അതൊക്കെ എങ്ങനെയോ എന്നില്‍ ലയിക്കുന്നുണ്ടായിരുന്നു. ആദ്യത്തില്‍ തീവണ്ടിയില്‍ ഒന്ന് കയറിയാല്‍ മതി എന്ന ചിന്ത, പിന്നീടത് ദീര്ഘദൂര സഞ്ചാരത്തിലേക്ക്...സഞ്ചാരമാണ് മനുഷ്യനെ പരുവപ്പെടുത്തുക. കെട്ടികിടക്കുന്ന ജലത്തില്‍ അഴുക്കെ ഉണ്ടാകൂ. അതുകൊണ്ട് ഒഴുകിപരക്കാനുള്ള ആ ആവേശം ഇപ്പോഴും കെടാതെ....
Mar 26
Hariraj.M.R.
1. സഞ്ചാരമാണ് ഗുരു എന്ന ആശയം ഒന്ന് വ്യക്തമാക്കുമോ, സ്വന്തം അനുഭവങ്ങള്‍ വിവരിച്ച്?2. പണമാണ് വലുതെന്ന് തോന്നിയതായി പറഞ്ഞു. ആ ചിന്തക്ക് മാറ്റം വന്നിട്ടുണ്ടോ, ജീവിതാനുഭവങ്ങള്‍ കൊണ്ട്?
Mar 27
എം.കെ.ഖരീം...
സഞ്ചാരമാണ് ഗുരു. സഞ്ചാരം മനുഷ്യന്‍ അല്ലാത്തത് കൊണ്ട്. മനുഷ്യന്‍ അഹന്തയുടെ, സ്വാര്‍ഥതയുടെ , അഹങ്കാരത്തിന്റെ പര്യായം... പണ്ട് ഏകലവ്യനു തള്ളവിരല്‍ നഷ്ടമായെങ്കില്‍ ഇക്കാലത്ത് തല തന്നെ ഗുരു പിഴുതെടുക്കാം. സഞ്ചാരം അങ്ങനെയല്ലല്ലോ. മാതാ, പിതാ, ഗുരു ദൈവം ... പിതാവ് കാട്ടി തന്ന ഗുരുവെ മറികടന്നു ഞാന്‍ സഞ്ചാരം എന്നാ ഗുരുവില്‍ എത്തി ചേര്‍ന്നു. അതാണ് അക്ഷരലോകത്തേക്കുള്ള, എന്തിനു ഈശ്വരനിലേക്കുള്ള പാത വെട്ടുക.പണം എന്താണ്? വെറും കടലാസ്. അത് വേണ്ട എന്നല്ല പറയുന്നത്. കൊടി കണക്കിന് ഉറുപ്പിക കയ്യിലുണ്ടെങ്കിലും കാല്‍ തട്ടി ഒന്ന് വീണാല്‍ ആ പണം നമ്മെ രക്ഷിക്കില്ല. തൊണ്ട കുഴിയില്‍ നിന്നും ലേശം വെള്ളം ഇറങ്ങണം എങ്കില്‍ പണം ഉണ്ടായത് കൊണ്ടായില്ല. പണം ആണ് ലോകത്തെ നിയന്ത്രിക്കുന്നത്. അത് ശെരിയായി കാണുമ്പോഴും പണാദിഷ്ട്ടമായ ഒരു ജീവിതം അല്ല എന്റേത്. പണം, പെണ്ണ്, പദവി, പ്രശസ്തി ഒക്കെ നമ്മെ തേടി വരണം. നാം അതിനു പിന്നാലെ പോകരുത്.
Mar 27
രാജേഷ് Rajesh
പണം, പെണ്ണ്, പദവി, പ്രശസ്തി ഒക്കെ നമ്മെ തേടി വരണം. നാം അതിനു പിന്നാലെ പോകരുത്. സ്ത്രീകളും ഇങ്ങനെ ചിന്തിച്ചാലോ ? പെണ്ണ് എന്ന സ്ഥാനത്ത് അവര്‍ ആണ്‍ എന്ന് ചേര്‍ക്കേണ്ടി വരുമോ ?
Manoj
പണം, പെണ്ണ്, പദവി, പ്രശസ്തി ഒക്കെ നമ്മെ തേടി വരണം. നാം അതിനു പിന്നാലെ പോകരുത് - ഖരീം സര്‍, ഈ വാക്കുകള്‍ ഇത്തിരി കടുത്തു പോയോ എന്നു സംശയിക്കുന്നു...!
Mar 27
Anil Aickara,
ഖരീം സാറിന്റെ നിലപാടുകളെ ചോദ്യം ചെയ്യുവാനല്ല അറിയുവാനാണ് അഭിമുഖം, സഹകരിക്കുമല്ലോ.--------------------------------------------------------------------------------------------------------------അങ്ങയുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതി?
Mar 27
എം.കെ.ഖരീം...
എന്‍റെ കൃതികളില്‍ നിന്നാണോ ഉദേശിച്ചത്? എങ്കില്‍ എന്താ പറയുക. എഴുതുന്ന കൃതിയാവും എനിക്കേറെ ഇഷ്ട്ടമാകുക. എഴുത്ത് കഴിഞ്ഞു പുസ്തക രൂപത്തില്‍ ആയാല്‍ പിന്നെ അത് അസംതൃപ്തിയാണു നല്‍കുക. ചിലപ്പോള്‍ തോന്നും കുറച്ചു കൂടി നന്നാക്കാമായിരുന്നു. എന്നൊക്കെ. എന്തോ ഇതുവരെ സംതൃപ്തി കിട്ടിയിട്ടില്ല. ചില എഴുത്തുകാര്‍ പറയുന്നത് പോലെ ഏറ്റവും ഇഷ്ട്ടപെട്ട കൃതി വരാനിരിക്കുന്നെയുള്ളൂ.പുറമേ നിന്നാണെങ്കില്‍ എനിക്കേറെ ഇഷ്ട്ടം ഓ.വി.വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം.
