എഴുത്ത് സ്വാതന്ത്ര്യം പ്രഖ്യാപിക്കലാണ്. അതുവഴി സ്വാതന്ത്ര്യത്തില്‍ ആവുകയും.. എനിക്ക് എഴുത്താണ് വലുത്. എഴുതുമ്പോള്‍ ഞാന്‍ മുഖം നോക്കുന്നില്ല. നിയമങ്ങള്‍ പാലിക്കുന്നില്ല. ഈ മണ്ണില്‍ ജനിച്ച അന്ന് മുതല്‍ നാം തടവില്‍ പെടുന്നു. അത് പാടില്ല , ഇത് പാടില്ല എന്നൊക്കെ ലിഖിതങ്ങളായും അല്ലാതെയും എഴുതി വച്ചിരിക്കുന്നു. എന്തിന് മരിക്കുമ്പോള്‍ പോലും എന്റെ ഉടല്‍ നിയമത്തില്‍ പെട്ടു പോകുന്നു. അതുകൊണ്ട് ജീവിക്കുന്ന കാലത്ത് ഞാന്‍ എഴുത്തില്‍ എങ്കിലും പരിപൂര്‍ണ സ്വതന്ത്രന്‍ ആകാന്‍ ശ്രമിക്കുന്നു..
കാലമേ ഞാന്‍ നിന്നോട് യുദ്ധം ചെയ്യുകയല്ല,. എന്റെ എഴുത്ത് നുണകളോടുള്ള എതിരിടല്‍ തന്നെ.
അല്ലയോ വൃക്ഷങ്ങളേ, നിങ്ങള്‍ നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നത് എനിക്ക് ജീവിക്കാന്‍ ഓക്സിജന്‍ കിട്ടുമെന്ന പ്രതീക്ഷയിലല്ല, നിങ്ങളിലൂടെ മഴ കിട്ടുമെന്നും കരുതിയിട്ടല്ല... നിങ്ങളിലൂടെ ലഭിക്കുന്ന അന്നം ഭക്ഷിക്കാം എന്ന് കരുതിയിട്ടുമല്ല. പിന്നെയോ, എന്നെ പോലെ തന്നെ ഞാന്‍ നിന്നെയും കാണുന്നു. ഞാനും നീയും മണ്ണിന്റെ അവകാശികള്‍ ... ഏതൊരു ശക്തിയിലാണോ നാം നിലനില്‍ക്കുന്നത് അത് ഒന്ന് തന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെ പോലെ നിന്റെ മടക്കവും ഈ മണ്ണിലേക്ക് തന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് നിന്റെ കരങ്ങള്‍ മുറിക്കാന്‍ ശ്രമിക്കുന്നത് ഭീകരത എന്ന് പോലും ഞാന്‍ പറയുന്നു.. നിനക്കില്ലാത്ത ഒരു സ്വാതന്ത്രയും മനുഷ്യനും വേണ്ടാ എന്ന് ഞാന്‍ വിശ്വസിക്കുന്നു.
എന്റെ കൈവശം ഉള്ള ഇത്തിരി അക്ഷരങ്ങള്‍ കൊണ്ട് എന്തെങ്കിലും ഒക്കെ ചുട്ടു എടുക്കുന്നു. അതിനെ കവിതയെന്നോ കഥയെന്നോ നോവലെന്നോ വിളിക്കാം. ഇനീപ്പോള്‍ കഥയില്ലായ്മ എന്ന് പറഞ്ഞാലും തരക്കേടില്ല..

No comments:
Post a Comment