എഴുതിയിട്ട് എന്ത് കിട്ടി അല്ലെങ്കില്‍ വായിച്ചിട്ട് എന്ത് കിട്ടി...
അത്തരം ചോദ്യങ്ങള്‍ അപ്രസക്തം. ഒരാള്‍ക്ക് എല്ലാവരുടെയും അഭിരുചിക്കൊത്ത് എഴുതാന്‍ ആവില്ല. ബഷീറിനെ രുചിക്കാത്തവര്‍ , ഓ.വി.വിജയനെ, ആനന്ദിനെ , കോവിലനെ, എന്തിനു തകഴിയെ പോലും രുചിക്കാത്തവര്‍ നമുക്കിടയില്‍ ഉണ്ടല്ലോ.
എഴുത്ത്, ആത്മ സാക്ഷാല്‍ക്കാരം എന്ന വകുപ്പില്‍ പെടുത്തിയാല്‍ ആത്മാവിനു ശരിയായി തോന്നുന്നത് എഴുതി കൂടെ? അത് കവിത ആവട്ടെ, കഥയാവട്ടെ, നോവലോ മറ്റു എന്തുമാകട്ടെ, അതിനു നീളമോ വീതിയോ നോക്കേണ്ടതില്ല. ഒരു വരി കൊണ്ടും ഒരായിരം വരികള്‍ പണിയാം. വാക്കുകള്‍ക്കിടയിലെ മൌനത്തിലും വായനയുണ്ട്...
വായിച്ചിട്ട് ഒന്നും കിട്ടാതിരിക്കട്ടെ, എഴുതിയിട്ടും ഒന്നും കിട്ടാതിരിക്കട്ടെ. എഴുതിയ നേരം, വായിച്ച നേരം മാതൃഭാഷയുമായി പ്രണയത്തില്‍ ആവുന്നില്ലേ? അതുതന്നെ വലിയൊരു കാര്യമല്ലേ.. അവര്‍ ഭാഷയില്‍ പിച്ചവച്ചു വരട്ടെ, അവര്‍ നടക്കട്ടെ... വളരട്ടെ. അതിനു അവസരം ഒരുക്കി കൊടുക്കുകയാണ് വേണ്ടത്. അല്ലാതെ എണീക്കാന്‍ ശ്രമിക്കുന്നവരെ തള്ളി ഇടാതിരിക്കുക.
മാതൃ ഭാഷ കൊല്ലപ്പെടുന്നു എന്ന് നാഴികക്ക് നാല്‍പ്പതു വട്ടം നിലവിളിക്കുന്ന സാഹിത്യ തമ്പുരാക്കന്മാര്‍ തന്നെയാണ് മാതൃഭാഷയെ കൊല്ലാന്‍ ശ്രമിക്കുന്നത്. ഈയിടെയായി ചിലയിടങ്ങളില്‍ നിന്നും കേള്‍ക്കുന്നത്, ഇ-മീഡിയയിലെ എഴുത്തുകാര്‍ക്ക്, പ്രത്യേകിച്ച് ഗള്‍ഫുകാര്‍ക്ക് ഗൃഹാതുരത്വത്തെ കുറിച്ച് മാത്രമേ എഴുതാനുള്ളൂ എന്ന്. എന്താ ഗൃഹാതുരത്വം അത്ര മോശം വിഷയമാണോ? രണ്ടോ മൂന്നോ പുസ്തകം ഇറങ്ങി കഴിഞ്ഞാല്‍ ചില ഇരിക്ക പിണ്ടങ്ങള്‍ ഗൃഹാതുരത്വം നിറഞ്ഞ സാഹിത്യം ഇറക്കുന്നുണ്ടല്ലോ! എന്തെ നമ്മുടെ ബാല്യം ഗൃഹാതുരത്വം അല്ലെ... പ്രശസ്ത സാഹിത്യകാരുടെ ഈള ഒലിപ്പിക്കുന്ന പ്രായം വായിച്ചു വായനക്കാര്‍ രസിക്കണം.

കരീം സര്‍, താങ്കളുടെ ഈ വരികള്‍ താമസിച്ചാണ് ശ്രദ്ധയില്‍ പെട്ടത്. ഒരു കണക്കിന് ഞാന്‍ ആരോടോ പറയാന്‍മറന്ന അല്ലെങ്കില്‍ പറയാന്‍ മടിച്ച കാര്യം പോലെ തൊന്നുന്നു, എഴുതുന്നവര്‍ വിദ്യഭിയാസം നേടിയവരും സാഹിത്യം പഠിച്ചവരും ആയിരിക്കണം എന്ന നിബന്തനകള്‍ ഉണ്ടോ ?
ReplyDelete