പ്രണയമില്ലെങ്കില്‍ ഞാന്‍ ദരിദ്രന് ... അപ്പോള്‍ എന്നില്‍ അക്ഷരകലയുടെ ചൈതന്യമില്ല. പണക്കൂമ്പാരത്തിനു മേല്‍ കിടന്നുറങ്ങട്ടെ, എടുക്കാത്ത നാണയതുട്ടു കണക്കെ...
കാലത്തിന്റെ ഗതിവേഗം നിയന്ത്രിക്കുന്നത് പ്രണയം... മാവുകള്‍ പൂക്കുന്നതും വേലിയില്‍ കോളാമ്പിപ്പൂക്കള് നിരക്കുന്നതും പ്രണയത്തിന്റെ തലോടലില്‍ . പ്രണയമില്ലെങ്കില്‍ പരാശക്തിയും മരവിക്കും... പ്രണയത്തിനു വേണ്ടിയാണ് ഓരോ സൃഷ്ടിയും....
എത്രമേല്‍ കിട്ടിയിട്ടും മതിവരാതെ പരാശക്തി തുടരെ സൃഷ്ടിയില്‍ മുഴുകുന്നു. പ്രണയപ്പെരുക്കത്തിലാണ് പരാശക്തിയുടെ നിലനില്‍പ്പ്..
ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ പരാശക്തി ശപിക്കുന്നു, പ്രണയം നഷ്ടപ്പെട്ടതില്‍ ... കൊല്ലപ്പെട്ടവന്റെയും കൊന്നവന്റെയും ഉള്ളില്‍ പരാശക്തിയുണ്ട്... ഒരാള്‍ കത്തിയോ തോക്കോ ചൂണ്ടുന്നത് പരാശക്തി ഇരിക്കുന്ന കൂട് തകര്‍ക്കാനാണ്.
മലിനമാകുന്ന ഹൃദയങ്ങളിലും ആ ശാപം.. അതുകൊണ്ട് പ്രണയമില്ലാത്ത ആരാധനാലയം പന്നി കൂടിനെക്കാള്‍ കഷ്ടം... മനുഷ്യനെയോ പക്ഷി മൃഗാദികളെയോ, സസ്യ ജലാദികളെയോ മുറിപ്പെടുത്തികൊണ്ടോ, നാശത്തിലേക്ക് തള്ളി കൊണ്ടോ ഉയര്‍ന്നു വരുന്ന എതൊരു ആരാധനാലയവും തകര്‍ക്കപ്പെടട്ടെ. നീ എന്തിനു ആരാധനാലയങ്ങള്‍ മോടി പിടിപ്പിക്കുന്നു? എന്തിനാണ് പ്രാര്‍ത്ഥന...
പ്രാര്‍ഥിക്കുമ്പോള്‍ ഒച്ചവയ്ക്കരുത്, സ്വരം പോലും പുറത്തു വരാതെ; ഏറ്റവും സ്വകാര്യമായി... പരാശക്തി അകലെയല്ല , ഏറ്റവും അടുത്തുണ്ട്... നീ നിന്റെ ശ്വാസത്തിലൂടെ സംസാരിക്കുക...
പ്രണയിക്കാന്‍ തുനിയുന്ന ഓരോ ആത്മാവും പ്രാര്‍ഥനാ നിരതമാകുന്നു... പ്രണയത്തില്‍ നിറഞ്ഞു പരാശക്തി നൃത്തമാടുകയും...
എന്റെ പ്രണയമേ,
ഈ കടവത്തു ഞാന്‍ പ്രാര്‍ത്ഥനയിലാണ്.
നിന്നെയല്ലാതെ മറ്റൊന്നും ഓര്‍ക്കുന്നില്ല.
തേടുന്നുമില്ല.
Saturday, November 13, 2010
Friday, November 5, 2010
മതേതരം എന്നത് മത പ്രീണനമല്ല
മത ഭൂരിപക്ഷത്തെയോ മത ന്യൂന പക്ഷത്തെയോ അല്ല മതേതര പാര്‍ട്ടികള്‍ ചുമക്കേണ്ടത്. ഭാരതിയരെയാണ് അണിനിരത്തേണ്ടത് . സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ഗാന്ധിജി ചെയ്ത മണ്ടത്തരം പുതിയ കാലത്തും ആവര്‍ത്തിക്കുന്നു. അന്ന് കുര് ആനും ഗുരുഗ്രന്ഥസഹേബും ബൈബിളും ഗീതയും വച്ചിട്ടാണ് ഗാന്ധിജി രാഷ്ട്രീയം കളിച്ചത്. അത് തന്നെയാണ് ഇന്നും ആവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യം നേടി ഇത്രയും കാലം ആയിട്ടും എന്തുകൊണ്ട് നമുക്ക് ഭാരതിയരെ അണിനിരത്താന്‍ കഴിയുന്നില്ല? നമുക്ക് വേണ്ടത് ഹിന്ദുവിനെയോ മുസല്‍മാനെയോ ക്രിസ്ത്യായിനിയെയോ സിഖിനെയോ അല്ല, ന്യൂന പക്ഷത്തെയോ ഭൂരി പക്ഷത്തെയോ അല്ല. സവര്‍ണനെയോ അവര്‍ണനെയോ അല്ല. നമുക്ക് വേണ്ടത് ഭാരതിയരെയാണ്.
ഇവിടെ മതെതരന് എന്നും മത മൌലിക വാദി എന്നും പേര് കേട്ടവര്‍ ചെയ്യുന്നത് ഒന്ന് തന്നെ. ഇടതായാലും വലതായാലും തിരഞ്ഞെടുപ്പുകാലത്ത് സ്ഥാനര്‍ത്തിയെ നിര്‍ത്തുന്നത് മണ്ഡലത്തിലെ ജാതി മതത്തിന്റെ വലുപ്പം നോക്കിയിട്ടാണ്. ഈഴവ ഭൂരിപക്ഷ പ്രദേശത്തു ക്രിസ്ത്യാനിയെയോ മുസ്ലീമിനെയോ നായരെയോ , ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്തു മുസ്ലീമിനെയോ നായരെയോ ഈഴവനെയോ , മുസ്ലീം ഭൂരിപക്ഷ പ്രദേശത്തു ക്രിസ്ത്യാനിയെയോ ഈഴവനെയോ നായരെയോ സ്ഥാനാര്ത്തിയായി നിര്‍ത്താത്തത് എന്തുകൊണ്ട്? അങ്ങനെ ഭൂരിപക്ഷ ജാതി മതം നോക്കി അവരില്‍ പെട്ട ആളെ സ്ഥാനാര്ത്തിയായി നിര്‍ത്തുന്നതിലൂടെ ജനതയുടെ മനസ്സില്‍ വര്‍ഗീയത കുത്തി വയ്ക്കപ്പെടുന്നു.