Mar 28
hari
മലയാളത്തില്‍ യുവതലമുറയില്‍ നിന്ന് നല്ല കഥകള്‍ ഉണ്ടാകുന്നുണ്ട്..പക്ഷെ എണ്ണപ്പെട്ട നോവലുകള്‍ ഉണ്ടാവാത്തത് എന്തുകൊണ്ടാണ്? മുന്‍തലമുറ എഴുത്തുകാര്‍; അത് തകഴി ദേവ് ബഷീര്‍ പൊറ്റെക്കാട്ട് കാലം ആയാലും പിന്നെ വാസുദേവന്‍ നായര്‍ മാധവിക്കുട്ടി കാലം ആയാലും വിജയന്‍ മുകുന്ദന്‍ കാക്കനാടന്‍ തലമുറ ആയാലും..പുതിയ തലമുറയ്ക്ക് അനുഭവ ദാരിദ്ര്യം ഉണ്ടോ?
Mar 28
എം.കെ.ഖരീം...
എഴുത്തില്‍ കുലപതികളുടെ കാലം കഴിഞ്ഞു. ഇതിഹാസതുല്യമായ നോവലുകള്‍ നൂറു കണക്കിന് പുതിയ എഴുത്തുകാര്‍ രചിച്ചു ഒരു വഴി തുറന്നു കിട്ടാന്‍ കാത്തിരുപ്പുണ്ട് . അവഗണിക്കപ്പെടുന്നവര്‍. ഇടംകിട്ടാതെ... അനുഭവ ദാരിദ്ര്യം കുറച്ചു കാണുകയല്ല. പഴയ തലമുറ പുതുകാലത്തെ ഉള്‍കൊള്ളാതെ അഭിമുഖീകരിക്കാന്‍ പോലും മിനക്കെടാതെ പഴയത് തന്നെ മേല്‍ത്തരം എന്ന ചിന്തയില്‍... അവര്‍ കുറിപ്പുകളിലും മറ്റും ഒതുങ്ങി ഒരുതരം ആത്മ രതിയില്‍ ... അവരുടേത് നാസിസത്തിന്റെ ഗതിയാവാം വരാന്‍ പോകുന്നത്.
Mar 28
vikraman
കഴിഞ്ഞ കുറച്ച് നാളുകളായി താങ്കളുടെ ധാരാളം കവിതകള്‍ നെറ്റില്‍ വായിക്കാന്‍ കിട്ടാറുണ്ട്. പ്രകാശനം നടത്തിയ പുസ്തകങ്ങളുടെ കൂട്ടത്തില്‍ കവിത സമാഹാരങ്ങള്‍ ഒന്നും കാണുന്നില്ല. കവിത എഴുതാന്‍ ഈ അടുത്തകാലത്താണൊ തുടങ്ങിയത്?
Mar 28
എം.കെ.ഖരീം...
കവിതകള്‍ എഴുതാറുണ്ട്. ഞാനൊരു നോവലിസ്ടാണ്... പല തട്ടില്‍ നിന്നാല്‍ എങ്ങും എത്തില്ല എന്ന അറിവുകൊണ്ട് നോവലില്‍ മാത്രം ശ്രദ്ധിക്കുകയാണ്.
Mar 28
Anil Aickara,
രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടോ?ക്രിയാത്മകമായ ഒരു ഭരണകൂടത്തിന്റെ അസാന്നിധ്യം ഭാരതത്തിനുണ്ടോ?
Mar 28
anitha
Panam..pennu..padavi thedivaranam....kollallooo maasheee...panavum padaviyum thedi vannennirikkumishttappetta pennu orikkalum thedivarillaavale kandethiyee pattoooo
Mar 29
എം.കെ.ഖരീം...
ഞാന്‍ കമ്യൂണിസ്റ്റു. ഇന്നത്തെ കമ്യൂണിസമല്ല.ഭൂരിപക്ഷ ന്യൂന പക്ഷമെന്ന വേര്‍തിരിവില്ലാതെ, ജാതി മതങ്ങളുടെ തിണ്ണ നിരങ്ങാത്ത രാഷ്ട്രീയം. ഭരിക്കാന്‍ വേണ്ടിയല്ലാത്ത ജന സേവനം ലക്ഷ്യമാക്കി രാഷ്ട്രീയ കക്ഷികള്‍ വളരുക.
എം.കെ.ഖരീം...
ആര് പറഞ്ഞു ഇഷ്ടപെട്ട പെണ്ണ് തേടി വരില്ല എന്ന്. അവിടെ ഉടലുകള്‍ തമ്മിലുള്ള ആകര്ഷണമല്ല. എന്നിലെ ഞാനും അവളിലെ ഞാനും തമ്മില്‍ കൂടി ചേരുക. അതില്‍ തേടി പൊക്കോ, തേടി വരവോ ഇല്ല. എന്‍റെ അനുഭവം അതാണ്.
Mar 29
Hariraj.M.R.
ഞാനിന്നലെ വരാത്തതു കൊണ്ട് ഇത്തിരി പിറകോട്ട് വലിച്ചൊരു ചോദ്യം.പണം, പ്രശസ്തി, പെണ്ണ് - എന്നിവ തേടിവരേണം എന്ന് പറഞ്ഞല്ലോ. ഇവ നമ്മെ ത്തേടി വരണം എന്ന് കരുതുന്നതെന്തിനാണ്? ഇവ ജീവിതത്തില്‍ ഒരുപോലെ പ്രധാനമെന്ന് തോന്നുന്നുവോ? പണം കടലാസു കഷണങ്ങള്‍ മാത്രമെന്ന തിരിച്ചറിവുള്ള ഒരാള്‍ക്ക് അങ്ങനെ തോന്നാന്‍ കാരണം എന്ത്? നോവല്‍-കവിത ഇങ്ങനെ വ്യത്യസ്ത രീതിയില്‍ എഴുതുന്നല്ലോ. ഇവയില്‍ കൂടുതല്‍ ഇഷ്ടം ഏതാണ്? എഴുതണം എന്ന് തോന്നുമ്പോള്‍ ഈ മാധ്യമങ്ങളില്‍ ഒന്ന് തിരഞ്ഞെടുക്കാനുള്ള അടിസ്ഥാനം എന്താണ്? എഴുത്തിനെ അങ്ങ് എങ്ങനെ നോക്കി കാണുന്നു?രാഷ്ട്രീയ ത്തില്‍ ഇന്നത്തെ കമ്യൂണിസവും അങ്ങയുടെ കമ്യൂണിസവും തമ്മില്‍ എങ്ങനെ വേര്‍തിരിക്കുന്നു? വ്യത്യസ്തമായി കാണുന്നു?
Mar 30
എം.കെ.ഖരീം...
നിഴലിനു പിന്നില്‍ ഓടി നേരം പാഴാക്കരുത് എന്ന്. ലോകം പിടിച്ചെടുക്കാന്‍ പുറപ്പെട്ട അലക്സാണ്ടര്‍ ചക്രവര്‍ത്തി അന്ത്യയാത്രയില്‍ കൈ പുറത്തേക്കിട്ടത്... നാം ഒന്നും നേടുന്നില്ല. ഒന്നും മടക്കി കൊണ്ടു പോകുന്നുമില്ല.എന്‍റെ കമ്മ്യൂണിസം കലര്‍പ്പില്ലാത്തത്. അത് അധികാര മോഹത്തിന്റെതല്ല. ഏറ്റവും താഴെക്കിടയില്‍ കഴിയുന്നവന് പൊരുതാതെ തന്നെ നീതി ലഭിക്കുക.
Mar 30
രവി:
“ഏറ്റവും താഴെക്കിടയില്‍ കഴിയുന്നവന് പൊരുതാതെ തന്നെ നീതി ലഭിക്കുക.“ഇത് നമ്മുടെ നിലവിലുള്ള സാഹചര്യത്തില്‍ സംഭവ്യമാണോ? അപ്പോള്‍ അവര്‍ക്കു മുന്നില്‍ മറ്റെന്താണ് മാര്‍ഗ്ഗം.
Mar 31
Hariraj.M.R.
എല്ലാവരും എല്ലാ സമയത്തും ഒരേ നിലയിലുള്ള ഒരവസ്ഥ പ്രായോഗികമാണോ? താഴെയുള്ളവര്‍ പൊരുതുന്നു. മുകളിലുള്ളവര്‍ ഇനിയും മുകളിലെത്താന്‍ പൊരുതുന്നു. ഏറ്റവും മുകളില്‍... അങ്ങനെ ഒന്നുണ്ടോ? എല്ലാവരും എന്നും പൊരുതുന്നു. അതില്ലാതെയാകുന്നതെങ്ങനെ?
Mar 31
എം.കെ.ഖരീം...
രവി: “ഏറ്റവും താഴെക്കിടയില്‍ കഴിയുന്നവന് പൊരുതാതെ തന്നെ നീതി ലഭിക്കുക.“ഇത് നമ്മുടെ നിലവിലുള്ള സാഹചര്യത്തില്‍ സംഭവ്യമാണോ? അപ്പോള്‍ അവര്‍ക്കു മുന്നില്‍ മറ്റെന്താണ് മാര്‍ഗ്ഗം. സാദ്യമല്ല. സ്വന്തം തള്ളക്ക് ശവപ്പെട്ടി വാങ്ങുന്നതില്‍ പോലും കമ്മീഷന്‍ അടിക്കുന്ന ശീലമാണ് ഇക്കാലത്തെ രാഷ്ട്രീയത്തിന്. അത് മാറണം.
Mar 31
എം.കെ.ഖരീം...
പ്രണയം എന്നത് എഴുതി, പറഞ്ഞും ക്ലീഷേ ആയതു. ഉടലിന്റെ ഒരു ഇടപാട്. അതില്‍ കച്ചവട മനസ്തിതി ഉണ്ട്. ഞാന്‍ അറിയുന്ന അനുഭവിക്കുന്ന പ്രണയത്തില്‍ ഉടലിനു യാതൊരു കാര്യവുമില്ല. അവിടെ ഉടല്‍ ആത്മാവിന് സഞ്ചരിക്കാന്‍ ഒരു വാഹനം മാത്രം.
Mar 31
എം.കെ.ഖരീം...
നാം ആദ്യമായും അവസാനമായും അവനവനോട് പൊരുതുക. ശരീരേച്ചയോടുള്ള യുദ്ധം.
Apr 1
anitha
ohhhhh......jathiyum...jathakavum...statusum nokkiyulla pranayammm
Apr 1
എം.കെ.ഖരീം...
ഉടലിനു ജാതി മതം.. ആത്മാവിനോ? എങ്കില്‍ കാറ്റിന്‍റെയും മഴയുടെയും തെരുവ് പട്ടിയുടെയും മതം എന്താകാം?
Anees
ജീവിതത്തെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?
Apr 1
anitha
ettavum adhunikarennu swayam abhimanikkunnavarpolum gpkalum gangukalum undakkunnathu enthinte adistanathilanu,,parayunnundalloo aadarsangal..onnu nokkoo changatheee chuttilum..orodivasam kazhiyunthorum nammal etra pinnilekkanu pokunnathennukattum mazhayum puzhyum veyilumkadalinu matram swanthampokunnavazhiyullavar avarkku swanthamennu karuthunnu...
Apr 1
എം.കെ.ഖരീം...
ജീവിതം ജനി മൃതികള്‍ക്കിടയിലുള്ള ദൂരം; അല്ലെങ്കില്‍ മരണത്തിലേക്കുള്ള വളര്‍ച്ച...
Apr 1
എം.കെ.ഖരീം...
എന്താണ് ആധൂനീകത? ഒരു തരം സാംസ്കാരീക അധിനിവേശത്തിനു ചൂട്ടു പിടിക്കുക. അവരാണ് നാടിനെയും ജനത്തെയും വഷളാക്കുക. അല്ലെങ്കില്‍ വായനക്കാരുടെ താല്പര്യം ഹനിക്കുക.
