കാലം അതിന്റെ സഞ്ചാരത്തില്‍ ഇരുട്ടില്‍ നിന്നും മോചനം നേടാന്‍ ഹസാരെമാരെ അവതരിപ്പിക്കുന്നു. ഏതാനും നാള്‍ നാം ഹസാരെമാരെ ചുറ്റി നില്‍ക്കുന്നു. പിന്നെ ഹസാരെമാരെ കുറിച്ച് ചര്‍ച്ച ചെയ്തു എങ്ങും എത്താതെ പോകുന്നു. കാലം ആവശ്യപ്പെടുന്നത് ഓരോ പൌരനും ഹസാരെയാവുക... എല്ലാത്തരം ഹിംസയും പരാജയപ്പെടുത്തുക. ഹിംസകള്‍ മതപരമാകട്ടെ രാഷ്ട്രീയ പരമാകട്ടെ ഹിംസ ഹിംസയാണ്. എല്ലാത്തരം യുദ്ധങ്ങളും കലാപങ്ങളും പരാജയപ്പെടട്ടെ... ഹസാരെമാര്‍ പെരുകുമ്പോള്‍ യുദ്ധങ്ങള്‍ മരിക്കുന്നു...
Sunday, April 17, 2011
നമുക്കൊരു ഹസാരെ ആയിക്കൂടെ...
കാലം അതിന്റെ സഞ്ചാരത്തില്‍ ഇരുട്ടില്‍ നിന്നും മോചനം നേടാന്‍ ഹസാരെമാരെ അവതരിപ്പിക്കുന്നു. ഏതാനും നാള്‍ നാം ഹസാരെമാരെ ചുറ്റി നില്‍ക്കുന്നു. പിന്നെ ഹസാരെമാരെ കുറിച്ച് ചര്‍ച്ച ചെയ്തു എങ്ങും എത്താതെ പോകുന്നു. കാലം ആവശ്യപ്പെടുന്നത് ഓരോ പൌരനും ഹസാരെയാവുക... എല്ലാത്തരം ഹിംസയും പരാജയപ്പെടുത്തുക. ഹിംസകള്‍ മതപരമാകട്ടെ രാഷ്ട്രീയ പരമാകട്ടെ ഹിംസ ഹിംസയാണ്. എല്ലാത്തരം യുദ്ധങ്ങളും കലാപങ്ങളും പരാജയപ്പെടട്ടെ... ഹസാരെമാര്‍ പെരുകുമ്പോള്‍ യുദ്ധങ്ങള്‍ മരിക്കുന്നു...
Saturday, April 16, 2011
രാജ്യ ദ്രോഹം
ഇന്ത്യ ഒരു മതേതര രാജ്യമാണ്. മതേതരം തകര്‍ക്കാന്‍ ശ്രമിക്കുകയോ മത വിദ്വേഷം പരത്തുകയോ ചെയ്യുന്നവന്‍ രാജ്യ ദ്രോഹി. ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്. കാര്‍ഷിക വൃത്തിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് രാജ്യ ദ്രോഹം. ഇന്ത്യ ഒരു അഹിംസാ രാജ്യമാണ്. ഹിംസയിലേക്ക് നയിക്കുന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് രാജ്യ ദ്രോഹം. രാജ്യത്തെ തകര്‍ക്കുന്ന രീതിയില്‍ അഴിമതി നടത്തുന്നതും രാജ്യ ദ്രോഹമായി കാണേണ്ടിയിരിക്കുന്നു.
Saturday, April 9, 2011
വോട്ടിനു മുമ്പ്...
രണ്ടു രൂപയുടെയോ ഒരു രൂപയുടെയോ അരിയല്ല എന്റെ പ്രശ്നം. എനിക്ക് വേണ്ടത് സൌജന്യ വിദ്യാഭ്യാസമാണ്. ജാതി മതങ്ങള്‍ക്കായി തിരിച്ച വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കട്ടെ. രാഷ്ട്രീയക്കാര്‍ മത മുതലാളിമാരുടെ വോട്ടു വേണ്ടെന്നു പരസ്യമായി പറയട്ടെ. മത പ്രീണനം നടത്തില്ലെന്ന് ശപഥം ചെയ്യട്ടെ. വിദ്യാലയങ്ങള്‍ മാനേജു മെന്റില്‍ നിന്നും തിരിച്ചു പിടിക്കാന്‍ ആര്‍ജവമുള്ള ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോ നേതാക്കന്മാരോ ഉണ്ടോ?