തിരഞ്ഞെടുപ്പുകള്‍ വന്നു പോകും. സ്ഥാനര്‍ത്തികളില്‍ ജയവും പരാജയവും ഉണ്ടാകും. പക്ഷെ ജാതി മതം കൊണ്ടുള്ള ഈ തീക്കളി അവസാനിപ്പിക്കുക. എന്തിനാണ് തലമുറകള്‍ തോറും വര്‍ഗീയ വിഷം ഇങ്ങനെ കുത്തിവയ്ക്കുന്നത്? അല്ലയോ രാഷ്ട്രീയക്കാരാ, അല്ലയോ ജാതി മത വ്യാപാരികളേ, നിങ്ങള്‍ നിങ്ങളുടെ വ്യവസായം ഞങ്ങളുടെ ചോരയില്‍ കൊഴുപ്പിക്കല്ലേ...

Friday, October 29, 2010
അയ്യപ്പന് എന്ന പക്ഷി
അയ്യപ്പനെ കുറിച്ച് സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞു ചിരിക്കുന്ന ഒരു സംഭവം ഉണ്ട്. അയ്യപ്പന് മറ്റൊരാളോട് പറഞ്ഞു : 'അയാം എ അയ്യപ്പന് വണ്‍ ഓഫ് മയലയാളം പോയറ്റ് '.
അത് കേള്‍ക്കേ സുഹൃത്ത് തിരുത്തി : ' അയ്യപ്പാ, ആ പ്രയോഗത്തില്‍ തെറ്റുണ്ട്. അയാം എ അയ്യപ്പന് എന്നത് ശരിയല്ല. അവിടെ വവ്വല്സിന്റെ പ്രശ്നമുണ്ട്. അതുകൊണ്ട് അയാം ആന്‍ അയ്യപ്പന് എന്ന് വേണം....'
അയ്യപ്പന് ഉറക്കെ ചിരിച്ചു. അതിനിടയില്‍ പറയുകയും:
' മലയാള കവിയെന്നു കേള്‍ക്കുമ്പോള്‍ എനിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് കരുതിയാലോ...'
ഇംഗ്ലീഷ് അറിഞ്ഞില്ലെങ്കില്‍ മനുഷ്യന് ആകില്ല എന്ന മൂഡ സങ്കല്പം വച്ച് പുലര്‍ത്തുന്ന ഒരു ലോകത്താണ് താന്‍ നില്‍ക്കുന്നതെന്ന് അയ്യപ്പന് ഓര്‍ത്തിരിക്കണം. ചിലിയിലോ അമേരിക്കയിലോ ഏറ്റവും താണ കവി എഴുതുന്ന വരികള്‍ വിഴുങ്ങാന്‍ മലയാളികള്‍ മത്സരിക്കും. അതിനെ തങ്ങളാലാവും വിദം വര്‍ണിച്ചു പെരുപ്പിച്ചു ഉദാത്ത സാഹിത്യം എന്ന് അച്ചടിക്കാന്‍ സാഹിത്യ നിരൂപകരും... അതൊന്നും വായിച്ചില്ലെങ്കില്‍ താനൊരു സാഹിത്യാസ്വാദകന് ആകില്ലെന്ന വിശ്വാസവും... വായനക്കാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇവിടെ ചില കോക്കസുകള്‍ ആണ് തീരുമാനിക്കുന്നത് ആരൊക്കെ കവിയാകണം ആരൊക്കെ ആകരുതെന്ന്.
അന്നത്തെ അയ്യപ്പന്റെ ചിരിയുടെ പൊരുള്‍ അവിടെ കൂടി നിന്നവര്‍ക്കോ ഇന്ന് ഇതെഴുതുന്ന എനിക്കോ മനസ്സിലാവുന്നില്ല. മരണത്തെ പോലും കളിയാക്കി കടന്നു പോയ ആ സഞ്ചാരിയെ അവതരിപ്പിക്കാന്‍ നമ്മുടെ ഭാഷ പോരാ എന്ന് പോലും തോന്നിയിട്ടുണ്ട്. റൂമിയുടെ പുല്ലാങ്കുഴല്‍ എന്ന പുസ്തകത്തിനു വേണ്ടി എഴുതാന്‍ ഇരിക്കുമ്പോള്‍ എന്റെ മനസ്സില്‍ അയ്യപ്പന് ആയിരുന്നു. റൂമിയിലെക്കുള്ള എന്റെ സഞ്ചാരത്തില്‍ അയ്യപ്പന് അനുഗമിക്കുന്നുണ്ടായിരുന്നു. സമൂഹത്തില്‍ ഏറ്റവും താഴെക്കിടയിലൂടെ നടന്നു പോയ ആ മനുഷ്യന് ഒരു സൂഫി ആയിരുന്നില്ലേ എന്ന് പലപ്പോഴും എന്നോട് തന്നെ ചോദ്യം. നഗര വീഥിയിലൂടെ നട്ടുച്ചയ്ക്ക് വിളക്കും കൊളുത്തി നടക്കുന്ന റൂമിയുടെ കഥാ പാത്രം. അന്ന് ആ കഥാപാത്രം നഗര വീഥികളില്‍ മനുഷ്യനെ തിരയുകയായിരുന്നു. അത് പോലെ അയ്യപ്പന് മനുഷ്യനെ തേടിയാണോ തെരുവില്‍ നിന്നും തെരുവിലേക്ക് നടന്നത്? അല്ലെങ്കില്‍ റൂമി നമ്മുടെ കാലത്ത് അയ്യപ്പനായി അവതരിച്ചിരിക്കാം.
കവിതയെഴുതി ഒടുവില്‍ കവിതയായി മാറിയ കവി. അയ്യപ്പന് അങ്ങനെയല്ലേ? വായിക്കാതെ പോയ ഒരു സൂഫി സംഗീതം ആ കാല്പ്പാടുകളില് വിങ്ങുന്നു. പുറകെ വരുന്നവര്‍ അത് ഏറ്റെടുക്കുമായിരിക്കാം. അല്ലെങ്കില്‍ അയ്യപ്പന് മടങ്ങി വന്ന് ആ വരികള്‍ പൂരിപ്പികുകയും.
'പക്ഷികള്‍
പക്ഷി പാതാളത്തിലേക്കും
ഇഷ്ട ശിഖരങ്ങളിലെക്കും
മൈഗ്രേറ്റ് ചെയ്തു
ചിലര്‍ സലിം അലിയുടെ
വളര്‍ത്തു മക്കളായി...'