Apr 1
Anees
മരണം ജീവിതത്തിന്‍റെ വിരാമാമെന്നാണോ താങ്കള്‍ കരുതുന്നത്? അങ്ങെയെന്കില്‍ ഈ ഭൗതിക ജീവിതത്തിനു എന്ത് പ്രസക്തി? മറ്റു ജീവജാലങ്ങളും മനുഷ്യനും തമ്മില്‍ എന്ത് വ്യതാസം?
Apr 2
എം.കെ.ഖരീം...
ജീവിതം എന്തെന്ന് തിരയുകയാണ്. നമ്മെ പോലെ പക്ഷി മൃകാദികളും ജനിച്ചു മരിച്ചു പോകുന്നുണ്ട്. എല്ലാം അതിന്റെ സഞ്ചാര പാതയില്‍ എന്തെല്ലാമോ ചെയ്തു കൂട്ടുന്നുണ്ട്. കര്‍മം ആണോ ജീവിതം എന്ന് ചോദിച്ചാലും ഉത്തരമില്ല. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായം. മരണത്തിനു അപ്പുറം എന്താണ്? നാശം അല്ല എന്നുറപ്പ്. അവിടെയും ഒരു സഞ്ചാരം തുടങ്ങുന്നു. ചിലപ്പോള്‍ മരണം ഒരു പറിച്ചു നദാല്‍ ആകാം. മറ്റൊരു തലത്തിലേക്ക് ഒരു കൂടു മാറ്റം..
Apr 2
SURESH
സാഹിത്യ നായകര്‍ , പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റ് ചിന്ത പുലര്‍ത്തുന്ന എഴുത്തുകാര്‍ ..വിശപ്പിന്റെ വിളി അറിയുന്നവനെ നോക്കി എഴുതുകയും , പാടുകയും ചെയ്ത്, വമ്പന്‍ പുസ്തക പ്രസാധകരുടെ കാവല്‍ ക്കാരായി തീരുകയാണെന്ന് പറഞ്ഞാല്‍ വിയോജിക്കുമോ ...........?
Apr 2
എം.കെ.ഖരീം...
ചില എഴുത്തുകാര്‍ അങ്ങനെയാണ്. അതില്‍ കമ്മ്യൂണിസമോ മറ്റു ചിന്താ ഗതികളോ ആരോപിക്കേണ്ടതില്ല.
Apr 2
Anil Aickara,
“പ്ലാറ്റ് ഫോമില്‍ വിലാസമില്ലാത്തവരുടെ സുഖനിദ്ര.മൂടല്‍മഞ്ഞില്‍ സ്വപ്നസാന്ദ്രമായ മഞ്ഞവെളിച്ചം,ദുരെ ലാല്‍ നിശ്വസിച്ചു.കാലത്തിനു പിന്നാമ്പുറത്തു നിന്നും ചിറകടിച്ചു വരുന്നൊരു തീവണ്ടി കുത്തി മലര്‍ത്താനെന്ന പോലെ..വിലാസമില്ലാത്തവരുടെ സന്തുഷ്ടി,ഇന്നില്‍ ജീവിക്കുന്നതിന്റെ സംതൃപ്തി താനോ? ഉറക്കമറ്റ് അനാഥപ്രേതം കണക്കെ..എത്രയോ കൊതിച്ചിട്ടുണ്ട്...സുഖനിദ്രയ്ക്കായി..അതന്യമായിട്ട് എത്രയോ ആയി.."അങ്ങയുടെ പുതിയ നോവലിലെ വരികളല്ലേ? എന്താണു തീം എന്നു പറയാമോ?
Apr 2
എം.കെ.ഖരീം...
"ദുരൈലാല്‍ മതിഭ്രമ ഏടുകള്‍ "എന്ന നോവലിലെ വരികളാണ് താങ്കള്‍ ഉദ്ധരിച്ചത് ..പുതിയ നോവല്‍ "രാത്തെളിമയുടെ കുളമ്പടികള്‍" പണിപ്പുരയിലാണ് ...
Anil Aickara,
അങ്ങയുടെ ആല്‍ബത്തില്‍ നിന്ന് എടുത്തതാണത്.പുസ്തകങ്ങള്‍ ഏതു പ്രസാധകരാണിറക്കിയത്?പുതിയ നോവല്‍ തീം എന്താണെന്നു പറയാമോ?
Apr 2
എം.കെ.ഖരീം...
ദുരൈലാല്‍- മതിഭ്രമ ഏടുകള്‍ഗ്രന്ഥകര്‍ത്താവ്- എം. കെ. ഖരിം.വില- 110 രൂപപ്രസാധനം- മെലിന്‍ഡ ബുക്‌സ്p.mg.jn., trivandrum. phone 0471 6547853, 0471 2721155.ചങ്ങമ്പുഴക്കവിത, രമണനിലെ രാഷ്ട്രീയം തേടുന്നു. കൂടുതല്‍ ഇപ്പോള്‍ പറയാന്‍ വയ്യ.
Apr 2
രവി:
ഇപ്പോള്‍ ഇന്ത്യയിലുള്ള രാഷ്ട്രിയത്തെ താങ്കള്‍ എങ്ങിനെ കാണുന്നു.
Apr 2
എം.കെ.ഖരീം...
അറപ്പ്, വെറുപ്പ്...
Apr 3
hari
"കാളിദാസനും shakespere മുതല്‍ ബഷീര്‍ വരെയുള്ള വിശ്വ സാഹിത്യകാരന്മാരും അവരുടെ രചനകളും ഇവിടെയുണ്ട്..പിന്നെ നീ എന്തിനാണ് എഴുതുന്നത്?" ബഷീര്‍ കോവിലനോട് ചോദിച്ചുവത്രേ..എഴുതാനിരിക്കുമ്പോള്‍ ഇതുവരെ മറ്റുള്ളവര്‍ പറഞ്ഞതിനപ്പുറം എന്ത് എന്ന ചിന്ത ഉണ്ടാവാറുണ്ടോ?