അഹിംസക്ക് മരണമില്ല
ഹസാരെ വിജയിച്ചു. ഹസാരെ തോല്‍ക്കുന്നില്ല. ഹസാരെ എന്നും ഇവിടെയുണ്ട്. ഒക്ടോബര്‍ രണ്ടിന് ബീവറെജിന് ഒഴിവു നല്‍കി ഗാന്ധി ചമയുന്നവര്‍ക്ക് മറുപടിയായി
സഹനത്തിന്റെ സമരവുമായി ഹസാരെ... ഹസാരെ എന്ന നാമത്തിലൂടെ നമ്മള്‍ മടങ്ങുന്നത് ആഹിംസയിലെക്കാണ്. ഒരാള്‍ അഹിംസയിലേക്ക് നീങ്ങുക എന്നാല്‍ ശക്തനാവുക എന്ന് തന്നെയാണ്. യുദ്ധങ്ങള്‍ ഭീരുത്വമാണ്. യുദ്ധങ്ങളുടെ ലോകം തുലയട്ടെ. യുദ്ധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും യുദ്ധത്തിനുള്ള ഗൂഡാലോചനക്കുമായി ചിലവഴിക്കുന്ന തുക ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ഉപയോഗിക്കാം.
Thursday, April 7, 2011
വെട്ടമെവിടെ...
നമുക്കിടയില്‍ ഇങ്ങനെ മത വിദ്വേഷം ഇട്ടു തന്നത് മത കച്ചവടക്കാരും മതെതരന്‍ എന്നും വര്‍ഗീയന്‍ എന്നും പറയപ്പെടുന്ന രാഷ്ട്രീയ തംബുരാക്കന്മാരും ചേര്‍ന്നാണ്. ഏതെങ്കിലും മതത്തെ പ്രീണിപ്പിക്കുമ്പോള്‍ മറ്റൊരു മതത്തിന് വൃണം ഉണ്ടാകുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു. മതങ്ങള്‍ ഇടപ്പെടാത്ത ഏത് തെരഞ്ഞെടുപ്പാണ് നമുക്കുള്ളത്? ഏതെങ്കിലും കുടില ചിന്തകന്‍ തന്റെ മതം മാത്രം ശരി എന്ന് പ്രഖ്യാപിക്കുമ്പോള്‍ അത് ആ മതത്തിന്റെ മൊത്തത്തിലുള്ള സ്വരമായി കാണാതിരിക്കുക.
'ഞങ്ങള്‍ക്ക് ജമാ അത്തെ ഇസ്ലാമിയുടെയും ആര്‍ .എസ്.എസ്സിന്റെയും വോട്ടുകള്‍ വേണം' എന്ന് പരസ്യമായി പറയുന്ന സി.പി.ഐ. നേതാവ് ചന്ദ്രപ്പനെ നാം ഏതു തലത്തിലാണ് കാണേണ്ടത്? മുമ്പേ നടന്നു പോയ ഇ.എം.എസ് തങ്ങള്‍ക്കു ആര്‍ എസ് എസിന്റെ വോട്ടു വേണ്ട എന്ന് പറഞ്ഞതുമായി ചന്ദ്രപ്പന്റെ നാവിനെ കൂട്ടി വായിച്ചാല്‍ ഇരുട്ടിലേക്കൊരു വാതില്‍ തുറക്കുന്നത് കാണാം.

