Sunday, March 28, 2010
ക
ഞാന്‍ ഈശ്വരനെ 'ക' എന്ന് വിളിക്കട്ടെ. 'ക' എന്ന അക്ഷരത്തിനു ജാതി മതം ഇല്ലാത്തതുകൊണ്ട് ആര്‍ക്കും പ്രശ്നം ഉണ്ടാവില്ല എന്ന് കരുതുന്നു. 'ക' ഒരു അക്ഷരം ആയി നില്‍ക്കുമ്പോള്‍ 'ക' പലതുമാണ്. 'ക' നമുക്ക് ശ്വസിക്കാനുള്ള വായു തരുന്നു. ജലവും വെളിച്ചവും ഒക്കെ തരുന്നു. നാമൊക്കെ ജനിക്കും മുമ്പ്, ഈ ലോകമൊക്കെ ഉണ്ടാകും മുമ്പ്, 'ക' ഉണ്ട്. 'ക' അതിന്റെ ലോകത്ത് തനിയെയാണ്. ഓരോ സൃഷ്ടിക്കു ശേഷവും ഭ്രാന്തമായ ഏകാന്തതയും മടുപ്പും 'ക' യെ തുറിച്ചു നോക്കുന്നു. ഞാന്‍ ഓര്‍ക്കുകയാണ്, 'ക' എന്തെ തുണി ഉടുക്കാത്തത് എന്ന്. 'ക' എന്തെ ഒരു സ്പിന്നിംഗ് മില്‍ തുടങ്ങാത്തത് എന്ന്... ഇതാ മറ്റൊരു പ്രശ്നം, അത് 'ക' സൃഷ്‌ടിച്ച ആദി പുരുഷനിലേക്ക് വരുമ്പോള്‍. 'ക' ആദമിനെ സൃഷ്ടിക്കുന്നു. അവിടെ ഒരു പ്രശ്നമുണ്ട്. ആദം എന്ന പുരുഷന്‍ മുസ്ലീം ആയോ ക്രിസ്ത്യാനി ആയോ അടയാളപ്പെടുത്തുന്നു. ആദവും ഹവ്വയും സ്വര്‍ഗീയ ലോകത്ത് അങ്ങനെ വികാര വിചാരമില്ലാതെ . വിലക്കപ്പെട്ട ഖനി കഴിക്കുന്നതോടെയാണ് അവര്‍ സ്വന്തം നഗ്നതയെ കുറിച്ച് അറിയുന്നത്. കാമ വികാരം ഉണ്ടാകുന്നത്. അതോടെ അവര്‍ ഇലകള്‍ കൊണ്ട് നഗ്നത മറക്കുന്നു. വിലക്കപ്പെട്ട ഖനി കഴിക്കും മുമ്പ് ആദമും ഹവ്വയും നഗ്നര്‍ ആയിരുന്നു. അപ്പോള്‍ 'ക' യോ? 'ക' നഗ്നന്‍ തന്നെ. 'ക' എന്ന ഈശ്വരന് ആരും പേറ്റണ്ട് എടുക്കാത്തത് കൊണ്ട് കലഹിക്കില്ല എന്ന് വിശ്വസിക്കുന്നു. 'ക' എന്റെ ഈശ്വരനാണ്.
Friday, March 26, 2010
ഇന്ന്
ഇത് എഴുത്തുകാര്‍ ചര്‍ച്ച ചെയപ്പെടുന്ന കാലം. അരങ്ങില്‍ അവര്‍ നിറയുന്നു, അവിടെ എഴുത്ത് വിസ്മരിക്കപ്പെടുന്നു. അതൊരു ദുരന്തമാണ്, ഭാഷയുടെ സമൂഹത്തിന്റെ സംസ്കാരത്തിന്റെയും. നല്ല എഴുത്തുകാര്‍ അരങ്ങിനു വഴങ്ങില്ല. അവിടെ ചര്‍ച്ചയും വായനയും സ്രിഷ്ടികളുടെതാണ്. സൃഷ്ടാവിന്റെത് അല്ല എന്ന് സാരം. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഷേക്സ്പിയര്‍കു മുന്നില്‍ നില്‍ക്കുന്ന കൃതികള്‍. നാം ക്ലിയോ പാട്ര വായിക്കുന്നു, മാക്ബത്തും ഒതല്ലോയും ചര്‍ച്ച ചെയ്യുന്നു. അവിടെ ആരും ഷേക്സ്പിയറെ ഒരു വിഗ്രഹമായി ഉയര്‍ത്തുന്നില്ല. എന്നാല്‍ അവിടെ ഷേക്സ്പിയര്‍ വിസ്മരിക്കപ്പെടുകയല്ല ആ സൃഷ്ടികളിലൂടെ വളരുകയാണ്. എന്നാല്‍ വര്‍ത്തമാന കാല സാഹിത്യത്തിന്റെ ഇതര കലകളുടെ അവസ്ഥ അതിനു നേര്‍ വിപരീതമല്ലേ! തീര്‍ച്ചയായും ആ വഴിക്ക് നീങ്ങി നമുക്ക് മൂല്യ ച്യുതി സംഭവിച്ചിരിക്കുന്നു...
Thursday, March 18, 2010
കലയോ കലാപമോ...
