ചിലര്‍ ദൈവത്തിന്റെ കൊട്ടേഷന്‍ സംഘമായി പ്രവര്‍ത്തിച്ചു പോരുന്നത് കാണുമ്പോള്‍ അറപ്പാണ്, വെറുപ്പാണ്. എന്റേത് മാത്രം ശരി നിന്റേത് തെറ്റ് എന്ന് ധരിക്കുന്നത് പോലും തെറ്റാണ്. മരിച്ചു പോയവര്‍ മടങ്ങി വന്നിട്ടില്ല, അതുകൊണ്ട് കാലത്തിനു പിന്നാമ്പുറത്ത് എന്താണ് നടക്കുന്നത് എന്ന് നമുക്കറിയില്ല. പിന്നെ എന്തിനു ഈ ഒച്ചപ്പാടുകള്‍ ... അല്ലയോ സഹോദരാ നിന്റെയും എന്റെയും ഉടലിനെ തീയോ മണ്ണോ ഏറ്റെടുക്കട്ടെ. അത് മരണത്തിനു ശേഷമുള്ള കാര്യം. ജീവിക്കുമ്പോള്‍ ഓര്‍ക്കുക നിന്റെയും എന്റെയും ഉള്ളിലൂടെ ഓടുന്നത് ഒരേ വായുവാണെന്ന്. നിന്റെയും എന്റെയും എന്റെയും നിലനില്‍പ്പ് ശ്വാസത്തിലാണെന്ന്. നീയോ ഞാനോ കാല് തെറ്റി വീണാല്‍ കാലൊടിയുകയോ പൊട്ടുകയോ ചെയ്യും. എന്തിനു കീറ പായയില്‍ ഒതുങ്ങി പോയാല്‍ എനിക്കും നിനക്കും പരസഹായം വേണ്ടി വരും.
No comments:
Post a Comment