ഇടതു പക്ഷം ഏറണാകുളം ജില്ലയില്‍ നാല് സീറ്റില്‍ ഒതുങ്ങാനാണ് സാധ്യത. വൈപ്പിന്‍ , പിറവം, പെരുമ്പാവൂര്‍ , അങ്കമാലി. അങ്ങനെ എങ്കില്‍ കേരളത്തില്‍ യു.ഡി.എഫിന് തൊണ്ണൂറിനും നൂറിനുമിടയില്‍ സീറ്റ് ലഭിക്കാം. കുഞ്ഞാലി കുട്ടി, ബാല കൃഷ്ണ പിള്ള പ്രശ്നങ്ങളിലൂടെ നല്ല മൈലേജ് കിട്ടിയ ഇടതു പക്ഷം രണ്ടു രൂപ അരിയിലൂടെ കൂപ്പു കുത്തുകയാനുണ്ടായത്. ആവര്‍ത്തന വിരസമായ പെണ് വാണിഭ പ്രസംഗത്തിലൂടെ പരിഹാസ്യമാകുകയും ചെയ്തു. ജനങ്ങളെ ബാധിക്കുന്ന ആഗോളീകരണം തകിടം മറിയുന്ന മതേതരത്വം , മാരകമായ എന്‍ഡോസള്‍ഫാന്‍ , ചെങ്ങറ അങ്ങനെ യുള്ള വിഷയങ്ങള്‍ ചര്‍ച്ചക്ക് വന്നില്ല എന്ന് തന്നെ പറയാം. ഇടതിനും വലതിനും എന്ത് രാഷ്ട്രീയമാണ് ഉള്ളത് എന്ന് ചിലരെങ്കിലും ചിന്തിച്ചിരിക്കണം. പാല്ര്ലമെന്റാരി മോഹവുമായി നില്ക്കുന്ന കമ്യൂണിസ്ടുകളുടെ ശരീര ഭാഷ ജനം തിരിച്ചറിഞ്ഞു എന്ന് വേണം കരുതാന്‍ ... സഖാവ് ചന്ദ്രപ്പന്റെ വര്‍ഗീയ വാദികളുടെ വോട്ടു വേണം എന്ന പ്രസ്താവന അത് ശരി വയ്ക്കുന്നുണ്ടായിരുന്നു. എന്തായാലും അത്ര സുഖമുള്ള ഒരവസ്ഥയിലല്ല കേരളം.
No comments:
Post a Comment