ഫാന്‍സ് അസോസിയേഷന്‍ ന്റെ നേതാവ് ( മമ്മൂട്ടി ഫാന്‍ ആണെന്ന് തോന്നുന്നു ) ടെലിവിഷനിലൂടെ പറയുകയുണ്ടായി സുകുമാര്‍ അഴികോട് എന്ത് എഴുതി, എന്ത് ഗുണമുണ്ടാക്കി എന്ന അര്‍ത്ഥത്തില്‍. എനിക്ക് അതിനോട് യോജിപ്പില്ല. രാഷ്ട്രീയക്കാര്‍ക്ക് ഒരു നിലപാട് ഉണ്ട്. അത് ഇടതായാലും വലതായാലും. പക്ഷെ ഫാന്‍സ് അസോസിയേഷന്‍ എന്ന സാധനത്തിനു വ്യക്തി പൂജ അല്ലാതെ മറ്റെന്ത്? എന്തിനു ഒരു നടന് വേണ്ടി ജയ് വിളിക്കുന്നു? അതവിടെ നില്‍ക്കട്ടെ. ഒരിക്കല്‍ മലയാള സിനിമ ഇന്ത്യയില്‍ ഏറ്റവും മികച്ച നിലയില്‍ ആയിരുന്നു. എണ്‍പതുകളില്‍ ഇറങ്ങിയ സിനിമകള്‍ മാത്രം നോക്കിയാല്‍ മതി മലയാളത്തിന്റെ മേന്മ അറിയാന്‍. അന്ന് തമിഴരും മറ്റും നമ്മെ നോക്കി കോപ്പി അടിച്ചു. ഇന്നോ നാം അവരെ നോക്കി അസൂയപ്പെടുന്നു. അതിനു കാരണം മമ്മൂട്ടി, മോഹന്‍ലാല്‍ പോലുള്ള വിഗ്രഹങ്ങള്‍ ആണെന്ന് തോന്നുന്നു. ഇവിടെ പുതുതായി ഒരാള്‍ക്ക് അങ്ങനെ എളുപ്പം കയറികൂടാന്‍ ആവില്ല എന്ന സ്ഥിതിയാണ്. വിഗ്രഹങ്ങള്‍ സകലതും ഒതുക്കി വച്ചിരിക്കുകയാണ്. അവര്‍ പറയുന്നവര്‍ മാത്രം അഭിനയിക്കുക, തിരകഥ എഴുതുക, ക്യാമറാമാന്‍ ആകുക അങ്ങനെ പോകുന്നു... അവര്‍ക്ക് ഇഷ്ടമില്ലാത്തവര്‍ പുറത്തു നില്‍ക്കുക. ആ അവസ്ഥയില്‍ കഴിവുള്ളവര്‍കു അവസരം നിഷേധിക്കപ്പെടുന്നു . അവിടെ ഒരു സിനിമ സമൂഹത്തിനു, രാജ്യത്തിന്, ലോകത്തിനു ഗുണപ്പെടെണ്ടതിനു പകരം ഏതാനും വ്യക്തികളുടെ ലാഭം മാത്രമായി മാറുന്നു. അവിടെ കല എന്ന തലത്തില്‍ നിന്നും സിനിമ കച്ചവടം എന്ന നിലയിലേക്ക് കൂപ്പു കുത്തുന്നു. അങ്ങനെ വിഗ്രഹങ്ങളുടെ നിയമാവലിക്കൊത്തു രൂപം കൊള്ളുന്ന തിര കഥകള്‍ . അവിടെ നായകന്‍ മരിക്കാന്‍ പാടില്ല എന്ന അലിഖിത നിയമം കൂടി വരുമ്പോള്‍ കലയോട് എത്രമാത്രം കൂറ് പുലര്‍ത്താന്‍ ആകും?
ചെമ്പോ പിച്ചളയോ?
മലയാള സാഹിത്യ സാംസ്കാരിക രംഗത്തെ കള്ള നാണയങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു സുകുമാര്‍ അഴികോട്. ഗാന്ധിയന്‍ എന്ന് പറയുമെങ്കിലും കൊണ്ഗ്രസുകാര്‍ക്ക് ഗാന്ധിയുമായി എന്തുണ്ടോ അത്രയേ ഉള്ളൂ ഇദ്ദേഹത്തിനും. ഈയിടെ ശ്രീമാന്‍ തിലകന്റെ സിനിമാ രംഗത്തെ നിലവിളിക്ക് കാതോര്‍ത്ത് ഈ മഹാന്‍. അതുവഴി സാംസ്കാരിക സാഹിത്യ രംഗത്തിനു എന്ത് നേട്ടമുണ്ടായി എന്നറിയില്ല. എഴുത്തുകാരന്‍ തൂലിക വയ്ക്കുമ്പോള്‍ നാവനക്കുമ്പോള്‍ അത് നന്മക്കു വേണ്ടിയാവണം . ചിലരുടെ ചിലര്‍ക്ക് വേണ്ടിയുള്ള ഇടപെടല്‍ കാണുമ്പോള്‍ അതൊരു ഗുണ്ടാ സംഘം ആണോ എന്ന് പോലും ചിന്തിച്ചു പോകുന്നു സുകുമാര്‍ അഴീകോട് മൈക്കിനു മുന്നില്‍ എത്തിയാല്‍ ഏതു മല്ലനെയും അടിച്ചമര്‍ത്തും. ഒരു ചെറു കാറ്റായി തുടങ്ങി കൊടും കാറ്റിലേക്ക് ഒടുങ്ങുന്ന പ്രസംഗം. പ്രസംഗം ഒരു കലയില്‍ നിന്നും ഗുണ്ടാ പണിയിലേക്ക് നീങ്ങുന്നത് ഇത്തരം കലാ പരിപാടികളിലൂടെയാണ്. തിലകന്‍ ആദ്യമായി പറഞ്ഞത് അദ്ദേഹം ഈഴവന്‍ ആയതുകൊണ്ടാണ് സിനിമയില്‍ ഒതുക്കപ്പെടുന്നത് എന്ന്. അതോടെ മോഹന്‍ലാലിനെ താങ്ങാന്‍ ആ പക്ഷത്തു നിന്നും ആളിറങ്ങി. ശരിക്കും ഒരു കവല യുദ്ധം. പിന്നീട് കാണുന്നത് തിലകന്‍ താന്‍ ഒരു കമ്യൂണിസ്റ്റ് ആണെന്ന അവകാശവാദത്തോടെ നില്‍ക്കുന്നതാണ്. അതില്‍ നിന്നും ഒന്നുറപ്പായി കേരളത്തില്‍ ഏതൊരാള്‍ക്കും സ്വന്തം തടി രക്ഷിച്ചെടുക്കാനുള്ള ഒരു കവചമാണ് കമ്യൂണിസ്റ്റ് പ്രയോഗം എന്ന്. ഓര്‍ക്കുട്ടില്‍ തന്നെ ചില കമ്യൂനിടികളില്‍ ദൃശ്യമാണ് അത്തരം ജല്‍പ്പനങ്ങള്‍. ഫാസിസത്തിന് ഓശാന പാടി അരാഷ്ട്രീയത പ്രസംഗിച്ചു ചില വിദ്വാന്മാര്‍ ഒടുവില്‍ പ്രഖ്യാപിക്കാറുണ്ട്, താന്‍ പണ്ട് കമ്യൂണിസ്റ്റ് ആയിരുന്നു, സഹയാത്രികന്‍ ആയിരുന്നു എന്ന്. ഒടുക്കം തിലകന് സഹായത്തിനു സി.പി.ഐ. അരയും തലയും മുറുക്കി ഇറങ്ങുന്നതാണ്.
Tuesday, March 16, 2010
മാറിയ കാലത്ത് എഴുത്തുകാരുടെ പ്രസക്തി...
ഇന്ന് ഇടതു പക്ഷം എന്നത് ഒരു ആള്‍ക്കൂട്ടമായി മാറിയിരിക്കുന്നു. പണ്ടൊക്കെ നമ്മുടെ നാട്ടില്‍ ഹാജ്യാര്‍ക്കും കമ്യൂണിസ്റ്റുകാരനും ഒരു വിലയൊക്കെ ഉണ്ടായിരുന്നു. അവര്‍ സത്യമേ പറയൂ എന്ന ധാരണ നമ്മില്‍ ഉണ്ടായിരുന്നു. മൂല്യങ്ങളെ തകര്‍ത്ത് പണം കുന്നുകൂടിയപ്പോള്‍ ആദര്‍ശം എന്നത് മതങ്ങളില്‍ ആയാലും രാഷ്ട്രീയത്തില്‍ ആയാലും പഴങ്കഥയായി തീര്‍ന്നു. ഇന്ന് ഇടതുപക്ഷക്കാര്‍ നാവു തുറക്കുന്നത് കൊണ്ഗ്രസിനെ പോലെ നുണ പറയാന്‍ ആണെന്ന് തോന്നുന്നു. ഒറ്റ നോട്ടത്തില്‍ ഇടതു പക്ഷത്തിന്റെ തകര്‍ച്ച അറിയണമെങ്കില്‍ വര്‍ഗീയ ഫാസിസത്തിന്റെ വളര്‍ച്ച കണ്ടാല്‍ മതി. ലോകത്ത് എവിടെ ആയാലും ഇടതുപക്ഷത്തിന്റെ, കലയുടെ, സാഹിത്യത്തിന്റെ അപചയം സാമ്രാജ്യത്വ, വര്‍ഗീയ, ഭീകര , ഫാസിസ്റ്റ് ശക്തികള്‍ക്കു വളരാന്‍ അവസരം ഒരുക്കി കൊടുക്കുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം ലോകം മുഴുവന്‍ നടപ്പിലാകുന്ന അമേരിക്കന്‍ മേല്‍കോയ്മ. ഇറാഖില്‍ നാം അത് കണ്ടു കഴിഞ്ഞു. പുതിയ കാലത്ത് അത് ആഗോളീകരണം എന്ന പേരില്‍ നമ്മെ കാര്‍ന്നു തിന്നുന്നു. കേരളത്തില്‍ എന്നും വര്‍ഗീയതയെ, ഫാസിസത്തെ തടഞ്ഞത്, അതിനോട് ചെറുത്തു നിന്നത് ഇടതുപക്ഷ കൂട്ടായ്മ തന്നെ. പക്ഷെ ഇന്ന് ഇടതു പക്ഷത്തിന്റെത് ഒരുതരം പണം നേടാനുള്ള മാര്‍ഗമായി മാറി. ഇവിടെ നാം ഇടതുപക്ഷത്തിന്റെ ഈ ശോചനീയ അവസ്ഥയില്‍ നിന്നുകൊണ്ട് , തകര്‍ച്ച ഉള്‍ക്കൊണ്ട്, ആ പ്രസ്ഥാനം ശക്തി പെടെണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഇടതുപക്ഷത്തിന് വേരോടാന്‍ മണ്ണ് പാകപ്പെടുത്തിയ കലാ സാഹിത്യകാരന്മാര്‍ /കാരികള്‍ ഒരുതരം നിശബ്ദതയിലെക്കോ പുറം ചൊറിയലിലേക്കോ നീങ്ങി കഴിഞ്ഞു. ഇനി വര്‍ഗീയ ഫാസിസ്റ്റു സാമ്രാജ്യത്വ ശക്തികളോട് എതിരിടെണ്ടത് എഴുത്തുകാര്‍ ആണ്. ഇവിടെയാണ് അസംഘടിതര്‍ ആയ എഴുത്തുകാരെ ഒരു കുടക്കീഴില്‍ കൊണ്ടുവരെണ്ടതിനെ കുറിച്ച് ചിന്തിക്കേണ്ടത്.