Apr 3
എം.കെ.ഖരീം...
എഴുത്ത് അന്വേഷണം തന്നെ. മറ്റൊരാള്‍ നിര്‍ത്തിയിടത്ത് നിന്നും തുടങ്ങാം. മറ്റൊരാളില്‍ അവസാനിക്കരുത്. ഏതെങ്കിലും ചട്ടക്കൂടില്‍ ഒതുങ്ങുമ്പോള്‍ അന്വേഷണം ഇല്ല.
Apr 3
രവി:
മറ്റോരാള്‍ നിറുത്തിയതില്‍ നിന്നും എന്തിന്നു തുടങ്ങുന്നു?സ്വന്തമായി ഒന്നു തുടങ്ങിയാല്‍ പോരെ, അതല്ലെ കുടുതല്‍ നല്ലത്?
Apr 3
എം.കെ.ഖരീം...
കാലം ഉണ്ടാകുന്നതിനു മുമ്പ്, അന്തകാര തെരുവില്‍ നിന്നും ജീവന്‍റെ അംശം പൊട്ടുക. അവിടെ നിന്നും വെളിച്ചവും വായുവും... നാം പുറപ്പെട്ടു പോരുകയായിരുന്നില്ലേ.. ആവണം. ആ ആദി ബിന്ദുവില്‍ നിന്നുള്ള തുടര്‍ച്ചയല്ലേ നാം... നഗ്നതയില്‍ നിന്നും ഇലയിലൂടെ മുണ്ടിലൂടെ പാന്റിലൂടെ ജീന്‍സിലൂടെ പിന്നെയും എന്തിലൂടെയോ നാം അങ്ങനെ പോകുന്നു... എല്ലാം തുടര്‍ച്ചയാണ്...
Apr 5
Anil Aickara,
ഖരീം സര്‍, അങ്ങയുടെ വരികളില്‍ വിജയന്റേതു പോലെ ഒരു തരം മിസ്റ്റിക് എഫെക്ട് ഉണ്ട്,തീര്‍ച്ചയായും എന്തെങ്കിലും അതീന്ദ്രിയാനുഭവത്തില്‍ നിന്നാവും ഇതൊക്കെ സാധിക്കുക.അങ്ങ സ്വപ്നാടകനായാണോ എഴുതുന്നത്?
Apr 5
vikraman
മഹാനായ ഹെരാക്ലിറ്റസ് പറഞ്ഞത് ഓര്‍ക്കുക.“No man ever steps in the same river twice, for it's not the same river and he's not the same man.“
എം.കെ.ഖരീം...
എഴുത്ത് ധ്യാനമാണ്. ആ വഴിയില്‍ എന്തെല്ലാം കയറി കൂടുന്നു. അതിന്‍റെ പൊരുള്‍ അറിയുക വായനക്കാര്‍ ആണ്.
Apr 6
എം.കെ.ഖരീം...
ജലം പോലെ ഒഴുകുക... ഒഴുക്ക് എവിടെയും പുതുമയാണ്. അത് സഞ്ചാരം കൂടി... ഉള്‍ക്കണ്ണില്‍ പതിയുന്നത് എന്താണോ അതാവാം നാം കുറിക്കുന്നത്. അതിന്‍റെ പൊരുള്‍ അറിയുന്നത് മറ്റൊരാള്‍ ആകാം..
Apr 6
anitha
raashtreeyathe arappum veruppumaanennu paranjalloooennittum...ramanale raashtreyam thedunnu.....onnu visadeekarikkamooo...
Apr 6
എം.കെ.ഖരീം...
എന്തുകൊണ്ട് രമണനില്‍ രാഷ്ട്രീയം തേടി കൂടാ? അതിലും ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ പ്രശ്നമുണ്ട്. ഇടപ്പള്ളി രാഘവന്‍പിള്ളയ്ക്ക് എന്ത് സംഭവിച്ചു എന്ന് പലരും ഓര്‍ക്കാതെ പോകുന്നു. പണിപ്പുരയില്‍ അല്ലെ, അതുകൊണ്ട് നോവലിനെ കുറിച്ച് കൂടുതല്‍ പറയാന്‍ വയ്യ.
Apr 7
Anil Aickara,
“ഈശ്വരനെ കാണുകയോ കേള്‍ക്കുകയോ അല്ല. അനുഭവിക്കയാണ് വേണ്ടത്. സംഗീതം അനുഭവിക്കുന്നത് പോലെ. ഞാന്‍ അന്നും ഇന്നും അന്വേഷകന്‍ ആണ്. അന്വേഷണം ആണ് ജീവിതം . മറ്റൊരു തരത്തില്‍ അതൊരു സഞ്ചാരവും കൂടിയാണ്. നാം എന്തിലെങ്കിലും അന്ധമായി വിശ്വസിക്കുന്നിടത്ത് നമ്മുടെ അസ്തിത്വം നഷ്ട്ടപെടുന്നു. നാം ഏതെങ്കിലും ഒന്നില്‍ കുരുങ്ങുമ്പോള്‍ പിന്നെ അന്വേഷണം അസാധുവാകുന്നു. അവിടെ എല്ലാ സൃഷ്ടിയും അവസാനിക്കുന്നു..“ഇത് അങ്ങ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളതാണ്. കൃഷ്ണമൂര്‍ത്തിയുടെ ദര്‍ശനങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന കാഴ്ചപ്പാട്. ഒന്നിലും വിശ്വാസമില്ലാത്ത അവസ്ഥയെ ആണോ അങ്ങ് പിന്തുണയ്ക്കുന്നത്?
Apr 7
anitha
ullavante rashtreeyavum illathavante raashtreeyavum...athu sari..alla sakhavee...eethu kashiyilanu ee vakabhedam illathathu...
Apr 7
എം.കെ.ഖരീം...
