നിന്റെ പ്രൊഫൈലില്‍ ഇന്ന് നിന്റെ ജന്മ ദിനം എന്നറിയുമ്പോള്‍ ഞാനും ഒരു ആശംസ നേരാന്‍ പോകുന്നു. എന്റെ ആശംസ നിനക്ക് ചിരിക്കാന്‍ വകയാവും. എന്നെയും വിഡ്ഢിയാക്കി എന്ന് കരുതിക്കൊള്‍ക. നിന്റെ ജീവിതത്തില്‍ വീണു കിട്ടുന്ന ഇത്തിരി സുഖം നെറ്റിലെ മുഖമില്ലാത്ത ജീവിതത്തില്‍ നിന്നുമാണെന്ന് നിന്നെക്കാള്‍ നന്നായി ഞാന്‍ അറിയുന്നു...
ചിലപ്പോള്‍ ഞാനും ആഗ്രഹിച്ചിട്ടുണ്ട് , ഞാനും ഒരു പുകമറയിലേക്ക് നീങ്ങിയാലെന്ത്.. അപ്പോഴൊക്കെ എന്നിലെ ഞാന്‍ എന്നെ വിലക്കി. എനിക്ക് ഞാനായി നില്‍ക്കണം.
നീയൊരു ഫെയ്കു എന്ന് അറിഞ്ഞു കൊണ്ടും ഫെയ്ക്കിനു ജന്മദിനം ഇല്ലെന്നും അറിഞ്ഞു കൊണ്ടുതന്നെയാണ് എന്റെ നില്‍പ്പ്. എന്നാല്‍ നീയോ എന്റെ വിഡ്ഢിത്തം ഓര്‍ത്ത് ചിരിയടക്കാന്‍ ആവാതെ..
നീ ആണോ പെണ്ണോ എന്ന് എനിക്കറിയില്ല. പ്രൊഫൈലില്‍ കുറിച്ച് വച്ച പേരിലൂടെ നിന്നെ ആണായി കാണുന്നു. ഇനിയിപ്പോള്‍ നീ ആണോ പെണ്ണോ ആകട്ടെ. നീ എന്നിലേക്ക് എറിയുന്ന അക്ഷരങ്ങളിലാണ് എന്റെ കണ്ണ്. ചോദ്യങ്ങള്‍ക്കാണ് ഞാന്‍ ഉത്തരം തരുന്നതും. അല്ലാതെ അപ്പുറത്തെ ആളെ നോക്കിയിട്ടല്ല. അക്ഷരം ഏതുമാകട്ടെ അതിനു പിന്നില്‍ ഒരു ഹൃദയം ഉണ്ടെന്ന വിശ്വാസത്തോടെ നിന്റെ അടുത്ത ചോദ്യത്തിനായി ഞാന്‍ കാത്തിരിക്കുന്നു.
ചോദ്യങ്ങള്‍ ഉണ്ടാകുംബോഴാനല്ലോ ഉത്തരങ്ങള്‍ ഉണ്ടാവുക.

No comments:
Post a Comment