Tuesday, September 29, 2009
ഈശ്വരനെ മോചിപ്പിക്കുക...
മനുഷ്യനെ മോചിപ്പിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെങ്കില്‍ ഈശ്വരനെ മോചിപ്പിക്കാന്‍ ഒരാള്‍ അവതരിക്കട്ടെ. വെറും വാക്ക് എന്ന് തോന്നിയേക്കാവുന്നത്. ഞാന്‍ ഈശ്വരനെന്നും ദൈവമെന്നും അല്ലാഹു എന്നും ചൊല്ലുന്നത് എന്നേ നിര്‍ത്തി. അത്തരം പ്രയോഗങ്ങളിലൂടെ ചിലര്‍ ചില കള്ളികളിലേക്ക് തള്ളാന്‍ ശ്രമിക്കും എന്നു ബോധ്യമായത്തോടെ അങ്ങനെ ആ ശക്തിയെ പരാശക്തിയെന്നു വിളിക്കാം എന്ന് മനസ്സ് പറഞ്ഞു.
ഉടുക്കുന്ന മുണ്ടോ ഷര്‍ട്ടോ നിര്‍മിച്ച ഇടത്ത്, മുണ്ടിനോ ഷര്‍ട്ടിനോ വേണ്ടി ഒരുങ്ങുന്ന വേളയില്‍ നൂല്‍ കരുതിയിരിക്കില്ല മതങ്ങളുടെ തടവിലേക്കു ചില ഉടല്‍ വഴി ചെന്നെത്തുമെന്ന്.
ഈശ്വരന്‍ , അല്ലാഹു, ദൈവം, ഗോഡ്... അങ്ങനെ പറയുമ്പോള്‍ എത്രയോ വേലിക്കെട്ടുകള്‍ ... ഒരേ ഈശ്വരനെ നാം ഭാഷയിലൂടെ പലതാക്കുന്നു. അവിടെ പരാശക്തി തടങ്കലില്‍ പെടുന്നു... സൃഷ്ടാവ് തടങ്കലില്‍ കിടന്നാല്‍ സൃഷ്ടിക്ക് മോചനമില്ല. സൃഷ്ടി ഓരോ കളങ്ങളിലായി ഒതുങ്ങി പോകുന്നു. മാത്രമല്ല നാനാ പദത്തിലൂടെ നാം ചിന്തിക്കുന്ന ആ മഹാശക്തിയുടെ ഏഴയലത്ത് പോലും നമുക്ക് എത്താനാവുന്നില്ല. ആ നാമങ്ങളിലൂടെ ആ ശക്തിയെ തിരിച്ചറിയാന്‍ ആകുന്നില്ല എന്ന് സാരം. നമുക്ക് എങ്ങനെയാണ് അതില്‍ എത്തിച്ചേരാന്‍ ആകുക. നാം മതങ്ങളുടെ കളങ്ങളില്‍ ചുരുങ്ങി കൊണ്ടിരിക്കുകയല്ലേ..
നാം ഓരോ മതത്തിന്റെയും തടവില്‍ ആകുമ്പോള്‍ മറ്റേ മതം നമുക്ക് അന്യമാകുന്നത് പോലെ ആ മതത്തില്‍ നാം വിശ്വസിക്കുന്ന ആരാധിക്കുന്ന ആ പരാശക്തിയും നമുക്ക് അന്യനോ അപരിചിതനോ ആകുന്നു. അവിടെ ആ ശക്തിയുടെ ഒരു ബിന്ദുവില്‍ മാത്രമേ സ്പര്‍ശിക്കുകയുള്ളൂ. ഇനി പരാശക്തി എന്നും വിളിക്കാന്‍ ആവില്ലെങ്കില്‍ ഊര്‍ജമെന്നു വിളിക്കാം. തികച്ചും മതേതരമായ ഒരു പദം. മാത്രമല്ല അത് ആണോ പെണ്ണോ ആയി അടയാളപ്പെടുന്നുമില്ല. സര്‍വവും ഊര്‍ജത്തിലൂടെയാണ് നിലനില്‍ക്കുന്നത്. അതിനു നാശമില്ല. അത് മറ്റൊന്നായി പരിണമിക്കുന്നു. നാം സ്ഥിരമായി അനുഭവിക്കുന്ന വെളിച്ചം, നമ്മുടെ ചുവരില്‍ കത്തി കിടക്കുന്ന ബള്‍ബ് ഫ്യൂസാകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം. അതുപോലെയല്ലേ ഒരു പക്ഷിയോ മൃഗമോ മനുഷ്യനോ മരിക്കുമ്പോള്‍ , ഫ്യൂസാകുമ്പോള്‍ ഉണ്ടാകുന്നത്. ഓരോന്നും അതിന്റെ ഉടലിന്റെ വലുപ്പം അനുസരിച്ച് ശബ്ദം പുറപ്പെടുവിക്കുന്നു. ഒരു ബള്‍ബ് ഫ്യൂസ് ആകുക എന്ന് വച്ചാല്‍ അത് മരിക്കുക എന്ന് തന്നെ.
