Wednesday, May 25, 2011

മടുപ്പും വിരക്തിയും കാര്യ കാരണമില്ലാത്ത വെറുപ്പും. ചിലപ്പോള്‍ ഭീകരമായ ശൂന്യത. എവിടേക്ക് നോക്കിയാലും , എന്തിനു ഏറ്റവും ഇഷ്ടപ്പെട്ട വാക പൂവ് പോലും മരവിപ്പിന്റെ മുഖം മൂടി അണിഞ്ഞെന്നെ തുറിച്ചു നോക്കുന്നത് പോലെ...
അപ്പോള്‍ ഞാനൊരു കിണര്‍ കുഴിക്കുന്നവനാണ്. എന്നിലേക്ക്‌ തന്നെ കുഴിച്ചു ചെല്ലുന്നു. ഉറവകള്‍ എവിടെ? അശേഷം തണുപ്പ് പോലുമില്ലാത്ത ഇരുട്ടില്‍ ഞാന്‍ ...
ഞാന്‍ എന്ന് പറയുമ്പോഴും എനിക്ക് ഉറപ്പു പോരാ... ഞാന്‍ ഞാന്‍ ഞാന്‍ .. അങ്ങനെ പലവട്ടം ഉരുവിടുമ്പോള്‍ അര്‍ഥം കെടുന്നു...
ശരിക്കും ആത്മഹത്യയെ കുറിച്ച് ചിന്തിക്കാവുന്ന നിമിഷങ്ങള്‍ ...
പക്ഷെ എന്നിലൂടെ വരണ്ട തീവണ്ടി ഓടികൊണ്ടിരിക്കുന്നു. വണ്ടിയുടെ താളം കൊട്ടില്‍ നിന്നും എനിക്ക് കിട്ടുന്ന അന്നം , അല്ലെങ്കില്‍ എഴുത്തിലേക്കൊരു സിഗ്നല്‍ ...
പതുക്കെ ഞാന്‍ എഴുത്തിലേക്ക്‌...

3 comments:

  1. ഞാന്‍ ഞാന്‍ ഞാന്‍ .. അങ്ങനെ പലവട്ടം ഉരുവിടുമ്പോള്‍ അര്‍ഥം കെടുന്നു... എഴുത്തൊരു ആശ്വാസം തന്നെ..

    ReplyDelete
  2. ഒരു നിര്‍ദ്ദേശം, ബ്ലോഗിന്റെ layout കുറച്ചു കൂടി ശരിയാകിയാല്‍ നന്നായിരുന്നു.. follower ഒക്കെ ഏറ്റവും താഴെ പോയി..

    ReplyDelete
  3. ഓക്കേ. ശ്രമിക്കാം

    ReplyDelete