"ഒരു മുസല്മാന് ഏതു രാജ്യത്താണോ ജീവിക്കുന്നത് ആ രാജ്യത്തെ നിയമം അനുസരിക്കണം.." അത് ഇസ്ലാം നിയമം ആണ്.
ഏതു രാജ്യതാണോ ജീവിക്കുന്നത് ആ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്നവന് ശെഹീദിന്റെ കൂലിയാണ് ഉള്ളത്. അവനു സ്വര്‍ഗമാണ് ഉള്ളത്..." അതും ഇസ്ലാം നിയമം.
ഒരു ജ്യൂത സ്ത്രീ നിരന്തരം പ്രവാചകന്റെ തലയില്‍ അടിച്ചു വാരിയ ചപ്പു ചവറുകള്‍ ഇടുമായിരുന്നു. പ്രവാചകന് ചിരിക്കുക മാത്രം ചെയ്തു. ഒരിക്കല്‍ അവളെ കാണാതെ ആയപ്പോള്‍ പ്രവാചകന് അന്വേഷിച്ചു. അവള് സുഖമില്ലാതെ കിടപ്പിലായിരുന്നു. പ്രവാചകന് അവളെ തേടി ചെന്ന്. സുഖ വിവരങ്ങള്‍ തിരക്കി...
അന്ന് പ്രവാചകനെ ഒരാള്‍ അങ്ങനെ തുപ്പുകയോ ചപ്പു ചവറുകള്‍ ഇടുകയോ ചെയ്തപ്പോള്‍ അദ്ധേഹത്തിന്റെ അനുചരന്മാര് വാളെടുത്തു യുദ്ധത്തിനു പുറപ്പെട്ടിട്ടില്ല. എന്നാല്‍ പ്രവാചകന് എതിരെ ഒരാള്‍ കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ എന്തൊക്കെ പുകിലായിരുന്നു. സല്മാന് റുഷ്ദിക്ക് എതിരെ, ഗുമൈനിമാര്‍ പടക്കിരങ്ങിയത് നാം കണ്ടു. നമ്മുടെ കേരളക്കരയില്‍ ചേകന്നൂര്‍ മൌലവിക്ക് എന്ത് സംഭവിച്ചു? അനുയായികള്‍ എന്ന് പറഞ്ഞു നിസ്കാര തഴംബോടെ താടിയും നീട്ടി നടക്കുന്നവര്‍ പറയുന്നതൊന്നുമല്ല ഇസ്ലാം. അപ്പോള്‍ ചിലര്‍ ബോംബ് രാഷ്ട്രീയവുമായി നടക്കുന്നതിനെ നമുക്കെങ്ങനെ ഇസ്ലാമിന്റെ അനുയായികള്‍ ആയി കാണാന്‍ ആകും? കലാപകാരികള്‍ ആരായാലും അവരെ ഒറ്റപ്പെടുത്തുക. അതില്‍ ജാതിമതം കലര്‍ത്തെണ്ടതില്ല. മുസ്ലീം പിന്നോക്കം പോയതിനു ഉത്തരവാദികള്‍ മുസ്ലീങ്ങള്‍ എന്നാ ലേബലില്‍ നടക്കുന്ന പ്രമാണിമാര്‍ തന്നെയാണ്. നമ്മുടെ കേരളക്കരയില്‍ ഖിലാഫത്തിന്റെ നാളുകളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം വര്‍ജിക്കണം എന്ന് പറഞ്ഞില്ലേ. അതിനു ഒരു തലമുറ കൊടുക്കേണ്ടി വന്ന വില എന്തെന്ന് നാം കണ്ടു കഴിഞ്ഞു. ഇസ്ലാം പഠിപ്പിക്കുനത് വിദ്യ നേടാനാണ്. കുര് ആനില്‍ ആറായിരത്തി അറുന്നൂറ്റി അറുപത്താറു വാചകങ്ങള്‍ ഉള്ളതില്‍ ഏകദേശം ഇരുന്നൂറിലേറെ വാചകങ്ങള്‍ ആഹ്വാനം ചെയ്യുന്നത്, " പഠിക്കുക, ചിന്തിക്കുക..." എന്നൊക്കെയാണ്. മുസ്ലീമ്ങളെ ചില മുസ്ലീം പണ്ഡിതന്മാരും നേതാകളും വോട്ടു ബാങ്ക് ആക്കി വച്ചിടത്താണ് മുസ്ലീംങ്ങളുടെ ശനി ദശ തുടങ്ങുന്നത്. ആദ്യ കാലത്ത് ഒരു മുസല്‍മാന്റെ വാക്കിനു വിലയുണ്ടായിരുന്നു. അവനെ ഭഹുമാനിക്കുമായിരുന്നു. അത് നഷ്ടപ്പെടുത്തിയത് മുസ്ലീങ്ങള്‍ തന്നെയാണ്. ആദ്യം മുസ്ലീങ്ങള്‍ മുസ്ലീങ്ങള്‍ ആകട്ടെ. അപ്പോള്‍ അവന്റെ പദവി പടച്ചവന് ഉയര്‍ത്തും എന്നല്ലേ കുര് ആണ് പറയുന്നത്.