നിരാസമാണ് എന്‍റെ മതം... എന്‍റെ കാഴ്ചപാടിലൂടെ ഞാന്‍ അറിയുന്ന ഈശ്വരന്‍, മറ്റുള്ളവര്‍ എഴുതി ചേര്‍ത്തതില്‍ എനിക്ക് വിശ്വാസമില്ല. ഏതോ കാലത്ത് ഏതോ എഴുത്തുകാര്‍ എഴുതി വച്ചത് പില്‍കാലത്ത് മതങ്ങള്‍ , ഈശ്വര സങ്കല്പം ആയി പരിണമിക്കുന്നതില്‍ എനിക്ക് വിശ്വാസമില്ല. എല്ലാ കാലത്തും അധികാര വര്‍ഗത്തിനായി കൂലിയെഴുതുകാര്‍ ഉണ്ട്. ആ രചനകളാണ് മനുഷ്യനെ വഴി തെറ്റിക്കുക. അങ്ങനെയാണ് എന്നില്‍ നിരാസം രൂപം കൊള്ളുക.പീഡിതനു വേണ്ടി എത്തുന്ന പ്രവാചകര്‍. അധികാര വര്‍ഗം ആദ്യം അവരെ കല്ലെറിയുന്നു. അതൊരു പ്രസ്ഥാനമായി, മതങ്ങള്‍ ആയി വളരുമ്പോള്‍ നേരത്തെ കല്ലെറിഞ്ഞവര്‍ അതിന്‍റെ തലപ്പത്ത് കയറികൂടുന്നു. അങ്ങനെ ഏതൊരു മതത്തിലും രാഷ്ട്രീയത്തിലും അത് സംഭവിക്കുന്നു. ഇല്ലായ്മക്കാര്‍ എന്നും പടിക്കു പുറത്ത്... നാം അറിയാതെ പോകുന്നത്....
Apr 7
എം.കെ.ഖരീം...
ചോദ്യങ്ങള്‍ക്ക് വേണ്ടി ചോദ്യം ആകരുത്. ഏതൊരു ചോദ്യത്തിനും ഉത്തരം ഉണ്ടാകണം. ഉത്തരം ഇല്ലാത്ത ചോദ്യം ഒരു ദുരന്തമാണ്....ഞാന്‍ ഒരു രാഷ്ട്രീയ കക്ഷിയുടെയും ആളല്ല.ആരാന്‍റെ സിംഹാസനം ഉറപ്പിക്കാന്‍ എന്തിനു വോട്ടു? ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥി, മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ മുസ്ലീം സ്ഥാനാര്‍ഥി, ഹൈന്തവ മേഖലക്ക് ഹൈന്തവനും... ഇതെന്തു മതേതരത്വം? മതെതരന്‍ എന്ന് പുലംബുന്നവനും അതു തന്നെ ചെയ്യുന്നു.
Apr 7
Anil Aickara,
രമണനിലെയും ഇടപ്പള്ളിയുടെയും ഇല്ലായമയുടെ രാഷ്ട്രീയം തിരയുന്ന അങ്ങയുടെ ഒരുമഹത്തായ കൃതിയായി ആ നോവല്‍ പരിണമിക്കട്ടെ,ഇപ്പോള്‍ പറഞ്ഞതെല്ലാം വച്ച് ചിന്തിച്ചപ്പോള്‍ തോന്നിയതാണ്, അവിവേകമായില്ലെങ്കില്‍ പറയുമല്ലോ.സ്വാര്‍ത്ഥതയെപ്പറ്റി എന്ത് തോന്നുന്നു, സാമൂഹിക ബോധമില്ലാത്ത ചില സ്വാര്‍ത്ഥരുടെ കൂട്ടായ്മകള്‍സമൂഹത്തെ വ്രണപ്പെടുത്തുന്ന രാഷ്ട്രീയം കളിക്കുന്നു, ഉള്ളവനല്ല, ഇല്ലാത്തവരുമല്ല അവരുടെ പ്രശ്നം? ആണെന്ന് തോന്നുന്നുമില്ല, മനസ്സ് മയങ്ങിയ ചില വിശ്വാസങ്ങള്‍ മാത്രം!അപ്പോള്‍ സ്വബോധത്തിന്റെ ചില തലങ്ങള്‍ നമുക്ക് അസ്വീകാര്യമല്ലേ?
Apr 7
എം.കെ.ഖരീം...
നന്ദി...സ്വാര്‍ത്ഥതയെ എങ്ങനെയെല്ലാം വായിക്കാം. പഴയ നാട്ടുംപുറ ചൊല്ല്, ഞാനും എന്‍റെ പോണ്ടാട്ടീം തട്ടാനും ബാക്കി എല്ലാം തുലയട്ടെ... മതങ്ങളില്‍ ആയാലും രാഷ്ട്രീയത്തില്‍ ആയാലും എന്റേത് മാത്രം ശരി മറ്റെല്ലാം തെറ്റോ നുണയോ... എന്‍റെ സ്വാതന്ത്ര്യം നിനക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്തത് ആകണം. എന്നാല്‍ അങ്ങനെയല്ലല്ലോ. ഞാന്‍ ഉണ്ട് എന്ന് പറയണം എങ്കില്‍ നീ ഉണ്ടാവണം. ഞാന്‍ മാത്രമായി ഒരു നിലനില്‍പ്പ് ഇല്ല. ഒരു മനുഷ്യന് എന്തെല്ലാം സ്വാതന്ത്ര്യം, അവകാശം ഉണ്ടോ അതെല്ലാം പക്ഷി മൃഗാദികള്‍ക്ക് , സസ്യ ജലാദികള്‍ക്കും ഉണ്ട്... അതൊന്നും ഉള്‍കൊള്ളാത്ത സമൂഹം സ്വാര്‍ഥതയുടെ അഹന്തയുടെ പര്യായം. ഒരു പ്രജക്കു ഇല്ലാത്ത സ്വാതന്ത്ര്യം, അവകാശം ഒരു രാജാവിനും ഉണ്ടായികൂടാ... ഭൂമിയില്‍ കമ്പി കയറ്റി, മലകള്‍ വെട്ടി നിരത്തി, പാടം നികത്തി വരള്‍ച്ചയും മറ്റും ഏറ്റു വാങ്ങി ഭൂമിക്കു ഭാരം കുറക്കാന്‍ രാത്രി അര മണിക്കൂര്‍ കരണ്ട് കട്ട് ചെയ്യണം എന്ന് പറയുന്ന സമൂഹത്തെ ഞാന്‍ വിശ്വസിക്കുന്നില്ല. അംഗീകരിക്കുന്നില്ല.