ഇങ്ങനെയൊക്കെ എഴുതാന്‍ അയ്യപ്പന് മാത്രമേ കഴിയൂ. അതു തന്നെയാണ് അയ്യപ്പനെ അയ്യപ്പനാക്കുന്നത്. കൈയ്ക്കുന്ന ജീവിതം പാനം ചെയ്തു അതേ കൈപ്പുനീര് ഒച്ചയോടെ തെരുവില്‍ ശര്ദ്ധിച്ച് നടന്നു പോയ അയ്യപ്പന് മരിച്ചിട്ടില്ല. ഇവിടെയൊക്കെ ഉണ്ട്. നടന്നു പോകുന്ന വീഥിയില്‍ എന്റെ പോക്കറ്റില്‍ കയ്യിടാന്‍ പാകത്തില്‍ ഇലകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന കിളിയായി അയ്യപ്പനുണ്ട്. അയ്യപ്പന് കാണാന്‍ , പറന്നു വന്നു കൊത്തിയെടുക്കാന്‍ പാകത്തില്‍ ഞാന്‍ പോകറ്റില്‍ നൂറു രൂപ വച്ചിട്ടുണ്ട്. അയ്യപ്പാ അതുമായി മദ്യപിച്ചു ദന്തഗോപുര കവികളുടെ മുഖത്തേക്ക് ശര്ദ്ധിക്കുക ..

Wednesday, October 27, 2010
പ്രണയത്തിന്റെ മിണ്ടാ പ്രാര്‍ത്ഥന
സന്ധ്യയുടെ ആകാശത്തേക്ക് പറന്നു നീങ്ങിയ കൊറ്റികളില്‍ ഞാനെന്റെ പ്രണയം ദര്ശിച്ചിട്ടുണ്ട്. എങ്ങോ ഇരിക്കുന്ന നിന്നില്‍ എത്തിച്ചേരാനുള്ള വെമ്പല്‍ വായുവില്‍ താളം പകര്‍ന്ന ചിറകുകളില്‍ ന്നിന്നും വായിച്ചിട്ടുണ്ട്. നോക്കി നില്‍ക്കെ ഞാനാ കൊറ്റികളില്‍ ഒന്നായി മാറി. പിന്നെ മേഘക്കൂട്ടിന്റെ ഇരുണ്ട ഏകാന്തതയിലേക്ക് ഞാനങ്ങനെ തുഴഞ്ഞു. .
പ്രണയം നഷ്ടപ്പെടാനുള്ളതാണ് . ഒന്നുകില്‍ എന്നെ നിന്നില്‍ നഷ്ടപ്പെടുത്തുക. അല്ലെങ്കില്‍ നീയെനിക്ക് പരിപൂര്‍ണമായി നഷ്ടമാകുക. അതുമല്ലെങ്കില്‍ ഉടലിനു ആത്മാവ് നഷ്ടമാവുക. പ്രണയത്തിന്റെ പാത നഷ്ടങ്ങളുടെത് ആകുമ്പോള്‍ പോലും അത് വേദനയുടെത് കൂടിയാണ്. ഓരോ പ്രണയവും വേദനിക്കാനുള്ളതാണ്.
പടിഞ്ഞാറെ ചായക്കൂട്ടിലേക്ക് പറന്നു പോയ കൊറ്റികള്‍ പിന്നീട് മടങ്ങി വന്നോ? എനിക്കറിയില്ല. എന്റെ കുട്ടിക്കാലം മടങ്ങി വരാത്തത് പോലെ നിന്നിലേക്കുള്ള എന്റെ സഞ്ചാരത്തിനു മടക്കമില്ല. എന്റെ ഓരോ യാത്രയും പുനര്‍ജനിയാണ്. എങ്ങനെയെന്നോ നീ നിത്യവും എന്നില്‍ നിറയുന്നത് പോലെ. ക്ലാസ് മുറിയിലെ ഉച്ചയില്‍ വാടിയ ഇലയുടെ അറ്റത്തു വറ്റിനു മീതെ ഈച്ചയുടെ ആ മിണ്ടാപ്രാര്‍ത്ഥന ഇന്നെനിക്കു നിന്റെ പ്രണയമാണ്. എന്റെ ഹൃദയത്തിന്റെ വക്കില്‍ പ്രാര്‍ഥനയോടെ ഇരിക്കുന്ന നിന്നെ ഞാന്‍ ആ നിശബ്ദതയായി വായിക്കുന്നു.കാലം പോകുന്നു. ഇത്തിരി പോന്ന ഈ ഭൂമിയില്‍ നിന്നെ മാത്രം കാണുന്നില്ല. ഇന്നലെയെ നഷ്ടപ്പെടുന്നത് പോലെ ഓരോ നിമിഷവും എനിക്ക് നിന്നെ നഷ്ടമാകുന്നു.
പ്രണയം നഷ്ടപ്പെടാനുള്ളതാണ് . ഒന്നുകില്‍ എന്നെ നിന്നില്‍ നഷ്ടപ്പെടുത്തുക. അല്ലെങ്കില്‍ നീയെനിക്ക് പരിപൂര്‍ണമായി നഷ്ടമാകുക. അതുമല്ലെങ്കില്‍ ഉടലിനു ആത്മാവ് നഷ്ടമാവുക. പ്രണയത്തിന്റെ പാത നഷ്ടങ്ങളുടെത് ആകുമ്പോള്‍ പോലും അത് വേദനയുടെത് കൂടിയാണ്. ഓരോ പ്രണയവും വേദനിക്കാനുള്ളതാണ്.
പ്രണയമെന്ന ഒഴുക്കില്‍ കുതിപ്പെന്ന സത്യം
എന്റെ പ്രണയം ആചാരമോ അനുഷ്ടാനമോ അല്ല. ഒഴുകുക എന്ന ക്രിയയിലാണ് എന്റെ വിശ്വാസം. വിശ്വസിക്കുക എന്നത് പോലും തള്ളിക്കൊണ്ട്... ഉള്ളതിനെ വിശ്വസിക്കുന്നതെന്തിന്... അനുഭവിച്ചിട്ടില്ലാത്ത ഒന്നിനെയോ അറിയാത്ത ഒന്നിനെയോ അല്ലെ വിശ്വസിക്കേണ്ടത്? എന്റെ ചോദ്യത്തിന് കാറ്റിനു ഉത്തരമില്ല. സഞ്ചരിക്കുന്ന ഇടത്തെ മാത്രം ഓര്‍ത്തുകൊണ്ട്.
എനിക്ക് മുന്നിലും പിന്നിലും ഇന്നലെകള്‍ മാഞ്ഞു പോകുന്നു. മായ്ക്കാന്‍ വേണ്ടിയല്ല മറവി, ഓര്‍മ്മകള്‍ മറവിയെ ഉണ്ടാക്കുന്നതാണ്. എന്റെ മറവിയിലോ ഓര്‍മയിലോ എനിക്കൊരു പങ്കുമില്ല. ഇന്നില്‍ പോലും എനിക്കുറക്കാനാവില്ല , ഈ നിമിഷത്തെ കുതിപ്പിലാണ് ഞാന്‍. കുതിപ്പ് എവിടെയാണോ അത് നീയാകുന്നു. അതുകൊണ്ടാണ് ഞാന്‍ കുതിപ്പില്‍ മാത്രം വിശ്വസിക്കുന്നത്, മതിമറക്കുന്നതും...
