ഇന്നലെ വൈകീട്ട് ചന്തയില്‍ നിന്നും ഏറ്റവും വില കുറഞ്ഞ മീന്‍ വാങ്ങി പോകുന്ന ഓമന. തടിച്ച ഉടല്‍ , അതിനകത്താകെ രോഗം കുടിയിരിക്കുന്നു. അമ്പതോളം വയസ്സ് പ്രായം. അടുത്ത മാസം പതിനഞ്ചിന് മകളുടെ വിവാഹമാണ്. മറ്റു വീടുകളില്‍ അടുക്കള പണി ചെയ്തു ക്ഷീണിക്കുന്ന റേഷന്‍ ജീവിതങ്ങളില്‍ ഒന്ന്. മകള്‍ക്ക് എഴുപതിനായിരം രൂപയുടെ ആഭരണങ്ങള്‍ കൊടുക്കണം. അതിനെവിടെ പണം. സ്വര്‍ണക്കടക്കാരന്‍ കടമായി കൊടുക്കാം എന്നേറ്റു. അത്രയും ആശ്വാസം. പക്ഷെ കല്യാണം കഴിഞ്ഞു തൊട്ടടുത്തൊരു ദിവസം ഉണ്ടെങ്കില്‍ അന്ന് അയാളുടെ കടം തീര്‍ക്കണം.
അല്ല ഓമനയുടെ മകളുടെ കല്യാണം നടക്കും. ഓമന പിന്നീട് ഒരിക്കലും വീട്ടാനാവത്ത കട കെണിയിലും ..
ഓമനമാര്‍ തുലയട്ടെ, ചാനല്‍ ഒന്ന് മാറ്റി പിടിക്കാം. രാജ കല്യാണത്തില്‍ മതി മറക്കാം.
അല്ല ഓമനേ, നീയെന്തിനു വിഷമിക്കണം. നിന്റെ ആമാശയത്തിലും രാജ ആമാശയത്തിലും കലങ്ങുന്ന വസ്തുക്കള്‍ പലതാകാം. പുറത്തു വരുന്നത് മലമായിട്ടു തന്നെ. നിന്റെയും രാജാവിന്റെയും ശവങ്ങള്‍ക്ക് പറയാനുള്ളതും ഒന്നുതന്നെ...

No comments:
Post a Comment