രവി:
“ഭൂമിക്കു ഭാരം കുറക്കാന്‍ രാത്രി അര മണിക്കൂര്‍ കരണ്ട് കട്ട് ചെയ്യണം എന്ന് പറയുന്ന സമൂഹത്തെ ഞാന്‍ വിശ്വസിക്കുന്നില്ല. അംഗീകരിക്കുന്നില്ല.“=============================================================അത്രയെങ്കിലും ചെയ്യുവാന്‍ സന്മനസു കാട്ടുന്നവരെ നിരുത്സാഹപ്പെടുത്തുന്നത് ശരിയാണോ?
Apr 8
എം.കെ.ഖരീം...
ടിപ്പര്‍ ലോറി പാടത്തു ചൊരിയുന്ന മണ്ണ്. നോക്ക് കൂലിയില്‍ രസം കൊള്ളുന്ന തൊഴിലാളികള്‍... അയല്‍ക്കാര്‍ക്ക് ബഹളം ഉണ്ടാക്കാതിരിക്കാന്‍ ചില്വാനം... അങ്ങനെ മേല്‍ത്തട്ട് മുതല്‍ കീഴ്ത്തട്ട് വരെ ഭൂമിയെ തകര്‍ക്കുന്നവര്‍... തകര്‍ക്കുന്നവര്‍ തന്നെ ഭാരം കുറക്കാന്‍ കരണ്ട് കട്ടിനു ആഹ്വാനം നടത്തുക, എങ്ങനെ അംഗീകരിക്കും...
Apr 8
Anil Aickara,
മലയാളത്തിലെ എഴുത്തുകാരില്‍ അങ്ങ് ഏറ്റവും വിലമതിക്കുന്ന സാഹിത്യം ആരുടേതാണ്?മലയാള സാഹിത്യത്തില്‍ പുരോഗമന കാഴ്ചപ്പാട് ഉണ്ടാകുന്നുണ്ട് എന്ന് അഭിപ്രായമുണ്ടോ?
Apr 8
എം.കെ.ഖരീം...
ഓ.വി.വിജയനെ ഇഷ്ട്ടപ്പെടുന്നു. ഇന്ന് പുരോഗമനം എന്ന് പറഞ്ഞു എഴുന്നള്ളിക്കുന്നത് ചവര്‍ ആണ്. എത്രയോ നല്ല എഴുത്തുകാര്‍ ഇടം കിട്ടാതെ കാത്തിരിക്കുന്നു. ചില കൊക്കസ്സുകള്‍ ആണ് സാഹിത്യത്തെ നിയന്ത്രിക്കുന്നത്. ചിലര്‍ ഭ്രാന്തമായ മൌനത്തിലും.
Apr 8
Manoj
സര്‍, എന്തു മാനദണ്ഡമാണ് സാഹിത്യത്തെ നല്ലത്/ചീത്ത എന്നു വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്നത്...? സാഹിത്യത്തില്‍ അങ്ങനെ ഒന്നുണ്ടോ...? അവ ഓരോരുത്തരുടെ കാഴ്ചപ്പാടുകള്‍ക്കനുസൃതമല്ലേ...?
Apr 9
എം.കെ.ഖരീം...
കഥ, കവിത, നോവല്‍; നല്ലതോ ചീത്തയോ? എങ്ങനെയാണ് കണ്ടെത്തുക... ഒരു ഉദാഹരണം പറയാം:കവി പ്രഭാവര്‍മയുടെ കവിത മലയാളം വാരികയില്‍ വന്നത്. അത് മോശം എന്ന് പ്രഭാവര്‍മയോട് ഞാന്‍. ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ആ കവിത ഇഷ്ടപെടുന്നവരും കാണും. അത് ശരിയെന്നു പിന്നീട് അനുഭവപ്പെട്ടു. ഒരു സ്നേഹിതന്‍ ആ കവിത ഈണത്തില്‍ ചൊല്ലി വന്നത്...എനിക്ക് നന്നെന്നു തോന്നുന്നത് താങ്കള്‍ക്ക് മോശം. മറ്റൊരാള്‍ക്ക് ഇടത്തരം.
Apr 9
SURESH
വി കെ എന്നിനെ മലയാളികള്‍ ആഴത്തില്‍ വായിച്ചിട്ടില്ലെന്നു തോന്നുന്നുണ്ടോ ?
Apr 9
എം.കെ.ഖരീം...
വി.കെ. എന്‍. നെ മലയാളി ആഴത്തില്‍ വായിച്ചിട്ടില്ല.
Apr 10
bimal
സാഹിത്യകാര്‍ക്ക്
വര്‍ത്തമാനകാലത്തില്‍ സാഹിത്യകാര്‍ക്ക് സമൂഹത്തോടുള്ള പ്രതിബദ്ധത കുറഞ്ഞുവരുന്നതും അവരില്‍ മത , രാഷ്ട്രീയ ,ധനാഗാമന മാര്‍ഗങ്ങളില്‍ സ്വാധീനം കൂടിവരുന്നതും അവരുടെ സര്‍ഗ്ഗ സൃഷ്ടിയെ നേരിന്‍റെ പാതയില്‍ നിന്നും വഴി തിരിച്ചു വിടുന്ന കാഴ്ച ഒട്ടും ആശാസ്യമല്ല, അങ്ങ് ഇതെങ്ങനെ നോക്കികാണുന്നു
Apr 11
എം.കെ.ഖരീം...
