Friday, April 2, 2010

ചില അസ്വസ്ഥതകള്‍...

തെരുവിലൊരു പെണ്ണിനെ കല്ലെറിഞ്ഞാല്‍ കണ്ടു രസിക്കാന്‍ ആളുണ്ടാകും. ഏറുകൊണ്ട് തുള വീണ ജാക്കറ്റിലൂടെ നോക്കാന്‍, വെളിവായ നഗനതയില്‍ നിറഞ്ഞു ആത്മ രതിയില്‍ മുഴുകാന്‍ എന്താവേശം. പക്ഷെ ആരെങ്കിലും ദൈവത്തെ ചീത്ത വിളിച്ചാല്‍, മതങ്ങളെ ചീത്ത വിളിച്ചാല്‍ എത്ര പേര്‍ക്ക് സഹിക്കും? നാട്ടില്‍ അരങ്ങേറിയ പെണ്‍ വാണിഭങ്ങള്‍... ആശുപത്രി കിടക്കയിലെ ശാരി... അധികാരത്തില്‍ എത്തിയാല്‍ പ്രതികളെ വിലങ്ങണിയിച്ചു തെരുവിലൂടെ നടത്തുമെന്ന് പറഞ്ഞ വിദ്വാന്‍... ഒന്നും സംഭവിച്ചില്ല. ശാരി മരിച്ചു, ആ കുടുംബത്തിന്റെ സമാധാനം തകര്‍ന്നു. പെണ്‍ വാണിഭങ്ങള്‍  ആവര്‍ത്തിക്കുന്നു. ബസ്സിലും തെരുവിലും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു...

2 comments:

  1. താങ്കൾ പറഞ്ഞത് വളരെ സത്യമാണ്

    ReplyDelete
  2. ഇതിനൊന്നും ഒരു പ്രത്യേകതയൊന്നും ഇല്ലാതായിരിക്കുന്നു... പല മൂല്യങ്ങളും മണ്ണടിഞ്ഞു പോയിരിക്കുകയാണ് . അപകടം നടന്നിടത്തു മൊബൈല്‍ ക്യാമറയില്‍ ഫോട്ടോ പിടിക്കാന്‍ ഇന്നത്തെ യുവാക്കള്‍ . അപ്പോള്‍ പിന്നെ വേശ്യയുടെ അല്ല ആരുടേയും ജാക്കറ്റില്‍ അവര്‍ കൈ ഇടും...
    നമ്മുടെ യുവജനങ്ങള്‍ക്ക്‌ എന്തുപറ്റി? വഴിതെറ്റി അലയുകയാണ് അവര്‍. ചെകുത്താന്റെ കൂടാരം ആണ് പലരുടെയും മനസ്സുകള്‍. ദൈവത്തിനു വേണ്ടി അല്ല അവര്‍ വാദിക്കുന്നത്. തനിക്കു വേണ്ടി തന്നെ. അല്ലെങ്കില്‍ മറ്റുള്ളവന്റെ നാശത്തിനു. ഈശ്വരോ രക്ഷതു ......

    ReplyDelete