അതിനു നിറമോ മണമോ രസമോ ലിംഗമോ ഇല്ല. നാം ആ ഊര്‍ജത്തിന്റെ ഭാഗം എന്ന് ചിന്തിക്കുമ്പോള്‍ കൂടുതല്‍ ഉള്‍ക്കാഴ്ച! ഞാന്‍ , നീ , അല്ലെങ്കില്‍ മറ്റൊരാള്‍ യാതോന്നിലാണോ നിലനില്‍ക്കുന്നത് ആ ഒന്നിനെ ഊര്‍ജമായി കാണുക. അപ്പോള്‍ നമ്മിലെ ആ ഊര്‍ജം ഒരിക്കല്‍ നമ്മില്‍ നിന്നും വിട്ടു പോകുമ്പോള്‍ ഉടല്‍ എന്ന നിലയിലുള്ള നമ്മുടെ മരണമാണ് അടയാളപ്പെടുത്തുക. ആ ഊര്‍ജത്തിന് നാശം ഇല്ലാത്തതുകൊണ്ട് അത് മറ്റൊന്നായി മാറുന്നുണ്ട്...

ആസിയാന്‍ കരാറും ഏട്ടിലെ പശുവും...
ഗാട്ട് വന്നപ്പോള്‍ നാം ലോകം നമ്മുടെ വീട്ടു മുറ്റത്തു എത്തിയതായി പ്രഖ്യാപിച്ചു. നരസിംഹ റാവുവും കുഞ്ഞു മക്കളും ഇന്ത്യയെ വന്‍കിട കുത്തകകള്‍ക്ക് തീറെഴുതി വിറ്റു. അന്ന് ധനകാര്യ മന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഹ് ആഘോഷിക്കപ്പെട്ടു. അക്കാലത്ത് ഗാട്ടിനെതിരെ പുസ്തകം ( ഗാട്ടും കാണാ ചരടും ) രചിച്ചു വീരേന്ദ്ര കുമാര്‍ വിറ്റു. ഇന്ന് വീരന്‍ കോണ്ഗ്രസ്സിന്റെ തൊഴുത്തില്‍ എന്നത് മറ്റൊരു കാര്യം. റിച്ചാര്‍ഡ് ഫ്രാങ്കിയും തോമസ് ഐസക്കും കൂട്ട് കച്ചവടത്തിലൂടെ എന്ത് നേടിയെന്ന് ആര്‍ക്കറിയാം. എങ്കിലും ഐസക്ക് സഖാവും ആ ഇനത്തില്‍ കുറെ പുസ്തകം വിറ്റു. എന്‍.ആര്‍.ഐ. പണം, ബാങ്കില്‍ കെട്ടി കിടക്കുന്ന പണം എല്ലാം സ്വരൂപിച്ചാല്‍ മതി ഏ.ഡി.ബി യുടെ നക്കാപിച്ച നമുക്ക് വേണ്ടെന്നു ആധുനീക സാമ്പത്തിക ബുദ്ധി ജീവിയായ ആ മാന്യന്‍ കണക്കു സഹിതം നമ്മെ ബോധ്യപ്പെടുത്തി. അന്ന് തല്ലു കൊണ്ടവര്‍ ഇന്ന് എഡി.ബിക്കു ജയ് വിളിക്കുന്നു. ഗാട്ടിനു ശേഷം നമ്മുടെ പച്ച ഈര്ക്കിലിക്ക് വരെ അമേരിക്കയും ഇംഗ്ലണ്ടും മത്സരിച്ചു പേറ്റണ്ട് എടുത്തു . പത്തു രൂപയില്‍ കിടന്ന അരിക്ക് ഇന്ന് ഇരുപത്തഞ്ചു രൂപ. ഉപ്പിനും കടുകിനും വില കൂടിയാലെന്ത്, ഭൂമിക്കു വില കൂടിയല്ലോ. തൊഴിലാളിക്ക് കൂലി വര്ധിച്ചല്ലോ എന്നൊക്കെ സമാധാനിക്കുന്നവര്‍ ധാരാളം. ആ ഇനത്തില്‍ ഭൂമാഫിയ മുതല്‍ സാധാരണ ബ്രോക്കര്‍ വരെ ചില്വാനം ഉണ്ടാക്കി. എല്ലാത്തിനും വില കൂടുന്നു. പക്ഷെ മനുഷ്യന്? ഇന്ന് ലോകത്ത് ഏറ്റവും വില കുറഞ്ഞ ഒന്ന് മനുഷ്യന്‍. ... തെരുവില്‍ നിന്നും തെരുവിലേക്ക് നടന്നു നീങ്ങുന്ന നാം തെണ്ടി എന്ന് വിളിക്കുന്ന അയാള്‍ ഒന്ന് തല ചായ്ക്കാന്‍ പോലും ഇടം കിട്ടാതെ തുടരെ ആട്ടിയോടിക്കപ്പെടുന്നു. നാം ഇന്ന് ആസിയാന്‍ കരാറിനെ ആഘോഷിക്കുന്നു. നാളെ ഏതു നരകമാകും നമ്മുടെ തലയില്‍ വന്നു പതിക്കുക?