'ആത്മാവിന്റെ പരിസരങ്ങളില്‍
പ്രണയത്തിന്റെ കപ്പല്‍ എത്തിയാല്‍
എനിക്ക് ചാകര...
ഇടം വലം നോക്കാതെ
ഞാന്‍ ഓടുകയും...
കിനാവുകള്‍ക്കിടം നല്‍കാത്ത
പ്രണയത്തിന്റെ ചില്ല് ജാലകങ്ങള്‍ തോറും
ഞാന്‍ പരക്കുകയും...
പ്രണയം എന്നിലാണോ
ഞാന്‍ പ്രണയത്തിലാണോ
എന്ന് തിരയാനാവാതെ ...'

Tuesday, August 31, 2010
നമ്മോടൊപ്പം പരാശക്തിയും മോചിതമാകുന്നു.
മതങ്ങളെ അടച്ചു അക്ഷേപിക്കുകയല്ല. ലോകത്ത് എവിടെ പ്രവാചകര്‍, അവധൂതര്‍ വന്നിട്ടുണ്ടോ , അവരുടെ ലക്ഷ്യം സമൂഹത്തില്‍ ഏറ്റവും താഴെ തട്ടിലുള്ള മനുഷ്യരുടെ മോചനം ആണ്. ആദ്യ കാലത്ത് വിമോചകരെ വരേണ്യ വര്‍ഗം കല്ലെറിയുകയും ക്രൂശിക്കുകയും ചെയ്തു. എന്നാല്‍ പിലക്കാലത്ത് പ്രവാചകരെയോ അവധൂതരെയോ മുന്നില്‍ നിര്‍ത്തി അതൊരു മതമായി രൂപപ്പെടുകയും ആ സമൂഹം വളരുകയും വരേണ്യ വര്‍ഗത്തിന് ഭീഷണി ആകുകയും ചെയ്യുമ്പോള്‍ വരേണ്യ വര്‍ഗം തന്ത്ര പൂര്‍വ്വം ആ പ്രസ്ഥാനത്തിന്റെ തലപ്പത്ത് എത്തുകയും അവരെ ചൊല്‍പ്പടിക്ക് നിര്‍ത്തുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ന് നാം കാണുന്ന മതങ്ങള്‍ വരേണ്യ വര്‍ഗത്തിന്റെ പിടിയിലാണ്. സമൂഹത്തില്‍ ഏറ്റവും താഴെക്കിടയില്‍ കിടന്നവര്‍ അതെ അവസ്ഥ തുടരുകയും. ഇന്ന് മതം ഏറ്റവും ലാഭകരമായ കച്ചവടമാണ്. അവിടെ പരാശക്തിയും കച്ചവടം ചെയ്യപ്പെടുന്നു.
ഞാന്‍ ഒരു യുക്തി വാദിയോ ഈശ്വര വിശ്വാസിയോ അല്ല. ഒരാള്‍ ഈശ്വര വിശാസി ആകുക എന്നാല്‍ ഇല്ലാത്ത ഒന്നില്‍ വിശ്വസിക്കുക എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. എന്റേത് തിരിച്ചറിവാണ്. അത് എങ്ങോ ഇരിക്കുന്ന ഈശ്വരനെയല്ല. എന്നില്‍ തന്നെയുള്ള ഈശ്വരനെ കണ്ടെത്തുക. ഞാന്‍ അറിയുന്നത് ഇതാണ്, ഓരോ മനുഷ്യരിലും ഈശ്വരനുണ്ട്. ഈ ലോകത്തെ സകല ജീവ ജാലങ്ങളിലും അതുണ്ട്. അങ്ങനെ സകലത്തിന്റെയും ആകത്തുകയാണ് പരാശക്തി എന്ന് നാം വിളിക്കുന്ന അത്. അതിനെ, അവനോ അവളോ എന്ന് വിളിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അത് എന്ന് പറയുമ്പോള്‍ അത് ജാതി മതങ്ങളില്‍ നിന്നും ലിംഗങ്ങളില്‍ നിന്ന് പോലും മോചിതമാണ്. അല്ലാതെ അല്ലാഹു എന്നും ഈശ്വരന് എന്ന് ദൈവം എന്നും തിരിച്ചു പലതായി കാണുന്ന സമ്പ്രദായങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.
ഇവിടെ അഭിപ്രായം എഴുതിയ ചിലര്‍ മുകളിലെ പോസ്റ്റ് ഉള്‍കൊണ്ടിട്ടില്ല എന്ന് തോന്നുന്നു. ഇന്ന് ലോകത്ത് കാണുന്ന മത വിശ്വാസം വേഷത്തിലാണ്. ചില ചിഹ്നങ്ങളാണ് മനുഷ്യരെ മുന്നോട്ട് നയിക്കുന്നത്. ഹിന്ദുവിന് കുറിയും മുസ്ലീമിന് താടിയോ പര്‍ദയോ ക്രിസ്ത്യാനിക്ക് കൊന്തയോ ഒക്കെയായി അങ്ങനെ പോകുന്നു . രൂപങ്ങളെ മുറുകെ പിടിച്ചു കൊണ്ടുള്ള ഒരു വിശ്വാസമാണ് എങ്ങും കാണാനാകുന്നത് . അവിടെ ചൈതന്യം നഷ്ടപ്പെടുന്നു . ചൈതന്യം ആന്തരികമാണ് . ആ ചൈതന്യം അനുഭവിക്കുന്ന ഒരാള്‍ക്ക് മറ്റേതൊരു മതമോ വിശ്വാസമോ അന്യമായി തോന്നില്ല. ഈശ്വരനെ അനുഭവിക്കുകയാണ് വേണ്ടത്. അല്ലാതെ ആഘോഷിക്കുകയല്ല. ഈശ്വരനെ അനുഭവിക്കണം എങ്കില്‍ നാം മാലിന്യ മുക്തമാകണം. അതാണ് പറയുന്നത് നമ്മിലെ മാലിന്യം ഒഴുക്കി കളഞ്ഞു ഈശ്വരനെ ശുദ്ധമാക്കാന്‍ . അങ്ങനെ ശുദ്ധമാകുമ്പോള്‍ സകല കെട്ടുകളില്‍ നിന്നും നാം മോചിതരാകുന്നു. നമ്മോടൊപ്പം പരാശക്തിയും മോചിതമാകുന്നു.

