Friday, November 5, 2010

മതേതരം എന്നത് മത പ്രീണനമല്ല

മത ഭൂരിപക്ഷത്തെയോ മത ന്യൂന പക്ഷത്തെയോ അല്ല മതേതര പാര്‍ട്ടികള്‍ ചുമക്കേണ്ടത്‌. ഭാരതിയരെയാണ് അണിനിരത്തേണ്ടത് . സ്വാതന്ത്ര്യ സമര  കാലഘട്ടത്തില്‍ ഗാന്ധിജി  ചെയ്ത മണ്ടത്തരം പുതിയ കാലത്തും ആവര്‍ത്തിക്കുന്നു. അന്ന് കുര്‍ ആനും ഗുരുഗ്രന്ഥസഹേബും ബൈബിളും ഗീതയും വച്ചിട്ടാണ് ഗാന്ധിജി രാഷ്ട്രീയം കളിച്ചത്. അത് തന്നെയാണ് ഇന്നും ആവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യം നേടി ഇത്രയും കാലം ആയിട്ടും എന്തുകൊണ്ട് നമുക്ക് ഭാരതിയരെ അണിനിരത്താന്‍ കഴിയുന്നില്ല? നമുക്ക് വേണ്ടത് ഹിന്ദുവിനെയോ മുസല്‍മാനെയോ ക്രിസ്ത്യായിനിയെയോ   സിഖിനെയോ അല്ല, ന്യൂന പക്ഷത്തെയോ ഭൂരി പക്ഷത്തെയോ അല്ല. സവര്‍ണനെയോ അവര്‍ണനെയോ അല്ല. നമുക്ക് വേണ്ടത് ഭാരതിയരെയാണ്.
ഇവിടെ മതെതരന്‍ എന്നും മത മൌലിക വാദി എന്നും പേര് കേട്ടവര്‍ ചെയ്യുന്നത് ഒന്ന് തന്നെ. ഇടതായാലും വലതായാലും തിരഞ്ഞെടുപ്പുകാലത്ത്‌ സ്ഥാനര്‍ത്തിയെ നിര്‍ത്തുന്നത് മണ്ഡലത്തിലെ ജാതി മതത്തിന്റെ വലുപ്പം നോക്കിയിട്ടാണ്. ഈഴവ ഭൂരിപക്ഷ പ്രദേശത്തു ക്രിസ്ത്യാനിയെയോ മുസ്ലീമിനെയോ നായരെയോ , ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്തു മുസ്ലീമിനെയോ നായരെയോ ഈഴവനെയോ , മുസ്ലീം ഭൂരിപക്ഷ പ്രദേശത്തു ക്രിസ്ത്യാനിയെയോ ഈഴവനെയോ നായരെയോ സ്ഥാനാര്‍ത്തിയായി നിര്‍ത്താത്തത് എന്തുകൊണ്ട്? അങ്ങനെ ഭൂരിപക്ഷ ജാതി മതം  നോക്കി അവരില്‍ പെട്ട ആളെ  സ്ഥാനാര്‍ത്തിയായി നിര്‍ത്തുന്നതിലൂടെ ജനതയുടെ മനസ്സില്‍ വര്‍ഗീയത കുത്തി വയ്ക്കപ്പെടുന്നു.
തിരഞ്ഞെടുപ്പുകള്‍ വന്നു പോകും. സ്ഥാനര്‍ത്തികളില്‍ ജയവും പരാജയവും ഉണ്ടാകും. പക്ഷെ ജാതി മതം കൊണ്ടുള്ള ഈ തീക്കളി അവസാനിപ്പിക്കുക. എന്തിനാണ് തലമുറകള്‍ തോറും വര്‍ഗീയ  വിഷം ഇങ്ങനെ കുത്തിവയ്ക്കുന്നത്? അല്ലയോ രാഷ്ട്രീയക്കാരാ, അല്ലയോ ജാതി മത വ്യാപാരികളേ, നിങ്ങള്‍ നിങ്ങളുടെ വ്യവസായം ഞങ്ങളുടെ ചോരയില്‍ കൊഴുപ്പിക്കല്ലേ...  

4 comments:

  1. വളരെ നല്ല പോസ്റ്റ്‌!

    ReplyDelete
  2. എഴുതാൻ വളരെ എളുപ്പം.ആശയം മഹത്തരം. പക്ഷെ, പ്രവർത്തിപഥത്തിലെത്തിക്കാനാ പ്രയാസം. എങ്കിലും , നമുക്ക് എഴുത്ത് തുടരാം.

    ReplyDelete
  3. നമ്മള്‍ എഴുതുക. എഴുതി കൊണ്ടെയിരിക്കുക്ക. ഒരാളുടെ എങ്കിലും തലയില്‍ വെട്ടം കയറിയാല്‍ അത്രയും ആയില്ലേ.

    ReplyDelete
  4. മി. കരീം. എന്‍റെ സല്യൂട്ട്. ലോക ചരിത്രം എടുത്തു നോക്കിയാല്‍ ഏറ്റവും കൂടുതല്‍ നരഹത്യ നടന്നിട്ടുള്ളത് ജാതി മത വര്‍ഗ്ഗ വേര്‍തിരിവുകള്‍ മൂലമാണ്. എന്നിട്ടും ഇന്നും മനുഷ്യന്‍ ഇത്തരം ചിന്തകളാല്‍ സഹോദരരെ നിഷ്ടൂരമായി വധിക്കുന്നു. എന്നെങ്കിലും ഇതിനറുതി വരും. വന്നെ മതിയാകൂ...

    താങ്കളുടെ ഉയര്‍ന്ന ചിന്തകള്‍ക്ക് എന്‍റെ അഭിവാദ്യങ്ങള്‍. കൂടുതല്‍ തീക്ഷണതയോടെ എഴുത്ത് തുടരുക.

    ReplyDelete