Monday, September 21, 2009
നാം അത് ജീവിതമായി അമ്ഗീകരിക്കില്ലെന്കിലും...
എറണാകുളം പബ്ലിക് ലൈബ്രറിയുടെ വരാന്തയില്‍ അയാളെ കണ്ടു മുട്ടിയിട്ടുണ്ട്, എണ്‍പതുകളില്‍ അയാളെ ചുമ്മാ കുമാരേട്ടന്‍ എന്ന് വിളിക്കാം. കാലില്‍ വൃണം കെട്ടിയ, ദീക്ഷ വളര്‍ത്തിയ, മുടി പാറിയ അയാള്‍ എവിടെ നിന്ന് വന്നുവെന്നോ എങ്ങിനെ അവിടെ എത്തിയത്തെന്നോ ആര്‍ക്കുമറിയില്ല. ചിലപ്പോള്‍ അയാള്‍ പറഞ്ഞതോര്‍ക്കുന്നു പേര് ഇസ്മയില്‍ എന്ന്, കരസേനയില്‍ ജോലി ഉണ്ടായിരുന്നു എന്നും... ലൈബ്രറി ജീവനക്കാര്‍ ഭക്ഷണത്തില്‍ നിന്നും ഒരോഹരി അയാള്‍ക്ക് നല്‍കി പോന്നു. അവിടെ വരുന്ന അംഗങ്ങളുമായി ഇന്ഗ്ലീഷിലും ഹിന്ദിയിലും ശുദ്ധമായ മലയാളത്തിലും അയാള്‍ സംസാരിച്ചു. അയാളുടെ സ്വരത്തിന് ഗാംഭീര്യമുണ്ടായിരുന്നു. എന്റെ ഗള്‍ഫ് വാസം കഴിഞ്ഞു മടങ്ങി എത്തിയപ്പോള്‍ ആദ്യം തിരഞ്ഞത് അയാളെ. അയാള്‍ ഇരുന്ന സ്ഥലം ശൂന്യം. പില്‍ക്കാലത്ത് ഞാന്‍ എഴുതിയ നോവലില്‍ അയാള്‍ കഥാ പാത്രമായി. തീവണ്ടി മുറിയിലെ യാചകനില് നിന്നും വളര്‍ന്ന കഥാ പാത്രം. അയാള്‍ക്ക് ഞാന്‍ ജെ.എന്ന് പേര് നല്‍കി. വണ്ടിയില്‍ കഥാ നായകനോട് സംസാരിക്കുമ്പോള്‍ കുട്ടിയായിരിക്കെ അവന്‍ പറഞ്ഞു: "ജെ അതാണ് എന്റെ പേര്. ഭിക്ഷ കൊടുക്കുന്നതിലും വര്‍ഗീയത , അതുകൊണ്ട് ഞാന്‍ ജീ ആയി ഇരിക്കാം..." ( ഗോലുവിന്റെ റേഡിയോ പറയാതെ വിടുന്നത്- നോവല്‍) അത്തരം കഥാ പാത്രങ്ങള്‍ ഏതൊരു നഗരത്തിലുമുണ്ട്. അവരില്‍ ഏറെ പേരും ദാര്ശനീകര്‍ ആണെന്ന് തോന്നിയിട്ടുണ്ട്. അവര്‍ അവരുടേതായ ജീവിതം ജീവിച്ചു തീര്‍ക്കുന്നു. നാം അത് ജീവിതമായി അമ്ഗീകരിക്കില്ലെന്കിലും...
Sunday, September 20, 2009
മനസ്സാ മുക്കാലിയില്‍ കെട്ടിയിട്ടു അടിക്കുന്നു.