Wednesday, August 25, 2010
വര്‍ഗീയതയേയും ഭീകരതയേയും തൂത്തെറിയുക
കിനാലൂരില്‍ സംഭവിക്കുന്നത് ജമാത്തെ ഇസ്ലാമിയുടെ ചിന്തന്‍ ബൈടക് ആണ് . എന്നാലതിനെ മതേതര ജനാധിപത്യ കൂട്ടായ്മയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു. അത് സോളിഡാരിറ്റി എന്ന സംഘടന ഏറ്റെട്ടുക്കുമ്പോള്‍ അത് ജമാത്തെ ഇസ്ലാമിക്ക് വേണ്ടി മാത്രമല്ല
സാമ്രാജ്യത്വ ഭീകര ശക്തികള്‍ക്കും വേണ്ടിയാണ്.സോളിഡാരിറ്റി ജമാത്തെ ഇസ്ലാമിയുടെ കൊട്ടേഷന്‍ സമരക്കാര്‍ ആകുന്നു. എന്നാല്‍ ചില മതേതര മുഖങ്ങള്‍ ജമാത്തെ ഇസ്ലാമിയുടെ വോട്ടിനു വേണ്ടി താങ്ങും തണലുമായി വര്‍ത്തിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതക്ക് ഗുണകരമാകുകയെ ഉള്ളൂ. വര്‍ഗീയത ഏതുമാകട്ടെ, അത് ഭൂരിപക്ഷമോ ന്യൂനപക്ഷമോ എന്ന് കരുതാതെ ചെറുക്കപ്പെടണം . എന്നാല്‍ തികച്ചും ഇടതുപക്ഷ സഹയാത്രികര്‍ എന്ന് പേരുകേട്ടവര്‍ ഇന്ന് ജമാത്തെ ഇസ്ലാമിയുടെ കൂലിയെഴുത്തുകാര്‍ ആകുന്നതു അത്ര സുഖമുള്ള കാര്യമല്ല. അവരാണ് ജമാത്തെ ഇസ്ലാമിക്ക് ഇടതു മുഖം നല്‍കുന്നത്. എന്തിന് , കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പോലും വാരാന്ത്യ മാധ്യമത്തില്‍ തൂലികയുന്തുന്നു. ജമാത്തെ ഇസ്ലാമിയുടെ വേരുകള്‍ ചെന്ന് മുട്ടുന്നത് സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികളില്‍ തന്നെയാണ്. സോവിയറ്റ് യൂണിയന് എതിരെ ബിന്‍ ലാദനെ അമേരിക്ക എങ്ങനെ ഉപയോഗിച്ചുവോ അത് പോലെയാണ് ജമാത്തെ ഇസ്ലാമിയെയും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് . ലോകത്ത് അശാന്തി വിതക്കാന്‍ സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികള്‍ കണ്ടെത്തിയ പ്രസ്ഥാനം ആണ് ജമാത്തെ ഇസ്ലാമി. ജമാത്തെ ഇസ്ലാമിക്ക് രണ്ടു ലക്ഷ്യമാണ് ഉള്ളത് . ഒന്ന് ഇസ്ലാമിനെ തകര്‍ക്കുക, രണ്ടു കമ്യൂണിസത്തെ കെട്ടു കെട്ടിക്കുക. അങ്ങനെ വരുമ്പോള്‍ ജമാത്തെ ഇസ്ലാമി സാമ്രാജ്യത്വ ഫാസിസ്റ്റു ശക്തികളുടെ കൊട്ടേഷന്‍ ടീമായി മാറുന്നു.
മുസ്ലീം പേരുകാര്‍ മുഖ്യധാരയില്‍ അവഗണിക്കപ്പെടുന്നു എന്ന വാദമാണ് മുസ്ലീം തീവ്രവാദികളുടെത് . എന്നാല്‍ മുസ്ലീങ്ങള്‍ സമൂഹത്തില്‍ നിറഞ്ഞിരുന്ന കാലം ഉണ്ടായിരുന്നു. ഏറ്റവും വിശ്വസിക്കാവുന്ന ആളും അതായിരുന്നു. കേരളത്തില്‍ മാലിക് ദിനാറും സംഘവും വന്നിറങ്ങിയപ്പോള്‍ ഇവിടത്തെ ഹിന്ദുക്കള്‍ അവരെ സ്വീകരിച്ചത്, ഇസ്ലാമിനെ മനസിലാക്കിയത് ഖുര്‍ ആനും ഹദീസും വായിച്ചിട്ടല്ല. അവരുടെ ജീവിതം കണ്ടിട്ടായിരുന്നു ഇസ്ലാമിനെ മനസിലാക്കിയത്. മുസ്ലീങ്ങള്‍ക്ക് എല്ലാ സൌകര്യവും ഒരുക്കി കൊടുത്ത സമൂഹമാണ് ഹിന്ദു. ഇന്ന് ലോകത്ത് ഏറ്റവും നന്നായി, സ്വതന്ത്രമായി ഇസ്ലാം പ്രചരണം നടത്താവുന്നതും ജീവിക്കാന്‍ ഏറ്റവും കൊള്ളാവുന്നതുമായ രാജ്യം ഇന്ത്യ മാത്രമാണ്. എന്തിന് , സൗദി അറേബ്യയില്‍ പോലും ഇസ്ലാമിന് ഈ സ്വാതന്ത്ര്യം ലഭിക്കില്ല . അവിടത്തെ രാജാവിനു വിരുദ്ധമായി സംസാരിക്കാന്‍ പാടില്ല. പക്ഷെ ഇന്ത്യയില്‍ സ്വതന്ത്രമായി സംസാരിക്കാം. സോളിഡാരിറ്റിയും മറ്റും കിനാലൂരില്‍ സമരം നടത്തിയത് ഇത് ഇന്ത്യ ആയതു കൊണ്ട് മാത്രമാണ്. മുസ്ലീം പേരുകാരന് ഒരു കുഴപ്പവും പറ്റിയിട്ടില്ല. അല്‍പ്പമെങ്കിലും പോറല്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് ജമാത്തെ ഇസ്ലാമി, മുജാഹിദ്, ഐ.എസ്.എസ്., എന്‍.ഡി.എഫ്. മുതലായ സംഘടനകളുടെ പ്രവര്‍ത്തനം കൊണ്ട് മാത്രമാണ്. മുസ്ലീങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പാടില്ല എന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷെ ഇന്ന് എത്ര മുസ്ലീം ഉണ്ട് എന്നോര്‍ക്കണം. വേഷം കൊണ്ട്, പേര് കൊണ്ട് മുസ്ലീങ്ങളെ കാണാം. ഇന്ന് വേഷവും രൂപവും മാത്രമേ ഉള്ളൂ. മുസ്ലീം എവിടെ? കുറെ സുഖിയന്മാര് ഇസ്ലാമിന്റെ പേരില്‍ സംഘടന ഉണ്ടാക്കി അധികാരം പിടിച്ചടക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് ഇവിടെ. അത്തരം ആള്‍ക്കാരുടെ ഒടുക്കം തീട്ട കുളത്തില്‍ തന്നെയാകും. മനുഷ്യന് ജാതി മത പരമായി സംഘടിച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് തടയപ്പെടുക തന്നെ വേണം. അത് ഇസ്ലാം ആയാലും ഹിന്ദു ആയാലും ക്രിസ്ത്യാനി ആയാലും കൊള്ളാം. എല്ലാത്തരം മത മൌലീക വാദത്തെയും, വര്‍ഗീയതയേയും ഭീകരതയേയും തൂത്തെറിയുക തന്നെ വേണം.

