കഴുത്തിലെ അരിമ്പാറയില്‍ കണ്മഷി തേച്ചു. പോക്കറ്റില്‍ വയ്ക്കേണ്ട പേന ഏറ്റവും വിലകുറഞ്ഞത്... ഇടിഞ്ഞു വീഴാറായ പീടികയില്‍ പ്രവര്‍ത്തിക്കുന്ന റ്റൈലറിംഗ് ഷോപ്പില്‍ തന്നെ ഇറക്കം കുറഞ്ഞ ജുബ്ബ തയ്പ്പിച്ചു എളിമയും മതേതരത്വവും പ്രദര്‍ശിപ്പിച്ചു... എതിരിടാന്‍ നിന്നവരെ ഇരു ചെവിയറിയാതെ വെട്ടിനിരത്തി.
നടക്കുമ്പോള്‍ ഇടത്തോട്ടു തന്നെയാവാന്‍ പ്രത്യേക ശ്രദ്ധ. മൈക്കിനു മുന്നില്‍ ഞെളിഞ്ഞും വാക്കുകള്‍ ആവശ്യമുള്ളിടത്ത് ചുരുക്കിയും പിന്നെ വലിച്ചും അധികാര കൊതിയുടെ ശരീര ഭാഷ മറച്ചു...
വരട്ടു ചിന്താ വാദിയെന്ന മുഖമുദ്രയോടെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു...

No comments:
Post a Comment