ഒരു ലഹള അത് ഏതു മതത്തില്‍ നിന്നും വന്നാലും അതിനെ ലഹളയായി മാത്രം കാണുക. ഏതൊരു മതത്തിലും ഇര ദരിദ്രനാണ്. ഏതൊരു സുനാമിയുടെയും ഇര പാവപ്പെട്ടവനാണ്. അതുകൊണ്ട് നമുക്ക് കലാപങ്ങളെ വിമര്‍ശിക്കാം. ഓരോ നാട്ടിലും ഉള്ള കലാപകാരികളെ ആ നാട്ടില്‍ ഉള്ള ജനങ്ങള്‍ കൈകാര്യം ചെയ്താല്‍ കലാപം ഉണ്ടാവില്ല. എന്റെ കുട്ടിക്കാലത്ത് ഞാന്‍ മഹാ വികൃതി ആയിരുന്നു. ഞാന്‍ സ്കൂളില്‍ പോകാതെ ചുറ്റി തിരിയുന്നത് ആരെങ്കിലും കണ്ടാല്‍ അവര്‍ എന്നെ ശാസിക്കും. ഒരു ബാലകൃഷ്ണന് നായര്‍ എന്നെ തല്ലിയിട്ടുണ്ട്. അന്ന് അതിലൊന്നും ആരും ഒരു വര്‍ഗീയതയും കണ്ടിട്ടില്ല. എന്റെ വാപ്പക്ക് ബാലകൃഷ്ണന് നായരോട് ഒരു സ്നേഹക്കുറവും ഉണ്ടായില്ല. ഇന്ന് നാം വേറിട്ടുപോയിരിക്കുന്നു. സ്വന്തം മതത്തിലുള്ള ഒരുവന് വഴി തെറ്റി പോകുന്നത് കണ്ടാല്‍ ആരും ചോദിക്കാനില്ലാതെയായി. നാം അണു കുടുംബങ്ങള്‍ ആയി ചുരുങ്ങുന്നിടത്തു കുറ്റവാസനയും പെരുകുന്നുണ്ട്. ഞാന്‍ സ്കൂളില്‍ പോകുന്ന വഴി വൃശ്ചിക പുല്ലിനു തീയിട്ടത് അത് പടര്‍ന്നു വേലി കത്തിയത്. അന്ന് വെളിയില്‍ നിന്നും കടന്നാല്‍ ഇളകി എന്റെ ചുണ്ടില്‍ കുത്തി. അന്നത് ഒരു മുസ്ലീം ഹിന്ദുവിന്റെ വേലി കത്തിച്ചതായി ആര്‍ക്കും തോന്നിയില്ല. പകരം ആ സ്ത്രീ എന്നെ വീട്ടില്‍ കൊണ്ടുപോയി അടുപ്പില്‍ നിന്നും ചാരം എടുത്ത് തുണിയില്‍ പൊതിഞ്ഞു എന്റെ ചുണ്ടില്‍ വച്ച് തരികയാണ്ണ്ടായത്.
No comments:
Post a Comment