Monday, September 21, 2009
നാം അത് ജീവിതമായി അമ്ഗീകരിക്കില്ലെന്കിലും...
എറണാകുളം പബ്ലിക് ലൈബ്രറിയുടെ വരാന്തയില്‍ അയാളെ കണ്ടു മുട്ടിയിട്ടുണ്ട്, എണ്‍പതുകളില്‍ അയാളെ ചുമ്മാ കുമാരേട്ടന് എന്ന് വിളിക്കാം. കാലില്‍ വൃണം കെട്ടിയ, ദീക്ഷ വളര്‍ത്തിയ, മുടി പാറിയ അയാള്‍ എവിടെ നിന്ന് വന്നുവെന്നോ എങ്ങിനെ അവിടെ എത്തിയത്തെന്നോ ആര്‍ക്കുമറിയില്ല. ചിലപ്പോള്‍ അയാള്‍ പറഞ്ഞതോര്‍ക്കുന്നു പേര് ഇസ്മയില്‍ എന്ന്, കരസേനയില്‍ ജോലി ഉണ്ടായിരുന്നു എന്നും... ലൈബ്രറി ജീവനക്കാര്‍ ഭക്ഷണത്തില്‍ നിന്നും ഒരോഹരി അയാള്‍ക്ക് നല്കി പോന്നു. അവിടെ വരുന്ന അംഗങ്ങളുമായി ഇന്ഗ്ലീഷിലും ഹിന്ദിയിലും ശുദ്ധമായ മലയാളത്തിലും അയാള്‍ സംസാരിച്ചു. അയാളുടെ സ്വരത്തിന് ഗാംഭീര്യമുണ്ടായിരുന്നു. എന്റെ ഗള്‍ഫ് വാസം കഴിഞ്ഞു മടങ്ങി എത്തിയപ്പോള്‍ ആദ്യം തിരഞ്ഞത് അയാളെ. അയാള്‍ ഇരുന്ന സ്ഥലം ശൂന്യം. പില്ക്കാലത്ത് ഞാന്‍ എഴുതിയ നോവലില്‍ അയാള്‍ കഥാ പാത്രമായി. തീവണ്ടി മുറിയിലെ യാചകനില് നിന്നും വളര്‍ന്ന കഥാ പാത്രം. അയാള്‍ക്ക് ഞാന്‍ ജെ.എന്ന് പേര് നല്കി. വണ്ടിയില്‍ കഥാ നായകനോട് സംസാരിക്കുമ്പോള്‍ കുട്ടിയായിരിക്കെ അവന് പറഞ്ഞു: "ജെ അതാണ് എന്റെ പേര്. ഭിക്ഷ കൊടുക്കുന്നതിലും വര്‍ഗീയത , അതുകൊണ്ട് ഞാന്‍ ജീ ആയി ഇരിക്കാം..." ( ഗോലുവിന്റെ റേഡിയോ പറയാതെ വിടുന്നത്- നോവല്‍) അത്തരം കഥാ പാത്രങ്ങള്‍ ഏതൊരു നഗരത്തിലുമുണ്ട്. അവരില്‍ ഏറെ പേരും ദാര്ശനീകര് ആണെന്ന് തോന്നിയിട്ടുണ്ട്. അവര്‍ അവരുടേതായ ജീവിതം ജീവിച്ചു തീര്‍ക്കുന്നു. നാം അത് ജീവിതമായി അമ്ഗീകരിക്കില്ലെന്കിലും...
Subscribe to:
Post Comments (Atom)
No comments:
Post a Comment