Wednesday, April 6, 2011
എന്തേ ഇങ്ങനെയൊക്കെ
നിസ്കാരം കഴിഞ്ഞു ഖബറിടത്തിലേക്ക്. മഴ ചാറുന്നുണ്ടായിരുന്നു. ഇലചാര്‍ത്തില്‍ മഴത്തുള്ളികളുടെ വിങ്ങല്‍. മരണം പോലെ മൂകമായ നൊച്ചി പടര്‍പ്പുകള്‍. നടക്കുമ്പോള്‍ കുട നിവര്‍ത്തി. വാപ്പിച്ചി ഉപയോഗിച്ചിരുന്ന നിറം മങ്ങിയ കാലന്‍ കുട. കുട ചൂടാന്‍ വാപ്പിച്ചി ഇല്ല. എങ്കിലും ആ കുട ചൂടി എത്രയോ വട്ടം വാപ്പിച്ചി നടന്നിട്ടുണ്ട്. അതേ കുട ചൂടി ഉമ്മിച്ചിയുടെ ഖബറിടത്തില്‍ പ്രാര്‍ഥനാ നിരതനായ വപ്പിചിയെ കണ്ടിട്ടുണ്ട്. ഇന്ന് വാപ്പിചിയുടെ ഖബറിടത്തില്‍ അതേ കുട ചൂടി ഞാന്‍ നില്‍ക്കുന്നു. കുടക്ക് എന്തെല്ലാം പറയാനുണ്ട്. ഏതോ കമ്പനി അത് വിപണിയില്‍ ഇറക്കിയപ്പോള്‍ ഉപഭോക്താവിന് നല്‍കിയ ഉറപ്പ്. ഒന്നോ രണ്ടോ വര്‍ഷത്തെ ഗ്യാരണ്ടി. കുടക്കറിയാം, ഗ്യാരണ്ടി ദിനം വരെ നിര്‍മാതാവ് ജീവിച്ചിരിക്കില്ലെന്ന്. പക്ഷെ മനുഷ്യന്‍ എക്കാലവും ഇവിടെ ഉണ്ടാകുമെന്ന ധാരണയില്‍ .
അപ്പോഴും പള്ളിയില്‍ നിന്നും കൂട്ട പ്രാര്‍ഥനയുടെ സ്വരം. അതത്രയും ഏറ്റുവാങ്ങി നൊച്ചി പടര്‍പ്പുകള്‍. ഞാനറിയുന്നു ഉത്തരം കിട്ടാതെ പോയ ഏതാനും ചോദ്യങ്ങള്‍ ആ പടര്‍പ്പുകള്‍ക്കിടയില്‍ തേങ്ങുന്നതായി. ഖത്തീബിന്റെ പ്രാര്‍ത്ഥന ഇതാണ് മുസ്ലീം സമൂഹം വേട്ടയാടപ്പെടുന്നു. രക്ഷിക്കാന്‍ അല്ലാഹുവിനോട് യാചിക്കുകയാണ്. എന്തുകൊണ്ട് വേട്ടയാടപ്പെടുന്നു എന്ന ചോദ്യം, അതേ കുറിച്ചൊരു ചര്‍ച്ച അവിടെ വികസിക്കാത്തതില്‍ ഏറ്റവും അസ്വസ്ഥനായി ആ പരാശക്തി. മനുഷ്യനോടു ചിന്തിക്കാന്‍ പറഞ്ഞില്ലേ. ചിന്തിക്കുന്നവന് ഭൂമിയില്‍ ദൃഷ്ടാന്തം ഉണ്ടെന്നു ചൊല്ലിയില്ലേ. എന്നിട്ടും അവര്‍ ഗ്രന്ഥം നെയ് ചോറ് പോലെ വിഴുങ്ങി ദഹനം കിട്ടാതെ വലയുന്നു.
