എന്റെ വേനല്‍ ചിന്തകള്‍ തുറക്കപ്പെടുന്ന പെട്ടിയെ ചുറ്റിയാണ്. നൂറ്റി നാല്പതില്‍ ഒന്ന് ഞാനാവണേ എന്ന പ്രാര്‍ത്ഥന. ഇടയ്ക്കും തലക്കും നാസ്ഥികനായി കളിച്ച ഞാന്‍ കണ്ണെത്താത്ത ഇടവേളകളില്‍ അറിയാവുന്ന നേര്‍ച്ച പെട്ടികളില്‍ ചില്വാനം നിക്ഷേപിച്ചു. കണ്ണില്‍ കണ്ട ദരിദ്രനൊക്കെ ദാനം ചെയ്തു ധാനശീലനെന്നു പെരെടുക്കുകയും ഉള്ളാലെ ചൊല്ലുകയും, എന്റെ ദാനം പാഴാവല്ലേ. അവനു ഗതി പിടിക്കല്ലേ. ദരിദ്രന്‍ പെരുകുന്നിടത്താണല്ലോ എന്റെ നിലനില്‍പ്പ്. എനിക്ക് വോട്ടു ചെയ്യാന്‍ , കൊടി പിടിക്കാന്‍ , ആകാശത്തേക്ക് മുഷ്ടി ചുരുട്ടി തൊണ്ട കീറാന്‍ അവന്‍ വേണം. മതം നോക്കാതെ എല്ലാ ആള്‍ ദൈവങ്ങള്‍ക്കും കത്തുകള്‍ പോയി... രക്ഷിക്കണേ...
No comments:
Post a Comment