Friday, July 30, 2010
പുതിയൊരു സമര മുഖം തുറന്നുകൊണ്ട് …
എഴുത്ത് എന്നത് പ്രിന്റ് മീഡിയ, ഇലക്ട്രോണിക് മീഡിയ എന്നീ നിലകളിൽ തിരിഞ്ഞ കാലത്ത് കൂടുതൽ വായനാ സൗകര്യം ലഭിക്കുമെന്നിരിക്കെ എന്തേ ഈ ലോകം ഇരുട്ടിൽ നിന്നും ഇരുട്ടിലേക്ക് കൂപ്പു കുത്തുന്നു? ഒന്നുകിൽ ശരിയായ വായന നടക്കുന്നില്ല, അല്ലെങ്കിൽ തെറ്റ് വായിക്കാന്‍ പ്രേരിപ്പിക്കുന്നു. മധുരം മലയാളം അക്ഷരങ്ങളുടെ സമരമുഖം തുറക്കുമ്പോൾ ചോദ്യമുണ്ടാകാം, എത്രയോ മാഗസിനുകൾ പ്രിന്റ് മീഡിയയിലും ഇലക്ട്രോണിക് മീഡിയയിലും , അതിനിടയിൽ പച്ച പിടിക്കുമോ എന്ന്. എല്ലാം അക്ഷരങ്ങൾ, അവ വാക്കുകളായി പരിണമിക്കുന്നു. ഏതാനും അക്ഷരങ്ങൾ കൊണ്ടുള്ള പലഹാരം ഉണ്ടാക്കൽ. അതുതന്നെയാണ് രചനയും. എന്നാൽ പാകപ്പെടുത്തലിൽ മായമുണ്ടോ എന്ന് എത്ര പേര് ചികഞ്ഞു നോക്കുന്നുണ്ട്. അക്ഷരം സത്യമാണെന്നിരിക്കെ അതെ അക്ഷരങ്ങൾ കൊണ്ട് നുണ വച്ച് വിളമ്പുന്ന ലോകം. അത് ആഗോളീകരണം, അല്ലെങ്കിൽ നവകോളനിവൽകരണ കാലത്ത് ഏറ്റവും കൂടുതൽ പ്രയോഗിക്കപ്പെടുന്നു. നുണകളുടെ അങ്ങാടിയിലൂടെ മനുഷ്യരെ ചലിപ്പിച്ചു ഇടുങ്ങിയ ചിന്താഗതിയിലേക്കും, അവിശ്വാസത്തിലേക്കും നയിക്കുന്നു. അവിശ്വാസം എന്ന് പറയുന്നത് അത് ദൈവ നിരാസമോ, മത നിരാസമോ അല്ല. അയൽക്കാരനെ, സ്വന്തം സഹോദരനെ പോലും അവിശ്വസിക്കാന്‍ പ്രാപ്തരാക്കുകയാണ് നവകോളനി സൈദ്ധാന്തികർ. അങ്ങനെ ഒരു അവിശ്വാസത്തിലൂടെ കൊണ്ടുപോയി ഭയം എന്ന വ്യാധിയിലേക്ക് എറിയുന്നു.ഇവിടെയാണ് കലഹവും കലാപവും ഉണ്ടാക്കപ്പെടുന്നത് . അത് തന്നെയാണ് സാമ്രാജ്യത്വ ശക്തികൾ ലക്ഷ്യമിടുന്നത്. ഏതൊരു അശാന്തിക്കും യുദ്ധത്തിനും കാരണം നുണയുടെ പ്രചാരണമാണ്. എതൊരു യുദ്ധത്തിലേക്കും നയിക്കുന്നതും അതേ നുണകൾ. ഇവിടെയാണ് മധുരം മലയാളം മാഗസിന്റെ പ്രസക്തി. നമുക്ക് നഷ്ടമായ നന്മയെ വീണ്ടെടുക്കുക. ഇരുട്ട് നീക്കി വെളിച്ചത്തെ പുണരുക. എല്ലാ തരം വർഗീയതക്കും ഭീകരതക്കും വിഭാഗീയതക്കും ഫാസിസത്തിനും മത മൌലീക വാദത്തിനും സാമ്രാജ്യത്വത്തിനും എതിരെ പുതിയൊരു സമര മുഖം തുറന്നുകൊണ്ട് …
Wednesday, July 28, 2010
ഇസ്ലാമിനെ രക്ഷിക്കേണ്ടത്.
ഇസ്ലാമിന്റെ ശത്രു മുസ്ലീം നാമധാരികളാണ്. ഇസ്ലാം എന്ന പദത്തിന്റെ അര്‍ഥം സമാധാനം എന്നായിരിക്കെ അതെ സമാധാനം ഉണ്ടാക്കാന്‍ യുദ്ധം ചെയ്യണമെന്നു പറയുന്നതിന്റെ പൊരുളെന്ത് ? എക്കാലത്തും ഏറ്റവും വികലമായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള പദമാണ് ജിഹാദ് എന്നത്. ജിഹാദ് എന്നതിന് യുദ്ധം, വിശുദ്ധ യുദ്ധം എന്നെല്ലാം അര്‍ഥം ഉണ്ടായിരിക്കെ പ്രവാചകന് പറഞ്ഞ വാക്കുകള്‍ പലരും വിഴുങ്ങുകയോ മറച്ചു വയ്ക്കുകയോ ആണ്. ബദര്‍ യുദ്ധമാണ് ഇസ്ലാമിലെ ഏറ്റവും വലിയ യുദ്ധമായി പ്രവാചക കാലത്ത് രേഖപ്പെടുത്തുന്നത്. അത് തന്നെ രാജ്യം പിടിച്ചെടുക്കുന്നതിനോ സമ്പൂര്‍ണ ഇസ്ലാം സംസ്ഥാപനത്തിനോ അല്ല. ഇസ്ലാമിന്റെ പ്രഥമ മുദ്രാവാക്യമായ ' ളാ ഇലാഹ ഇല്ലല്ല ' എന്നുച്ചരിക്കാന്‍ , നമസ്കരിക്കാന്‍ അനുവദിക്കാതിരുന്നവര്‍ക്ക് എതിരെ ആയിരുന്നു. അങ്ങനെ ഒരു സ്ഥിതി ഇന്ന് ലോകത്ത് എവിടെയുമില്ല എന്നോര്‍ക്കേണ്ടതുണ്ട്. ആ യുദ്ധം കഴിഞ്ഞു ആഹ്ലാദ ചിത്തരായ അനുയായികളോട് പ്രവാചകന് പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട് . ' ഏറ്റവും വലിയ യുദ്ധം വരാനിരിക്കുന്നതെയുള്ളൂ ...' അത് കേള്‍ക്കെ അനുയായികള്‍ അമ്പരന്നു, ഇനിയും യുദ്ധമോ? പ്രവാചകന് തുടര്‍ന്നു :' അവനവനോടുള്ള യുദ്ധം. സ്വന്തം ഉടലിന്റെ ആഗ്രഹാത്തോടുള്ള യുദ്ധം...' എന്നാല്‍ അങ്ങനെയൊരു യുദ്ധം ഉള്ളതായി പോലും നടിക്കാതെ ലോകം മുഴുവന്‍ ഇസ്ലാമീകരിക്കാന്‍ ഇറങ്ങി തിരിക്കുന്നവരെ നാം എന്താണ് വിളിക്കേണ്ടത്? അത്തരക്കാരുടെ കൈകളിലാണ് ഇസ്ലാം അപകടപ്പെടുന്നത്. അവരില്‍ നിന്നുമാണ് ഇസ്ലാമിനെ രക്ഷിക്കേണ്ടത്.