സമൂഹത്തില്‍ ഏറ്റവും താണവരോടൊപ്പം , അവരുടെ പാത്രത്തില്‍ നിന്നും ഉണ്ണാന്‍ പഠിപ്പിച്ച എന്റെ വാപ്പിച്ചി. ( കാലം എഴുപതുകള്‍ എന്നോര്‍ക്കുക ) കഥയെഴുതുന്നു എന്ന് കേട്ടു നിനക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് ചോദിച്ച മുസ്ലീം പണ്ഡിതന്മാര്‍ ... കഥയെഴുത്ത് അനിസ്ലാമികമെന്നു പലയിടങ്ങളില്‍ നിന്നും കേട്ടിട്ടുണ്ട്. ചിലരുടെ ഫത് വകളും ... കഥ എഴുതാതെ ജീവിക്കാന്‍ ആവില്ലെന്ന് ഞാന് . എനിക്ക് പലതും പറയാനുണ്ടല്ലോ. പറയാനുള്ളപ്പോള്‍ എങ്ങനെ നിശബ്ദനാകും... ഈ ലോകത്തെ ജീവിതം നന്നാക്കണം നരകമോ സ്വര്‍ഗമോ എന്നത് മരിച്ചു ചെന്നിട്ടാണ് തീരുമാനം ആകുക എന്ന് തുടരെ പറയാറുള്ള ഉമ്മിച്ചി. . മതത്തിനുള്ളില്‍ മതങ്ങള്‍ സിഷ്ടിച്ചു സുന്നി എന്നും മുജാഹിദ് എന്നും ജമാ അത്തെ ഇസ്ലാമി എന്നും പിന്നെയും കടലാസ് സംഘടനകള്‍ ആയിമാറിയ വിഭാഗങ്ങള്‍ സ്വര്‍ഗ്ഗ നരകങ്ങള്‍ വീതിച്ചു രസിക്കുന്നിടത്തു തകരുന്നത് പരാശക്തിയോ പ്രവാചകനോ? ഒരേ കുര്‍ ആന്‍ വായിച്ചു പലതായി തിരിഞ്ഞു പോരടിക്കുന്നവര്‍.
അധ്യാപകന്റെ കൈവെട്ടി ആഘോഷിക്കുന്നവര്‍ . തൊടുപുഴയില്‍ മാത്രം ഒതുങ്ങേണ്ടിയിരുന്ന പ്രശ്നം കേരളത്തിലും ഇന്ത്യയില്‍ ആകെയും ഇന്ത്യക്ക് പുറത്തും വിപണനം ചെയ്യുന്നു. പി ടി കുഞ്ഞു മുഹമദിന്റെ പുസ്തകത്തില്‍ നിന്നും എടുത്തു ചേര്‍ത്ത വരികളാണ് അതെന്നു അദ്ധ്യാപകന്‍ . എന്തെ പി.ടി.കുഞ്ഞു മുഹമ്മദ് മൌനിയാകുന്നു? എന്തെ മറ്റ് എഴുത്തുകാര്‍ അതിനെതിരെ ശബ്ദിക്കാതെ മാറി നില്‍ക്കുന്നു? ചാനലുകള്‍ ആഘോഷിക്കുന്നു. അച്ചടി മാധ്യമങ്ങള്‍ അതിലേറെ വാശിയോടെ എഴുതുന്നു. നമുക്ക് എവിടെയാണ് വഴി തെറ്റിയത്?
ഒരിക്കല്‍ ഞാന്‍ എഴുതിയിരുന്നു : ' ഒരുകാലത്ത് നമ്മുടെനാട്ടില്‍ ഹാജ്യാര്‍ക്കും കമ്യൂനിസ്ടുകാരനും ഒരു വിലയൊക്കെ ഉണ്ടായിരുന്നു. രണ്ടും തകര്‍ന്നിരിക്കുന്നു..' സത്യമല്ലേ?
മതേതരത്വ മുഖം പേറിയ രാഷ്ട്രീയ കൂട്ടങ്ങള്‍... ഇടതായാലും വലതായാലും മാറി മാറി വര്‍ഗീയതയെ പുണരുന്നു. അതുകണ്ട് അരാഷ്ട്രീയതയിലേക്ക് കൂപ്പു കുത്തുന്ന പുതുതലമുറ . എഴുത്തുകാര്‍ നിഷ്ക്രിയരാകുന്നു. സാമ്രാജ്യത്വം കൊടി കുത്തി വാഴുന്നു. ഏതൊരു സമൂഹത്തിന്റെയും അപചയം എഴുത്തുകാരുടെ അഭാവം കൊണ്ടാണ് സംഭവിക്കുന്നത്. ഇന്ന് ഒരുതരം ഇടുങ്ങിയ ചിന്താഗതി വച്ചു പുലര്‍ത്തുന്നത് മുസ്ലീം ക്രിസ്ത്യന്‍ സമൂഹങ്ങളാണ്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചെന്ന് ആ സമുദായങ്ങളില്‍ എഴുത്തുകാരുടെ എണ്ണം എത്രയുടെന്നു നോക്കിയാല്‍ മതി. എഴുത്തുകാര്‍ അധ്യാപകരാണ്. അവര്‍ അധികാരത്തിനും പ്രശക്തിക്കും പുറകെ നടക്കുന്നിടത്തോളം സമൂഹത്തില്‍ ഇരുട്ട് വളരുക തന്നെ ചെയ്യും...

