Sunday, September 20, 2009
മനസ്സാ മുക്കാലിയില്‍ കെട്ടിയിട്ടു അടിക്കുന്നു.
തന്നില്‍ ഇനി കവിതയില്ല, ഇനി എഴുതാനാവില്ല എന്ന് പറയാനുള്ള ആര്‍ജവം ചുള്ളിക്കാടിനു മാത്രം അവകാശപ്പെട്ടത്. മറ്റുള്ളവര്‍ എഴുത്ത് വറ്റിയിട്ടും അത് പുറമേക്ക് പ്രകടിപ്പിക്കാതെ ഒരുതരം ആത്മരതിയില്‍, മൌനത്തില്‍ മുഴുകുന്നു. ചുള്ളിക്കാടിന്റെ ജീവിതം മുന്നില്‍ വയ്ക്കുമ്പോള്‍ തീ പാറുന്ന വാക്കുകള്‍ എങ്ങനെ ചിതറുന്നു എന്ന് ബോധ്യമാകും. കൈപ്പുള്ള ജീവിതമാകാം കവിയെ ദാര്‍ശനീകന്‍ ആക്കുക. അച്ഛനെ പോലെ ആകുക. അച്ഛന്ല്‍ ഒരു മഹാ പുരുഷനെ നെയ്ത അമ്മ. ഒരിക്കല്‍ അച്ഛന്‍ മദ്യപിച്ചു എത്തിയപ്പോള്‍ ഒട്ടു അങ്കലാപ്പോടെ അമ്മയെ സമീപിച്ച മകന്‍. മുഖത്തടിച്ചത് പോലെ അമ്മയുടെ മറുപടി:" അയാള്‍ എന്നാണു കുടിക്കാതെ വന്നിട്ടുള്ളത്!" അവിടെ ഒരു ബിംബം തകരുന്നുണ്ട്. അതുവഴി എല്ലാ വിശ്വാസവും തകരുന്നുണ്ട്. അവിടെയാണ് ഒരു നിഷേധിയുടെ പിറവി. ആ മകനാണ് പിക്കാലത്ത് ലോകം കണ്ട മഹാനായ ബര്‍ണാട്ഷാ. അത് കാലത്തിന്റെ നിയോഗം. അങ്ങനെ ഒരാള്‍ ഉണ്ടാകണം എന്ന ആവശ്യം. ദന്തഗോപുരത്തില്‍ കയറിയിരിക്കുന്നവന് നല്ല കവിയെന്നു അറിയപ്പെടാം. നല്ല കവിത എഴുതാനാവില്ല. യുനൈട്ടട് നാഷനില്‍ കയറിയിരിക്കുന്നവന് പുസ്തകങ്ങള്‍ രചിക്കാം. ഇന്ത്യ പോലുള്ള നാലാം ലോകങ്ങളുടെ ആത്മാവ് തൊട്ടറിയാന്‍ ആവില്ല. അവര്‍ അധികാരത്തില്‍ എത്തിയാല്‍ സംസാരിക്കുക വരേണ്യ വര്‍ഗത്തിന് വേണ്ടിയാകും. നമുക്ക് ഒരിക്കലും അനുകരിക്കാന്‍ ആവാതെ. എന്നാല്‍ ഭാവിയില്‍ ചരിത്രം അവരിലൂടെ കുറെ നുണകള്‍ ചമച്ചു നമ്മെ വഞ്ചിക്കും. അപ്പോഴും അവരുടെ ഭാഷയില്‍ നാം കന്നുകാലികളെ പോലെ അയവിറക്കും. പാര്‍ശ്വവല്കൃതന്റെ വോട്ടു വാങ്ങി അധികാരത്തില്‍ കയറിയാന്‍ അവനൊക്കെ തൂറാന്‍, ഉറങ്ങാന്‍ പഞ്ച നക്ഷത്ര മുറികള്‍ വേണം. അവനെയൊക്കെ ചുമക്കുന്ന നാം കഴുതകള്‍ അല്ലാതെ മറ്റെന്ത്. പ്രതികരണ ശേഷിയില്ലാത്ത സാംസ്കാരിക നായകന്മാരെ, കലാ സാഹിത്യകാരന്മാരെ ഞാന്‍ മനസ്സാ മുക്കാലിയില്‍ കെട്ടിയിട്ടു അടിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment