സായി ബാബയെ ആരുമാകട്ടെ. ഒരു വിഭാഗം ആരാധിക്കുന്നു. അവര്‍ ദൈവമായി അദ്ദേഹത്തെ കാണുന്നു. അത് അവരുടെ കാര്യം. മറ്റൊരാളുടെ ആരാധനയുടെ കാര്യത്തില്‍ ദയവായി ഇടപെടാതിരിക്കുക. ചിലയിടങ്ങളില്‍ ചിലര്‍ പരിഹാസത്തോടെ എഴുതുന്നത് കാണുമ്പോള്‍ ഇത്രയെങ്കിലും കുറിച്ചില്ലെങ്കില്‍ ശരിയാവില്ല എന്ന് തോന്നി. ഒരാള്‍ ഈശ്വരനെയോ കല്ലിനെയോ ആരാധിക്കട്ടെ, ആരാധിക്കാതിരിക്കട്ടെ. ഒരാള്‍ യുക്തിവാദിയോ ഈശ്വര വിശ്വാസിയോ ആകട്ടെ. അങ്ങനെയെല്ലാം ആവാനും ആവാതിരിക്കാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. അത് അനുവദിച്ചു കൊടുത്തേ പറ്റൂ. മറ്റൊരാളുടെ ആരാധനയെ വൃണപ്പെടുത്താതിരിക്കുക.
No comments:
Post a Comment