Tuesday, April 5, 2011
ഭീകരതെയെ പരാജയപ്പെടുത്തുക
ഇന്ത്യയില്‍ ഇസ്ലാമിനെ പഠിക്കാന്‍ ശ്രമിക്കുന്ന ആള്‍ക്ക് ലഭിക്കുക ജമാഅത്തെ ഇസ്ലാമിയുടെ പുസ്തകങ്ങള്‍ ആവും. അത് വായിച്ചു ഒരാള്‍ ഇസ്ലാം ജിഹാദ് സംഘടന എന്ന് പറഞ്ഞാല്‍ സഹിക്കുകയെ നിവൃത്തിയുള്ളൂ. ഇസ്ലാമിനെ രക്ഷിക്കണമെങ്കില്‍ ജമാഅത്തെ ഇസ്ലാമി പോലുള്ള വര്‍ഗീയ ഭീകര സംഘടനകളെ തുറന്നു കാട്ടിയെ പറ്റൂ. അതിനു മുന്നോട്ടു വരേണ്ടത് മുസ്ലീങ്ങള്‍ തന്നെയാണ്. ഇതര മതങ്ങള്‍ അത് ചെയ്താല്‍ ജമാഅത്തെ ഇസ്ലാമി പ്രചരിപ്പിക്കുക ഇസ്ലാമിനെ ശത്രുക്കള്‍ വളയുന്നു എന്നാവും. അങ്ങനെ ഒരു പ്രചാരണത്തിലൂടെ അവര്‍ കൂടുതല്‍ മുസ്ലീങ്ങളെ തങ്ങളോടൊപ്പം ചേര്‍ക്കും. അത് കൂടുതല്‍ അപകടം വിളിച്ചു വരുത്തലാവും. നിലവില്‍ ജമാ അത്തെ ഇസ്ലാമി പോലുള്ള വര്‍ഗീയ ഭീകര സംഘടനകളെ എതിര്‍ത്തു പോരുന്നവരില്‍ കൂടുതലും മുസ്ലീം പേരുള്ള യുക്തിവാദികളാണ്. അതും ഭീകര പ്രസ്ഥാനത്തിന് തണലായി മാറുന്നു. അവര്‍ക്ക് പ്രചരിപ്പിക്കാമല്ലോ ഇസ്ലാമിനെ തകര്‍ക്കാന്‍ നിരീശ്വര വാദികള്‍ ശ്രമിക്കുന്നു എന്ന്. ജമാ അത്തെ ഇസ്ലാമിയുടെ നിഴല്‍ പട്ടി ജനിച്ച സംഘടനയാണ് അബ്ദുല്‍ നാസര്‍ മദനി സ്ഥാപിച്ച ഐ എസ് എസ്.. അതിന്റെ ചുവടു പിടിച്ചും മുഖം മൂടി അണിഞ്ഞും പ്രത്യക്ഷപ്പെട്ട എന്‍ .ഡി.എഫ്, ഇപ്പോള്‍ തെരഞ്ഞെടുപ്പു ഗോടായിലുള്ള എസ്.ഡി.പി.ഐ... അതൊക്കെ ഇസ്ലാമിനെ വളര്‍ത്തുകയല്ല, ലോകത്തെ തന്നെ നാശത്തിലേക്ക് കൊണ്ട് പോകുന്നവയാണ്. മുസ്ലീം ലീഗ്, ഐ.എന്‍ .എല്‍ .; കേരള കോണ്ഗ്രസ്സുകള്‍ , ആര്‍ എസ്. എസ്. ഒക്കെ തന്നെ ഒരേ നാണയത്തിന്റെ പല അരികുകളോ വശങ്ങളോ ഒക്കെയാണ് എന്നറിയുക. മതപരമായോ സാമുധായികമായോ സംഘടിച്ചു അധികാര രാഷ്ട്രീയത്തിന് വില പെശുന്നതും അധികാരത്തിലേറുന്നതും നിരുല്സാഹപ്പെടുത്തെണ്ടാതാണ്. അവയുമായി പ്രത്യക്ഷത്തിലോ പരോക്ഷമായോ ചങ്ങാത്തം കൂടുന്നതും വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കലായി