പ്രണയമെന്ന വിഷയത്തിലൂടെയും ആത്മാവിന്റെ കാണാ കയങ്ങളിലേക്ക് സഞ്ചരിക്കാം... ഉടലിന്റെത് പോലെ ആത്മാവിന്റെ വിശപ്പും.. ഇന്ന വിഷയത്തെ കുറിച്ച് എഴുതണമെന്നു വാശി പിടിക്കാന്‍ ആവില്ല. ഓരോരുത്തരും അവര്‍ക്ക് ഇണങ്ങുന്ന ശൈലി സ്വീകരിക്കുന്നു. എഴുത്തിന്റെ പാതയില്‍ ശൈലി മാറുകയും... കവി താന്‍ ജീവിക്കുന്ന കാലത്തെ രേഖപ്പെടുത്തെണ്ടവന്‍ /വള്‍ തന്നെ. എന്ന് കരുതി എഴുതി തുടങ്ങുന്ന ആള്‍ ഒ.എന്‍.വി ആയും സുഗതകുമാരിയായും തുടങ്ങണം എന്ന് പറയരുത്.എന്റെ വായന തുടങ്ങിയത് പൈങ്കിളിയുടെ പരിസരത്തു നിന്നുമാണ്. ഡിക്ടടിവ് നോവലുകളും മഞ്ഞ പുസ്തകങ്ങളും എന്നെ മോഹിപ്പിച്ചിട്ടുണ്ട്. ഏതോ പാതയിലാണ് എന്റെ വായന മറ്റൊരു വഴിക്ക് തിരിഞ്ഞത്..
എല്ലാരും അങ്ങനെ പൈങ്കിളിയിലൂടെ സഞ്ചരിച്ചു നല്ല വായനയില്‍ എത്തണം എന്നല്ല പറഞ്ഞു വരുന്നതിന്റെ അര്‍ഥം. ഓരോ വ്യക്തിയും തങ്ങളുടെ വഴിയെ സഞ്ചരിച്ചു ഓരോ ഇടത്ത് എത്തുന്നു...
ഏത് തരത്തിലുള്ള എഴുത്ത് ആയാലും അത് വായനക്കാര്‍ക്ക് വേണ്ടിയാണ്.. രുചികള്‍ പല തരം...
കപ്പ കഴിക്കുന്നവര്‍ അത് കഴിക്കട്ടെ, നരകത്തിലെ കോഴിയെ കഴിക്കണം എന്നുള്ളവര്‍ക്ക് അതും ആകാം.
എഴുതുക. എഴുത്തിന്റെ പാതയില്‍ ഇടയ്ക്കു തിരിഞ്ഞു നോക്കുക. ഇന്നലെ എഴുതിയതില്‍ നിന്നും എന്റെ എഴുത്ത് കുറച്ചു കൂടി മികച്ചത് ആയിട്ടുണ്ടോ എന്ന് തിരയുക. കുറച്ചു കൂടി നന്നാക്കാന്‍ ശ്രമിക്കുക.
എഴുതുന്ന സൃഷ്ടി ഒരാഴ്ചയെങ്കിലും കഴിഞ്ഞു അതിലേക്കു ഒന്ന് കണ്ണോടിക്കുക. വിമര്‍ശന ബുദ്ധിയോടെ തന്റെ സൃഷ്ടിയെ സമീപിക്കുക. അത് ഇങ്ങനെ തന്നെയാണോ എഴുതേണ്ടിയിരുന്നത്, മറ്റൊരു രീതിയില്‍ എഴുതാന്‍ പറ്റുമോ എന്ന് നോക്കുക. എഴുതി കഴിഞ്ഞാല്‍ നല്ലൊരു വായനക്കാരനെ/കാരിയെ കൊണ്ട് വായിപ്പിക്കുക. അവരുടെ അഭിപ്രായം എന്തെന്ന് അറിയുക. കഴിവതും മറ്റു എഴുത്തുകാരെ കൊണ്ട് വയിപ്പിക്കാതിരിക്കുക. എഴുത്തുകാര്‍ ചിലപ്പോള്‍ വഴി തെറ്റിച്ചേക്കാം. നല്ലൊരു വായനക്കാരനെയോ വായനക്കാരിയെയോ വിശ്വസിക്കാം. നാം എഴുതുന്നത് വായനക്കാര്‍ക്ക് വേണ്ടിയാണ്..
വിമര്‍ശനങ്ങളില്‍ പതറരുത്. വിമര്‍ശനം വരുമ്പോള്‍ വേദനിക്കും. എവിടെ നിന്നെങ്കിലും വേദന ഏറ്റു വാങ്ങേണ്ടി വരുമ്പോള്‍ എഴുത്തിനെ ശപിച്ചു കടന്നു കളയരുത്. വേദനിക്കട്ടെ, ആ വേദനയില്‍ നിന്നും വാശി ഉണ്ടാവണം. ഞാന്‍ നന്നായി എഴുതി വിമര്‍ശകന്റെ വായടപ്പിക്കും എന്നൊരു വാശി..
നാം ആരുടെ അഭിപ്രായം തിരഞ്ഞാലും നമുക്കൊരു അഭിപ്രായം ഉണ്ടാവണം. നമ്മുടെതായ കാഴ്ചപ്പാട് ഉണ്ടാവണം. നാം മറ്റൊരാള്‍ പറയുന്ന രീതിയില്‍ എഴുതാന്‍ നിന്നാല്‍ നാം അയാളാവും. നാമാവില്ല..
വി.കെ.എന്‍ പറഞ്ഞത് എപ്പോഴും ഉള്ളില്‍ സൂക്ഷിക്കുക: ' കലാ സാഹിത്യകാരെ നമ്പരുത്. അവര്‍ അസൂയയുടെയും കുനിഷ്ടിന്റെയും കേന്ദ്രമാണ്...'
നാം അങ്ങനെ ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക...

എഴുത്തിലേക്ക് കടന്നു വരുന്നവര്‍ക്കും എന്നെ പോലെ എഴുത്തില്‍ പിച്ച വച്ചു നടക്കാന്‍ പഠിക്കുന്നവര്‍ക്കും നല്ല ഒരു ഉപദേശവും ഊര്‍ജ്ജവുമാണ് ഈ ബ്ലോഗ്. വളരെ ഇഷ്ട്ടപ്പെട്ടു. താങ്ങളുടെ വിശാലയമായ മനസ്സില്‍ നിന്നു വന്ന ഈ നല്ല നിര്‍ദ്ദേശങ്ങള്‍ക്ക് ഒരു പാട് നന്ദി.
ReplyDeleteആശംസകളോടെ...സ്നേഹത്തോടെ...ഷൈജു
www.ettavattam.blogspot.com
, ആ വേദനയില്‍ നിന്നും വാശി ഉണ്ടാവണം. ഞാന്‍ നന്നായി എഴുതി വിമര്‍ശകന്റെ വായടപ്പിക്കും എന്നൊരു വാശി.. ചെറിയ വാശിയൊക്കെ ഈ ലോകത്ത് എത്തിയാല്‍ താനേ വന്നോളും .. താങ്കളുടെ നിര്‍ദ്ദേശം ഒരു പ്രോത്സാഹനമായി എടുക്കുന്നു.. നല്ല ചിന്ത സമ്മാനിച്ചതിനു നന്ദി..
ReplyDelete