തന്നില്‍ ഇനി കവിതയില്ല, ഇനി എഴുതാനാവില്ല എന്ന് പറയാനുള്ള ആര്‍ജവം ചുള്ളിക്കാടിനു മാത്രം അവകാശപ്പെട്ടത്. മറ്റുള്ളവര്‍ എഴുത്ത് വറ്റിയിട്ടും അത് പുറമേക്ക് പ്രകടിപ്പിക്കാതെ ഒരുതരം ആത്മരതിയില്‍, മൌനത്തില്‍ മുഴുകുന്നു. ചുള്ളിക്കാടിന്റെ ജീവിതം മുന്നില്‍ വയ്ക്കുമ്പോള്‍ തീ പാറുന്ന വാക്കുകള്‍ എങ്ങനെ ചിതറുന്നു എന്ന് ബോധ്യമാകും. കൈപ്പുള്ള ജീവിതമാകാം കവിയെ ദാര്‍ശനീകന്‍ ആക്കുക. അച്ഛനെ പോലെ ആകുക. അച്ഛന്ല്‍ ഒരു മഹാ പുരുഷനെ നെയ്ത അമ്മ. ഒരിക്കല്‍ അച്ഛന്‍ മദ്യപിച്ചു എത്തിയപ്പോള്‍ ഒട്ടു അങ്കലാപ്പോടെ അമ്മയെ സമീപിച്ച മകന്‍. മുഖത്തടിച്ചത് പോലെ അമ്മയുടെ മറുപടി:" അയാള്‍ എന്നാണു കുടിക്കാതെ വന്നിട്ടുള്ളത്!" അവിടെ ഒരു ബിംബം തകരുന്നുണ്ട്. അതുവഴി എല്ലാ വിശ്വാസവും തകരുന്നുണ്ട്. അവിടെയാണ് ഒരു നിഷേധിയുടെ പിറവി. ആ മകനാണ് പിക്കാലത്ത് ലോകം കണ്ട മഹാനായ ബര്‍ണാട്ഷാ. അത് കാലത്തിന്റെ നിയോഗം. അങ്ങനെ ഒരാള്‍ ഉണ്ടാകണം എന്ന ആവശ്യം. ദന്തഗോപുരത്തില്‍ കയറിയിരിക്കുന്നവന് നല്ല കവിയെന്നു അറിയപ്പെടാം. നല്ല കവിത എഴുതാനാവില്ല. യുനൈട്ടട് നാഷനില്‍ കയറിയിരിക്കുന്നവന് പുസ്തകങ്ങള്‍ രചിക്കാം. ഇന്ത്യ പോലുള്ള നാലാം ലോകങ്ങളുടെ ആത്മാവ് തൊട്ടറിയാന്‍ ആവില്ല. അവര്‍ അധികാരത്തില്‍ എത്തിയാല്‍ സംസാരിക്കുക വരേണ്യ വര്‍ഗത്തിന് വേണ്ടിയാകും. നമുക്ക് ഒരിക്കലും അനുകരിക്കാന്‍ ആവാതെ. എന്നാല്‍ ഭാവിയില്‍ ചരിത്രം അവരിലൂടെ കുറെ നുണകള്‍ ചമച്ചു നമ്മെ വഞ്ചിക്കും. അപ്പോഴും അവരുടെ ഭാഷയില്‍ നാം കന്നുകാലികളെ പോലെ അയവിറക്കും. പാര്‍ശ്വവല്കൃതന്റെ വോട്ടു വാങ്ങി അധികാരത്തില്‍ കയറിയാന്‍ അവനൊക്കെ തൂറാന്‍, ഉറങ്ങാന്‍ പഞ്ച നക്ഷത്ര മുറികള്‍ വേണം. അവനെയൊക്കെ ചുമക്കുന്ന നാം കഴുതകള്‍ അല്ലാതെ മറ്റെന്ത്. പ്രതികരണ ശേഷിയില്ലാത്ത സാംസ്കാരിക നായകന്മാരെ, കലാ സാഹിത്യകാരന്മാരെ ഞാന്‍ മനസ്സാ മുക്കാലിയില്‍ കെട്ടിയിട്ടു അടിക്കുന്നു.
Sunday, September 13, 2009
സൃഷ്ടിയെ കുറിച്ച്...
എന്താണ് കവിത എന്ന് ചോദിക്കുന്നതിനേക്കാള്‍ നല്ലത് എന്തല്ല കവിത എന്നല്ലേ? കലാ സാഹിത്യത്തെ കുറിച്ച് ധാരാളം ഉദ്ദരണികളും വ്യാഖ്യാനങ്ങളും നിയമാവലികളും വായിച്ചു മടുത്ത ഒരാള്‍ എന്ന നിലയില്‍ ആര്‍ക്കും അതെ കുറിച്ച് കൃത്യമായ ഒരു നിര്‍ദേശം നല്‍കാന്‍ ആവില്ല എന്ന് തോന്നുന്നു.
" നിയമങ്ങളും മാതൃകകളും സിദ്ധിയെയും കലയെയും നശിപ്പിക്കുന്നു " എന്ന് ലിയാനോര്‍ഡോ ഡാവിഞ്ചി പറഞ്ഞത് സത്യമായി കാണാം.
നാം മാതൃക അന്വേഷിക്കുമ്പോള്‍ ഒരു തരം അനുകരണം ആകുന്നില്ലേ? അപ്പോള്‍ കല അനുകരണമായി മാറുന്നു. ചിത്രകാരന്‍ മനുഷ്യനെ വരക്കുമ്പോള്‍ അത് അനുകരണം. കവി മറ്റൊരാള്‍ എഴുതുന്ന മാതൃക പിന്തുടരുമ്പോള്‍ അനുകരണം. എങ്കില്‍ കവിത എങ്ങനെ ആകണം? നമുക്കൊരു ബീജം കിട്ടിക്കഴിഞ്ഞാല്‍ അത് എങ്ങനെ എഴുതാം എന്ന് ചിന്തിക്കുകയാവാം. അങ്ങനെ വരുമ്പോള്‍ ആ ചിന്ത കവിത ഉണ്ടാവുക എന്നതില്‍ നിന്നും കവിത ഉണ്ടാക്കുക എന്ന തലത്തില്‍ എത്തില്ലേ? അറിയില്ല.