കാണേണ്ടിവരും. എല്ലാത്തരം വര്‍ഗീയതയെയും ഭീകരതയെയും ചെറുത്തു തോല്‍പ്പിക്കുക. വര്‍ഗീയതയോ ഭീകരതയോ ഇസ്ലാമികം ആകട്ടെ ഹൈന്ദവം ആകട്ടെ മറ്റേതെങ്കിലും മതത്തിലൂടെയാവട്ടെ, അത് രാഷ്ട്രീയ ഭീകരതയാവട്ടെ ചെറുത്തു തോല്‍പ്പിക്കേണ്ടത് ലോക നന്മക്കു ആവശ്യം.
Monday, April 4, 2011
വര്‍ഗീയതയെ പരാജയപ്പെടുത്തുക
വര്‍ഗീയതക്ക് വളവും വെള്ളവും പകരുന്നത് രാഷ്ട്രീയക്കാരാണ്. ന്യൂന പക്ഷം ഭൂരിപക്ഷം എന്ന തരം തിരിവ് പോലുമില്ലാത്ത ഇന്ത്യയാവണം നമ്മുടെ സ്വപ്നം. വര്‍ഗീയതയെ, ഭീകരതയെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇടതു പക്ഷ കൂട്ടായ്മക്ക് മാത്രമേ കഴിയൂ. എന്നാല്‍ സമീപ കാലത്തെ ഇടതു പക്ഷത്തിന്റെ മത പ്രീണനങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത്. ഇടതു പക്ഷത്തിന്റെത് അധികാരത്തിനു വേണ്ടിയുള്ള ഒരു യാത്ര ആവരുത്. എന്നാല്‍ പലപ്പോഴും ഇടതു പക്ഷ മുഖം മൂടി അണിഞ്ഞ ചില വലതു പക്ഷക്കാര്‍ ഇടതുപക്ഷത്തില്‍ കയറി കൂടുകയും സാമ്രാജ്യത്വത്തിന് വേണ്ടി കുഴലൂതുന്നതും തിരിച്ചറിയുക. എന്തൊക്കെ ആയാലും എന്ത് ന്യായീകരണം കണ്ടെത്തിയാലും ശരി ജാതി മതങ്ങളുടെ തിണ്ണ നിരങ്ങുന്നത് അംഗീകരിക്കാന്‍ ആവില്ല. അത്തരം ജന്തുക്കളെ തിരഞ്ഞു പിടിച്ചു പരാജയപ്പെടുത്തുക...
Sunday, April 3, 2011
എന്റെ എഴുത്ത്
കവികള്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പരിവര്‍ത്തനം ഉണ്ടാക്കേണ്ടവരാണ് കവികള്‍ ... എന്നാല്‍ ഇന്നത്തെ കവികളോ? ഭരണ കൂടങ്ങളുടെ അടുപ്പുകളോട് ചേര്‍ന്നിരിക്കുന്നവര്‍ക്ക് പുതുതായി ഒന്നും ഉണ്ടാക്കാന്‍ ആവില്ല. അന്നം വേവുന്ന ഗന്ധം നുകര്‍ന്ന് ഇരിക്കാം. വേവുന്ന മുറക്ക് ഭക്ഷിക്കാം. ദന്ത ഗോപുര കവിയാവാം. കാലം നീങ്ങുന്ന മുറക്ക് രാജാവില്‍ നിന്നും പട്ടും വളയും വാങ്ങി ശിഷ്ടം കാലം കഴിഞ്ഞുകൂടാം. കലാ സാഹിത്യകാരന്‍ താന്‍ ജീവിക്കുന്ന കാലത്തെ സത്യ സന്തമായി രേഖപ്പെടുത്തേണ്ടവരാണ്.
