ഇന്ത്യയില്‍ ഇസ്ലാമിനെ പഠിക്കാന്‍ ശ്രമിക്കുന്ന ആള്‍ക്ക് ലഭിക്കുക ജമാഅത്തെ ഇസ്ലാമിയുടെ പുസ്തകങ്ങള്‍ ആവും. അത് വായിച്ചു ഒരാള്‍ ഇസ്ലാം ജിഹാദ് സംഘടന എന്ന് പറഞ്ഞാല്‍ സഹിക്കുകയെ നിവൃത്തിയുള്ളൂ. ഇസ്ലാമിനെ രക്ഷിക്കണമെങ്കില്‍ ജമാഅത്തെ ഇസ്ലാമി പോലുള്ള വര്‍ഗീയ ഭീകര സംഘടനകളെ തുറന്നു കാട്ടിയെ പറ്റൂ. അതിനു മുന്നോട്ടു വരേണ്ടത് മുസ്ലീങ്ങള്‍ തന്നെയാണ്. ഇതര മതങ്ങള്‍ അത് ചെയ്താല്‍ ജമാഅത്തെ ഇസ്ലാമി പ്രചരിപ്പിക്കുക ഇസ്ലാമിനെ ശത്രുക്കള്‍ വളയുന്നു എന്നാവും. അങ്ങനെ ഒരു പ്രചാരണത്തിലൂടെ അവര്‍ കൂടുതല്‍ മുസ്ലീങ്ങളെ തങ്ങളോടൊപ്പം ചേര്‍ക്കും. അത് കൂടുതല്‍ അപകടം വിളിച്ചു വരുത്തലാവും. നിലവില്‍ ജമാ അത്തെ ഇസ്ലാമി പോലുള്ള വര്‍ഗീയ ഭീകര സംഘടനകളെ എതിര്‍ത്തു പോരുന്നവരില്‍ കൂടുതലും മുസ്ലീം പേരുള്ള യുക്തിവാദികളാണ്. അതും ഭീകര പ്രസ്ഥാനത്തിന് തണലായി മാറുന്നു. അവര്‍ക്ക് പ്രചരിപ്പിക്കാമല്ലോ ഇസ്ലാമിനെ തകര്‍ക്കാന്‍ നിരീശ്വര വാദികള്‍ ശ്രമിക്കുന്നു എന്ന്. ജമാ അത്തെ ഇസ്ലാമിയുടെ നിഴല്‍ പട്ടി ജനിച്ച സംഘടനയാണ് അബ്ദുല്‍ നാസര്‍ മദനി സ്ഥാപിച്ച ഐ എസ് എസ്.. അതിന്റെ ചുവടു പിടിച്ചും മുഖം മൂടി അണിഞ്ഞും പ്രത്യക്ഷപ്പെട്ട എന്‍ .ഡി.എഫ്, ഇപ്പോള്‍ തെരഞ്ഞെടുപ്പു ഗോടായിലുള്ള എസ്.ഡി.പി.ഐ... അതൊക്കെ ഇസ്ലാമിനെ വളര്‍ത്തുകയല്ല, ലോകത്തെ തന്നെ നാശത്തിലേക്ക് കൊണ്ട് പോകുന്നവയാണ്. മുസ്ലീം ലീഗ്, ഐ.എന്‍ .എല്‍ .; കേരള കോണ്ഗ്രസ്സുകള്‍ , ആര്‍ എസ്. എസ്. ഒക്കെ തന്നെ ഒരേ നാണയത്തിന്റെ പല അരികുകളോ വശങ്ങളോ ഒക്കെയാണ് എന്നറിയുക. മതപരമായോ സാമുധായികമായോ സംഘടിച്ചു അധികാര രാഷ്ട്രീയത്തിന് വില പെശുന്നതും അധികാരത്തിലേറുന്നതും നിരുല്സാഹപ്പെടുത്തെണ്ടാതാണ്. അവയുമായി പ്രത്യക്ഷത്തിലോ പരോക്ഷമായോ ചങ്ങാത്തം കൂടുന്നതും വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കലായി കാണേണ്ടിവരും. എല്ലാത്തരം വര്‍ഗീയതയെയും ഭീകരതയെയും ചെറുത്തു തോല്‍പ്പിക്കുക. വര്‍ഗീയതയോ ഭീകരതയോ ഇസ്ലാമികം ആകട്ടെ ഹൈന്ദവം ആകട്ടെ മറ്റേതെങ്കിലും മതത്തിലൂടെയാവട്ടെ, അത് രാഷ്ട്രീയ ഭീകരതയാവട്ടെ ചെറുത്തു തോല്‍പ്പിക്കേണ്ടത് ലോക നന്മക്കു ആവശ്യം.
No comments:
Post a Comment