എന്റെ അനുഭവം ഇതാണ്, എന്തോ എന്നില്‍ നിറയുക.. അത് ഞാന്‍ പോലും അറിയാതെ കടലാസ്സിലേക്ക് ഒഴുകി വരിക. അവിടെ ഞാനും കടലാസ്സും തൂലികയും മെറ്റീരിയല്‍ മാത്രം. ആ ഒഴുക്കിന് ഇറങ്ങി വരാനുള്ള നിമിത്തം മാത്രം. അവിടെ ഞാന്‍ ആരുമാല്ലാതെയാകുന്നു. അത് കഴിഞ്ഞാല്‍ പിന്നെ ശാന്തി. പിന്നെ പുനര്‍വായന, . അവിടെ ചില വെട്ടി തിരുത്തലുകള്‍ നടക്കുന്നു. അവിടെ ഞാന്‍ നിമിത്തം അല്ല, ഒരു ആശാരിയെ പോലെ മരം മുറിച്ചു ചിന്തേര് തള്ളുന്ന ജോലിയിലാണ്. അങ്ങനെ കിട്ടുന്ന സൃഷ്ടി ആദ്യം ഉണ്ടായതില്‍ നിന്നും അല്‍പ്പം മാറിയിരിക്കും. അത് കവിതയോ മറ്റു സാഹിത്യ സൃഷ്ട്ടിയോ, എന്തുമാകട്ടെ. അറിഞ്ഞിടത്തോളം വെറും വാക്കുകള്‍ പെറുക്കി വയ്ക്കലല്ല കവിത.
ഒരു കവിത ഒന്നില്‍ കൂടുതല്‍ കവിതയെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. കവി നിര്‍ത്തിയിടത്ത് നിന്നും മറ്റൊരു രചന വായനക്കാരില്‍ ഉണ്ടാകുന്നുണ്ട്. ഒരു ബിംബം മറ്റു പലതായി അടയാളപ്പെടുത്തുകയും. അങ്ങനെ ഇരിക്കെ കവിത എങ്ങനെ ആകണം; എന്താണ് എന്ന് പറയാന്‍ കഴിയാതെയാകുക. ഷെല്ലിക്ക് ഷെല്ലിയുടെ പാത ശരിയാകുന്നിടത്തു കീട്ട്സിനു കീട്ട്സിന്റെതാണ് ശരി. ഓ.എന്‍.വിയുടെ ആവിഷ്കാരമല്ല മറ്റൊരാളുടെ. എന്ന് കരുതി രണ്ടും തെറ്റ് എന്ന് നമുക്ക് രേഖപ്പെടുത്താന്‍ ആകില്ല. ഒരെകാലഘട്ടത്തെ രണ്ടാള്‍ അവരുടെ കാഴ്ചപാടിന് അനുസരിച്ച് അല്ലെങ്കില്‍ അവര്‍ പ്രതിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ചു രചനയില്‍ ഏര്‍പ്പെടുന്നു. അവിടെ നേരിന്റെയും നെറികേടിന്റെയും എഴുത്തുണ്ട്.
ആത്യന്തികമായി കവിത ഉണ്ടായ ശേഷമാണ് നിയമം ഉണ്ടായത് എന്ന് ധരിച്ചേ പറ്റൂ. അല്ലാതെ എന്നെങ്കിലും ഉണ്ടായേക്കാവുന്ന കവിതയ്ക്ക് വേണ്ടി നിയമ നിര്‍മാണമില്ല. അതുകൊണ്ട് നാം കവിതയെ ഉള്‍കൊള്ളുക. അനുഭവിക്കുക. ഒരു സൃഷ്ടി വായിപ്പിക്കുന്നതിനേക്കാള്‍ എത്രയോ ക്ലേശമാണ് അനുഭവിപ്പിക്കുന്നത്. യാതൊന്നു അനുഭവിപ്പിക്കപ്പെടനമോ അവിടെ ഹൃദയം ഉണ്ടാവണം. എഴുത്തുകാരന്റെ ഹൃദയം അക്ഷരങ്ങളിലൂടെ മൌനമായി വായനക്കാരിലേക്ക് ഒഴുകി ചെല്ലുകയാണ്.
നിയമം വെടിയുക. ഏതെങ്കിലും ഒരു നിയമം അനുസരിച്ച് എഴുത്ത് തുടങ്ങിയാല്‍ സ്വതന്ത്രമായ ഒരു രചന നടക്കില്ല. നിയമം തന്നെയാണ് ചട്ടക്കൂടും. സൃഷ്ടി പൂര്‍ണം ആകുന്നതോടെ അതിന്റെ അവകാശി വായനക്കാരന്‍ ആകുന്നു. എഴുത്തുകാരന്‍ പ്രജാപതി ആകുമ്പോള്‍ തന്നെ വായനക്കാരനും അതെ വേഷം അണിയുന്നുണ്ട്. ഇതിനിടയിലാണ് നിരൂപകന്റെ വേഷം. ഇവിടെ നിരൂപകന്‍ എന്നത് ഉത്പാദകനും ഉപഭോക്താവിനും ഇടക്കുള്ള ആ വേഷമാണ്. അവിടെ ആ മധ്യവര്‍ത്തി സൃഷ്ടിയെ തന്റെ ഇംഗിതത്തിനൊത്ത് കച്ചവടം ചെയ്യുന്നു.. ഏതൊരു സൃഷ്ടിയും ഇടനിലക്കാരന്റെ സഹായമില്ലാതെ ഉപഭോക്താവിന്റെ ഹൃദയത്തിലേക്ക് എത്തേണ്ടതാണ്. അവിടെയാണ് സൃഷ്ടാവിന്റെയും സൃഷ്ടിയുടെയും വിജയം.

Subscribe to:
Posts (Atom)