പഴയ കാല കവികളെ ഉയര്‍ത്തി കാട്ടി അവരെ പോലെയാണ് തങ്ങള്‍ എന്ന് നെഞ്ചു വിരിക്കുന്ന കക്ഷി രാഷ്ട്രീയ കവികളെ ഇക്കാലത്ത് സുലഭമായി കാണാം. അവരൊക്കെ കാലത്തിലേക്ക് തലമുറകള്‍ക്കായി വെളിച്ചം നല്‍കിയവരാണ്. എന്നാല്‍ ആ വെളിച്ചം തകര്‍ത്തുകൊണ്ടാണ് പുത്തന്‍ കൂറ്റുകാരുടെ നില്‍പ്പ്.
ഏതെങ്കിലും കക്ഷി രാഷ്ട്രീയത്തില്‍ പെട്ടുപോയാല്‍ കക്ഷി രാഷ്ട്രീയങ്ങള്‍ ഓക്കാനിക്കുന്നതെ വിളമ്പാനാവു. കവിക്ക് പുതിയ ശബ്ദം കേള്‍പ്പിക്കാന്‍ കഴിയാതെ പോകുന്നു. ഇതൊക്കെ എഴുത്തുകാരോട് പറയേണ്ട ആവശ്യമില്ല. അവര്‍ക്ക് അതൊക്കെ അറിയാം. പക്ഷെ അവര്‍ അതില്‍ നിന്നും പിന്തിരിയില്ല. അവര്‍ ദന്ത ഗോപുരത്തിന്റെ സുഖം വെടിയാന്‍ ഒരുക്കമല്ല. ചിലര്‍ ആരോപിക്കുന്ന മട്ടില്‍ ഒരു രാഷ്ട്രീയ കക്ഷിക്കും വിടുപണി ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എല്‍ .ഡി.എഫില്‍ നിന്നോ യു.ഡി.എഫില്‍ നിന്നോ യാതൊരു ആനുകൂല്യവും പ്രതീക്ഷിച്ചു കൊണ്ടല്ല ഞാന്‍ എഴുതുന്നത്. മൊത്തമായിട്ടല്ലെങ്കിലും കുറച്ചു വായനക്കാര്‍ എനിക്കുണ്ട്. അവരെ പോലും തൃപ്തിപ്പെടുത്താന്‍ അല്ല ഞാന്‍ എഴുതുന്നത്. അങ്ങനെ ആരെയെങ്കിലും തൃപ്തരാക്കി കൊണ്ടുള്ള എഴുത്തില്‍ പോലും മായം കടന്നു വരും എന്ന് ഞാന്‍ കരുതുന്നു. എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ കുറിക്കുന്നു. അത് കൊള്ളുകയോ തള്ളുകയോ ചെയ്യാം.

Saturday, April 2, 2011
അക്ഷരങ്ങള്‍
ഞാന്‍ വിശ്വസിക്കുന്നത് അക്ഷരങ്ങളെയാണ്. ഞാന്‍ വിശ്വസിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്ന അക്ഷരങ്ങള്‍ ഏതെങ്കിലും പ്രസ്ഥാനത്തിന് വിടുപണി ചെയ്യുന്നതിനല്ല. ഒരെഴുത്തുകാരന്‍ പ്രതിപക്ഷത്ത് ഇരിക്കണം എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാന്‍ . എഴുത്ത് എന്ന് കക്ഷി രാഷ്ട്രീയത്തിന്റെ അധികാര കേന്ദ്രങ്ങളുടെ കീശയില്‍ ചെന്ന് പെടുന്നോ അന്ന് എഴുത്തുകാരന്റെ നട്ടെല്ല് വളയുന്നു. അവിടെ എഴുത്തില്‍ കള്ളം കടന്നു വരുന്നു.
Subscribe to:
Posts (Atom)