മതങ്ങളെ അടച്ചു അക്ഷേപിക്കുകയല്ല. ലോകത്ത് എവിടെ പ്രവാചകര്‍, അവധൂതര്‍ വന്നിട്ടുണ്ടോ , അവരുടെ ലക്‌ഷ്യം സമൂഹത്തില്‍ ഏറ്റവും താഴെ തട്ടിലുള്ള മനുഷ്യരുടെ മോചനം ആണ്. ആദ്യ കാലത്ത് വിമോചകരെ വരേണ്യ വര്‍ഗം കല്ലെറിയുകയും ക്രൂശിക്കുകയും ചെയ്തു. എന്നാല്‍ പിലക്കാലത്ത് പ്രവാചകരെയോ അവധൂതരെയോ മുന്നില്‍ നിര്‍ത്തി അതൊരു മതമായി രൂപപ്പെടുകയും ആ സമൂഹം വളരുകയും വരേണ്യ വര്‍ഗത്തിന് ഭീഷണി ആകുകയും ചെയ്യുമ്പോള്‍ വരേണ്യ വര്‍ഗം തന്ത്ര പൂര്‍വ്വം ആ പ്രസ്ഥാനത്തിന്റെ തലപ്പത്ത് എത്തുകയും അവരെ ചൊല്‍പ്പടിക്ക് നിര്‍ത്തുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ന് നാം കാണുന്ന മതങ്ങള്‍ വരേണ്യ വര്‍ഗത്തിന്റെ പിടിയിലാണ്. സമൂഹത്തില്‍ ഏറ്റവും താഴെക്കിടയില്‍ കിടന്നവര്‍ അതെ അവസ്ഥ തുടരുകയും. ഇന്ന് മതം ഏറ്റവും ലാഭകരമായ കച്ചവടമാണ്. അവിടെ പരാശക്തിയും കച്ചവടം ചെയ്യപ്പെടുന്നു.
ഞാന്‍ ഒരു യുക്തി വാദിയോ ഈശ്വര വിശ്വാസിയോ അല്ല. ഒരാള്‍ ഈശ്വര വിശാസി ആകുക എന്നാല്‍ ഇല്ലാത്ത ഒന്നില്‍ വിശ്വസിക്കുക എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. എന്റേത് തിരിച്ചറിവാണ്. അത് എങ്ങോ ഇരിക്കുന്ന ഈശ്വരനെയല്ല. എന്നില്‍ തന്നെയുള്ള ഈശ്വരനെ കണ്ടെത്തുക. ഞാന്‍ അറിയുന്നത് ഇതാണ്, ഓരോ മനുഷ്യരിലും ഈശ്വരനുണ്ട്. ഈ ലോകത്തെ സകല ജീവ ജാലങ്ങളിലും അതുണ്ട്. അങ്ങനെ സകലത്തിന്റെയും ആകത്തുകയാണ് പരാശക്തി എന്ന് നാം വിളിക്കുന്ന അത്. അതിനെ, അവനോ അവളോ എന്ന് വിളിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അത് എന്ന് പറയുമ്പോള്‍ അത് ജാതി മതങ്ങളില്‍ നിന്നും ലിംഗങ്ങളില്‍ നിന്ന് പോലും മോചിതമാണ്. അല്ലാതെ അല്ലാഹു എന്നും ഈശ്വരന്‍ എന്ന് ദൈവം എന്നും തിരിച്ചു പലതായി കാണുന്ന സമ്പ്രദായങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.
ഇവിടെ അഭിപ്രായം എഴുതിയ ചിലര്‍ മുകളിലെ പോസ്റ്റ് ഉള്‍കൊണ്ടിട്ടില്ല എന്ന് തോന്നുന്നു. ഇന്ന് ലോകത്ത് കാണുന്ന മത വിശ്വാസം വേഷത്തിലാണ്. ചില ചിഹ്നങ്ങളാണ് മനുഷ്യരെ മുന്നോട്ട് നയിക്കുന്നത്. ഹിന്ദുവിന് കുറിയും മുസ്ലീമിന് താടിയോ പര്‍ദയോ ക്രിസ്ത്യാനിക്ക് കൊന്തയോ ഒക്കെയായി അങ്ങനെ പോകുന്നു . രൂപങ്ങളെ മുറുകെ പിടിച്ചു കൊണ്ടുള്ള ഒരു വിശ്വാസമാണ് എങ്ങും കാണാനാകുന്നത് . അവിടെ ചൈതന്യം നഷ്ടപ്പെടുന്നു . ചൈതന്യം ആന്തരികമാണ് . ആ ചൈതന്യം അനുഭവിക്കുന്ന ഒരാള്‍ക്ക് മറ്റേതൊരു മതമോ വിശ്വാസമോ അന്യമായി തോന്നില്ല. ഈശ്വരനെ അനുഭവിക്കുകയാണ് വേണ്ടത്. അല്ലാതെ ആഘോഷിക്കുകയല്ല. ഈശ്വരനെ അനുഭവിക്കണം എങ്കില്‍ നാം മാലിന്യ മുക്തമാകണം. അതാണ് പറയുന്നത് നമ്മിലെ മാലിന്യം ഒഴുക്കി കളഞ്ഞു ഈശ്വരനെ ശുദ്ധമാക്കാന്‍ . അങ്ങനെ ശുദ്ധമാകുമ്പോള്‍ സകല കെട്ടുകളില്‍ നിന്നും നാം മോചിതരാകുന്നു. നമ്മോടൊപ്പം പരാശക്തിയും മോചിതമാകുന്നു.
ഈശ്വരന്‍ ഹിന്ദുവല്ല , ഇസ്ലാമല്ല , ക്രിസ്ത്യാനിയല്ല ..... കവി പാടിയത് എത്ര ശരി അല്ലേ? പക്ഷെ ആരോര്‍ക്കുന്നു ഇന്നിതൊക്കെ. ദൈവത്തെ വിറ്റ് കാശാക്കുന്നവര്‍ക്കിടയില്‍ കിടന്നു നരകിക്കുകയാണ് ഇന്നവന്‍. സര്‍വ ചരാചരങ്ങള്‍ക്കും മേലെ സ്ഥിതി ചെയ്യുന്നവന്‍ എന്നാ സ്ഥിതി മാറി മനുഷ്യന് താഴെ ആണ് ദൈവത്തിനു ഇന്ന് സ്ഥാനം. അവന്റെ കയ്യിലെ വെറും കളിപ്പാട്ടം മാത്രം ഇന്ന് ദൈവം. അവന്‍ ഓരോരോ രൂപത്തില്‍ എഴുന്നള്ളിക്കപ്പെടുന്നു. ഏത് രൂപത്തിലായാലും പണ്ട് ആരാധന ഉണ്ടായിരുന്നു. ഇന്നോ?
ReplyDeleteസൃഷ്ടിയും , സ്ഥിതിയും, സംഹാരവും കവര്‍ന്നെടുക്കപ്പെട്ടു കഴിഞ്ഞു. എല്ലാത്തിനും അവസാനം ഒരടിവര പോലെയും, അതിര്‍ത്തിരേഖയിലെ മുന്നറിയിപ്പ് പോലെയും ഉയര്‍ത്തപെട്ട പരമാത്മാവിന്റെ ദയനീയ ചിത്രം .