Monday, July 26, 2010
ഭൂമിയില്‍ വെട്ടം പരക്കട്ടെ....
പുതിയ കാലത്ത് ആരാധനാലയങ്ങളെ ഗൂഡാലോചന കേന്ദ്രങ്ങള്‍ എന്ന് വിളിക്കാം. പരാശക്തിയെ വീതം വച്ചു ഒരു തുണ്ടുമായി മേശക്കു ചുറ്റും ഇരിക്കുന്നു. അവര്‍ പ്രാര്‍ഥിക്കുകയല്ല തന്റെ ഈശ്വരനും മതവും മാത്രം വിജയിക്കണമെന്നും ഇതര മതങ്ങളും അവയിലുള്ള ഈശ്വരനും പരാജയപ്പെടനമെന്നും വാശി പിടിക്കുന്നു. രാഷ്ട്രീയത്തിന് ക്യാന്‍സര്‍ ബാധിച്ചത് പോലെ മതങ്ങള്‍ക്കും ക്യാന്‍സര്‍ . എഴുത്തുകാരില്‍ പലരും ചേരി തിരഞ്ഞു പോരടിക്കുന്നു. ക്യാന്‍സര്‍ ബാധിച്ച മതങ്ങളിലെ ഈശ്വരനും അതേ രോഗത്താല്‍ പുഴുത്തു നാറുന്നു.
ഈ ലോകത്ത് പരാജയപ്പെട്ടവര്‍ സമൂഹത്തില്‍ ഏറ്റവും താഴെക്കിടയില്‍ ഉള്ളവരും ഈശ്വരനും മാത്രം. മതങ്ങളും രാഷ്ട്രീയങ്ങളും അവയുടെ കൈക്കാരും വിജയിച്ചിരിക്കുന്നു. ആരാധനാലയങ്ങളിലാവട്ടെ, രാഷ്ട്രീയ കക്ഷികളുടെ പ്ലാറ്റ് ഫോമുകളില്‍ ആകട്ടെ മൈക്കുകള്‍ തുപ്പുന്നത് വിഷമാണ്.
ഞാന്‍ കാണുന്നു, തടവില്‍ തീട്ടത്തിലും മൂത്രത്തിലും കിടന്നു നിലവിളിക്കുന്ന ഈശ്വരനെ. അതിനെ ഈശ്വരനെന്നും ദൈവമെന്നും പരാശക്തി എന്നും അല്ലാഹു എന്നുമൊക്കെ വിളിക്കുന്നവരേ, ഹൃദയം ശുദ്ധീകരിക്കുക, ഈശ്വരനെ കഴുകുക, ആ തടവില്‍ നിന്നും മോചിപ്പിക്കുക. ഭൂമിയില്‍ വെട്ടം പരക്കട്ടെ....

Wednesday, July 14, 2010
വര്‍ഗീയതയെയും ഭീകരതയെയും പരാജയപ്പെടുത്തുക.
തീവ്രവാദികള്‍ വേഷത്തില്‍ പലതായി തോന്നുമെങ്കിലും അവര്‍ ഒന്നാണ്. അവര്‍ കാണാ മറയത്തെ യജമാനന് വേണ്ടി പണിയെടുക്കുകയാണ്. തീവ്രവാദം ഏതുമാകട്ടെ. അവര്‍ ഇസ്ലാമിസ്ടുകളോ ഹിന്ദുയിസ്ടുകളോ ക്രിസ്ത്യാനിസ്തുകളോ യഹൂദിസ്ടുകളോ ആകട്ടെ; സാമ്രാജ്യത്വമെന്ന കൂരയുടെ തൂണുകളാണ് . ഇന്ന് ലോകത്തുള്ള സകല മതങ്ങളും കോമാളി വേഷം ചമഞ്ഞു നില്ക്കുന്നു. എന്തിനു ജനത്തെ നേര്‍വഴിക്കു നടത്താന്‍ ബാധ്യസ്ഥരായ രാഷ്ട്രീയക്കാര്‍ പോലും മതങ്ങളുടെ തിണ്ണ നിരങ്ങി വോട്ടിനായി യാചിക്കുന്നു. ഇസ്ലാമിലേക്ക് തീവ്രവാദം ഇറക്കുമതി ചെയ്ത മൌദൂദിസ്റ്റുകള്‍ ചിരിക്കുന്നു. അവര്‍ സിമിയായും എന്‍.ഡി.എഫ് ആയും, പോപ്പുലര്‍ ഫ്രന്റ് ആയും സോളിഡാരിറ്റി ആയും വേഷം മാറിയെത്തുന്നു. അവരെ തുറന്നു കാട്ടാത്തിടത്തോളം മുസ്ലീങ്ങള്‍ക്ക് രക്ഷയില്ല. എല്ലാ തരം വര്‍ഗീയതയെയും ഭീകരതയെയും പരാജയപ്പെടുത്തുക.
Sunday, July 11, 2010
പ്രവാചക നിന്ദ
പ്രവാചക നിന്ദ എന്നാല്‍ പ്രവാചകന് നിര്‍ദേശിച്ച രീതിയില്‍ നിന്നും മാറി നടക്കുക എന്നാണ്. സ്വന്തം തള്ളയെ തെറി പറയുകയും അയല്ക്കാരന് പട്ടിണി കിടക്കുമ്പോള്‍ കുംഭ നിറച്ചു ഉണ്ണുകയും ചെയ്യുന്നവര്‍ പ്രവാചക നിന്ദ നടത്തുകയാണ്. എന്തിനു ജനങ്ങളെ തെറ്റി ധരിപ്പിച്ചു രാജ്യത്തിന് എതിരെ ഗൂഡാലോചന നടത്തുന്നതും പ്രവാചക നിന്ദയാണ്. ഒരു സമൂഹത്തില്‍ ജീവിച്ചുകൊണ്ട് ആ സമൂഹത്തെ ഒറ്റി കൊടുക്കുന്നത് പ്രവാചക നിന്ദയാണ്. അങ്ങനെ നോക്കുമ്പോള്‍ ജമാ അത്തെ ഇസ്ലാമി, സിമി, സോളിഡാരിറ്റി , പോപ്പുലര്‍ ഫ്രന്റ് എന്നീ സംഘടനകളുടെ പ്രവര്‍ത്തനം പ്രവാചക നിന്ദയാണ്.
