പ്രണയമേ ഉണരുക പ്രാണനെ ഉരുക്കാൻ, ഈവഴിയേ സ്വയം മറന്നൊരു നൃത്തമാകാൻ. പവിത്രമായ പ്രണയം, പവിത്രമായ വീഞ്ഞിൽ നുരയുന്നത്, നിന്റെ വാടിയചുണ്ടിൽ നിന്നും ഒരുമൊട്ടിന്റെ വിങ്ങൽ അനുഭവിക്കാൻ. പ്രണയത്തെ കൊല്ലാൻ ശ്രമിച്ചവരോടായി പ്രണയത്തിനു മരണമില്ലെന്ന്
ഒച്ചയോടെ പക്ഷിചൊല്ലുന്നു.. കരൾ കൊത്തി പറക്കുന്ന പക്ഷികൾ മറ്റൊരു കരളിൽ കരൾത്തുണ്ട് വച്ച് ഉന്മാദം ചൊരിയുന്നു.
വിശക്കുന്ന ആത്മാക്കൾക്ക് അന്നമായി പക്ഷികൾ പകരുന്ന കരൾത്തുണ്ടുകൾ..
No comments:
Post a Comment