കണ്ണാടിയുടെ ആനന്ദ ചരടുകളില്‍ നിന്നത്... ഓര്‍മകളെ പിഴുതെറിഞ്ഞു മുന്നോട്ടു നടക്കുമ്പോഴും മുന്നില്‍ കൂനിയ നിഴല്‍ പണ്ടത്തെ കണ്ണാടിയിലേക്ക്. ഞെളിഞ്ഞും, തിരിഞ്ഞും സ്വയം മറന്നും. വാക്കുകള്‍ കൂട്ടി കെട്ടി ജീവിതം പണിതു ജീവിക്കാന്‍ മറന്നു പോയ പഥികന്‍ ....
ആള്‍ക്കൂട്ടത്തില്‍ മുടന്തിയും വിറച്ചും നീങ്ങുന്ന കിഴവനില്‍ പരിഹാസത്തോടെ നോക്കിയൊരു ചെറുപ്പം.
കിഴവനുമുണ്ട് കിനാക്കള്‍ , ലക്ഷ്യവും... ഏറെ അകലെയല്ലാത്ത പീടികക്കാരന്‍ ഇന്നലെ കബളിപ്പിച്ച പത്തു രൂപ പിടിച്ചു വാങ്ങണം എന്നും അയാളെ രണ്ടു പറയണമെന്നും.
സിഗരറ്റ് പിടിച്ച വിരലുകള്‍ വിറക്കുന്നു എങ്കിലും ഞെളിയുന്ന പുകയെക്കാള്‍ വേഗത്തില്‍ കിനാക്കള്‍ ...

No comments:
Post a Comment