ബഷീറിന്റെ ,ദേവിന്റെ, ഭട്ടതിരിപ്പാടിന്റെ കാലമല്ല ഇത്. രാഷ്ട്രീയക്കാരുടെ മൂട് താങ്ങി എന്തെങ്കിലുമൊക്കെ ആയിത്തീരാന്‍ വെമ്പുന്ന എഴുത്തുകാര്‍. ഇത് സാമ്സാരീക അധിനിവേശത്തിന്റെ മറ്റൊരു മുഖമാണ്. ഇന്നത്തെ ചില എഴുത്തുകാര്‍ നെറി കേടിന്റെ പര്യായം ആയിരിക്കുന്നു . അക്ഷരം സത്യമാണ്. അതില്‍ നിന്നും വ്യതിചലിക്കുമ്പോള്‍ സര്‍ഗ സൃഷ്ടി നഷ്ട്ടമാകുന്നു. പിന്നെ എന്തെങ്കിലുമൊക്കെ കാട്ടി കൂട്ടുക. അത് രാഷ്ട്രീയക്കാരന്റെ വൃത്തി കെട്ട കളിയായ ജാതി മത വര്‍ഗീയതയില്‍ എഴുത്തുകാരനെ എത്തിക്കുന്നു. അങ്ങനെ സമൂഹത്തെ പരിഷ്കരിക്കെണ്ടാവാന്‍ ആ അഴുക്കില്‍ അവസാനിക്കുന്നു. അത്തരക്കാരെ എന്ത് വിളിക്കും... ആവോ...
anitha
vaithalikarkkum stuthi paadakarkkum thanneyayirunnupurathana kaalam muthalkke munnirayil staanam...kadhayil chodyam padillennu marannu
Apr 11
എം.കെ.ഖരീം...
സ്തുതിപാഠകര്‍ , കൂലിയെഴുത്തുകാര്‍ എക്കാലത്തും ഉണ്ട് എന്നതിന് തെളിവല്ലേ ഇക്കാണുന്ന മതങ്ങളും ചരിത്രവും... ഇക്കാലത്തെ ചില അധികാര കസേരകളില്‍ നോക്കിയാല്‍ കളി എളുപ്പം മനസിലാകും...
Apr 11
hari
സാഹിത്യത്തില്‍ ഒരു മുഖ്യധാരയുണ്ടോ? മലയാളത്തിലെ മുന്തിയ ആനുകാലികങ്ങള്‍; പുസ്തകരൂപത്തില്‍ ആണെങ്ങില്‍ dc പ്രസിദ്ധീകരിക്കണം..ഇവക്കു പുറത്തു നില്‍ക്കുന്ന രചനകളെ വായനാസമൂഹം കാണുന്നില്ല എന്ന് പറയാമോ?
Apr 13
എം.കെ.ഖരീം...
മുഖ്യ ആനുകാലികങ്ങള്‍, ഡി.സി. പോലുള്ള പ്രസിദ്ധീകരണ കേന്ദ്രങ്ങള്‍ ഒക്കെ കച്ചവട സ്ഥാപനങ്ങള്‍ ആണ്. വിറ്റു പോകാവുന്ന കൃതികള്‍ അവര്‍ അച്ചടിക്കുന്നു. ആ വിപണന തന്ത്രത്തില്‍ പല എഴുത്തുകാരും പെട്ടുപോകാറുണ്ട്. നല്ല വായനക്കാര്‍ നല്ല പുസ്തകം എവിടെ ഉണ്ടെങ്കിലും തിരഞ്ഞുപിടിക്കും.
Apr 14
SURESH
വിജനമായ ആ നാല് വരി പാതയില്‍ വണ്ടി നിര്‍ത്തിച്ചു ഇറങ്ങി. ഏകാന്തമായ മരുഭൂമിയിലെ ഞൊറിവുകള്‍. ഒട്ടു ദൂരം ചെന്നപ്പോഴാണ് ഒരാളെ കണ്ടത്. ആടുകളെ മേയ്ച്ചുകൊണ്ട് ഒരു കാട്ടറബി. അവര്‍ എന്നും രണ്ടാം തരം പൗരന്മാര്‍. വെളുത്തവന്റെ കീഴടക്കലില്‍ അങ്ങനെ നരകിച്ച്. ലോകം മുഴുവന്‍ അങ്ങനെ എന്ന് ധരിച്ചു , എങ്ങും കീഴ്പ്പെടുത്തലിന്റെ ഗാഥകള്‍............__________________________________________________________________________കോവൂരിന്റെ വാക്ക് അവസാനത്തെതല്ല ,. ..ദൈവത്തിനെ അന്വേഷിച്ചു കണ്ടെത്തിക്കഴിയുമ്പോള്‍ ,എന്തിനാണ് കറുത്തവനെയും വെളുത്തവനെയും സൃഷ്ടിയുടെ പൂര്‍ണതയില്‍ രണ്ടാക്കിയതെന്നു ചോദിക്കുമോ ?
Apr 14
എം.കെ.ഖരീം...
ലോകം രചിക്കുന്നത് വെളുത്തവന്റെ ചരിതം. ആര്യന്റെ സന്ചാരത്തില്‍ ജനിച്ച ഭൂപടങ്ങള്‍.... അവന്‍ വരയ്ക്കുന്ന അതിര്തിതികളില്‍ പിറക്കുന്ന നിയമങ്ങള്‍... എന്‍റെ സഞ്ചാരത്തിലൂടെ എന്നെ കണ്ടെത്താന്‍ ശ്രമിക്കുന്നു. എങ്കിലേ ഈശ്വരനെ കണ്ടെതാനാവൂ. ഈശ്വരനോട് ചോദിക്കാം. ഈശ്വരന്‍ ഭീകരനായ രാജാവൊന്നുമല്ലല്ലൊ...
No comments:
Post a Comment