കവിതയിലേക്ക് കത്രിക നീളുമ്പോള്‍ ഉള്ളു പിടയുകയും വിരല്‍ വിറക്കുകയും... കവിയുടെ ചിറകു വെട്ടിയെന്ന് തോന്നിയെങ്കിലോ... കത്രിക പിടിക്കുന്നവന് മുറിക്കാന്‍ എന്ത് യോഗ്യത എന്ന് ചോദിച്ചെങ്കിലോ.... അല്ലെങ്കില്‍ മലയോളം വലിയ കല്ലുരുട്ടി കയറ്റിയത് താഴേക്കിടാന്‍ ശ്രമിക്കുന്നതായി ചിന്തിച്ചെങ്കിലോ...
പണിയെടുത്ത ഹൃദയത്തിന്റെ വിയര്‍പ്പാണ് കവിത. അത് തുടച്ചു നീക്കാന്‍ ഞാന്‍ ആളല്ല. എങ്കിലും എന്റെ കത്രിക എന്നെ വെട്ടാന്‍ യോഗ്യമാണ്. എന്റെ വരികളെ ഞാന്‍ മുറിച്ചു നീക്കുന്നുണ്ട്. പകരം പുതിയത് തുന്നി ചേര്‍ക്കുകയും.
എന്റെ എഴുത്ത് മഹത്തരം എന്ന വിശ്വാസം എനിക്കില്ല. ഇന്നലെകളെ മോശമെന്ന് ധരിച്ചു ഇന്നിനെ നന്നാക്കാന്‍ ശ്രമിക്കുകയും...
മുന്നില്‍ വന്നു കിടക്കുന്നത് കവിതയുടെയോ കഥയുടെയോ കുറിപ്പിന്റെയോ രൂപത്തില്‍ നീറുന്ന ഹൃദയം. പുകയുന്ന ആത്മാവ്. ചിന്തകളുടെ പല്‍ച്ചക്രങ്ങള്‍ കയറിയിറങ്ങിയ ജീവന്‍ ...

No comments:
Post a Comment