Sunday, June 27, 2010
മൌദൂദിസത്തിന്റെ ചിന്തന്‍ ബൈഠക്
ഇസ്ലാം പറയുന്നു, വായിക്കുക, ചിന്തിക്കുക... വായന മനപ്പാടത്തിലേക്ക് ഒതുങ്ങുമ്പോള്‍ ചിന്ത നഷ്ടപ്പെടുന്നുണ്ട്. ആ പഴുതിലേക്കാണ് നുണകള്‍ കയറിക്കൂടുക. മനുഷ്യന് എന്ന് ഇരുകാലിയെ രേഖപ്പെടുത്തുന്നത് മനനം ചെയ്യുന്ന മൃഗം എന്ന തലത്തിലാകുമ്പോള്‍ ചിന്തകള്‍ അകലുന്ന മസ്തിഷ്കത്തെ എന്ത് പേര് ചൊല്ലി വിളിക്കണം! അക്ഷരം സത്യമാകുന്നു. അത് പരത്തേണ്ടത് സത്യത്തിന്റെ പ്രകാശം ആയിരിക്കെ അതെ അക്ഷരങ്ങള്‍ കൊണ്ട് ഇരുട്ട് പണിയുന്നതിനെ ഭീകരത എന്ന് വിളിക്കാമോ! ഭീകര പ്രവര്‍ത്തനം ആയുധം കൊണ്ട് മാത്രമല്ല നടക്കുന്നത് അക്ഷരങ്ങള്‍ കൊണ്ടും . ഏതൊരു ഭീകരതയുടെയും ആദ്യ പടി അക്ഷരങ്ങളിലാണ് , അതെ അക്ഷരങ്ങള്‍ തന്നെ അതിനു മുന്നോട്ടു നയിക്കുകയും. അവസാന ഘട്ടത്തിലാണ് ആയുധത്തില്‍ എത്തുക. അതുകൊണ്ട് തങ്ങള്‍ ആള് നാശം ഉണ്ടാക്കുന്നില്ല, അല്ലെങ്കില്‍ കലാപം നടത്തുന്നില്ല എന്ന് ഭീകരത പരത്തുന്ന സംഘടനകള്‍ പറഞ്ഞാല്‍ മുഖവിലക്ക് എടുക്കണോ! ആള്‍നാശം ആയുധം കൊണ്ട് മാത്രമല്ല അക്ഷരങ്ങള്‍ കൊണ്ടും നടത്താം. ദുര്‍വ്യാഖ്യാനങ്ങള്‍ കൊണ്ട് മനുഷ്യനെ വഴി തെറ്റിക്കുന്നത് ഭീകരത തന്നെയാണ്. ഏതൊരു സത്യത്തെയും നുണയായി ചിത്രീകരിക്കുന്നത് പോലും ഭീകരതയാണ്.
അത്തരം ഭീകരതയുടെ വക്താക്കളാണ് ഹസന് അല്‍ ബന്ന, അബുല്‍ അഅലാ മൌദൂദി, സയ്യിദ് ഖുത്തുബ് . ഇസ്ലാമിനെ എന്നല്ല ലോകത്തെ കാര്‍ന്നു തിന്നുന്ന ക്യാന്‍സറാണ് ജമാ അത്തെ ഇസ്ലാമി . ആ റാഡിക്കല്‍ ഇസ്ലാമിസ്റ്റുകളുടെ ചതിയില്‍ പെട്ടിരിക്കുന്ന ഇസ്ലാമിനെ രക്ഷിക്കാന്‍ ഇനി ഏതു അവധൂതനാണ് അവതരിക്കുക! ഇസ്ലാം അപകടത്തില്‍ എന്ന് നാഴികക്ക് നാല്പതു വട്ടം പ്രചരിപ്പിക്കുന്നവര്‍ ഓര്‍ക്കുക ഇസ്ലാമിന്റെ ശത്രു മുസ്ലീം നാമധാരികളായ മേല്‍ ഉദ്ധരിച്ചു മൂവര്‍ സംഘത്തിനെ പിന് പറ്റുന്നവര്‍ ആണെന്ന്. ലോകത്തിലെ മുഴുവന്‍ ഭീകര വാദികളും ബന്നയെ, മൌദൂദിയെ, ഖുത്തുബുമാരെ പിന് പറ്റുന്നവരാണ്. അവരുടെ ഭരണ ഘടനയാകട്ടെ യാഥാസ്ഥിതിക ഇസ്ലാമിക ഭരണവും. എന്നാല്‍ അത് ഇസ്ലാമിന് വിരുദ്ധവും. അങ്ങനെ ഒരു ഭരണത്തിനു വേണ്ടി അവര്‍ ലോകത്ത് എവിടെയും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ രസകരമായ ഒരു കാര്യം ജമാ അത്തെ സുഹൃത്തുക്കള്‍ അവകാശപ്പെടുന്നത് അവര്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്നും, രാഷ്ട്രീയ സംഘടനകളെ പോലെ ആളെ കൊല്ലുകയോ ബസ്സിനു തീ വയ്ക്കുകയോ ചെയ്യുന്നില്ലെന്നും. എങ്കില്‍ തടിയന്റവിടെ നസീറിന്റെ റോളെന്ത് ? തടിയന്റവിട നസീറിനെ സ്വാധീനിച്ചതു ജമാ അത്തെ ഇസ്ലാമിയുടെ ചിന്തകളാണ് എന്നോര്‍ക്കണം. നിരോധിക്കപ്പെട്ട സിമി എന്ന സംഘടനയുടെ തലച്ചോറും മൌദൂദിയുടേത് എന്നോര്‍ക്കുക. എന്തിനു താലിബാന് പോലും അതെ വൈറസ് വാഹകര്‍.
ഹസ്സന് ബന്നയുടെതും മൌദൂദി യുടെതും സയ്യിദ് ഖുത്തുബിന്റെയും ഒരേ ചിന്തയാണ്. അതുകൊണ്ട് തന്നെ ജമാ അത്തെ ഇസ്ലാമി മൂവരെയും അംഗീകരിക്കുന്നു. ജമാ അത്തെ ഇസ്ലാമിയുടെ ലക്ഷ്യമാകട്ടെ ഇസ്ലാമിന്റെ സമ്പൂര്‍ണ സംസ്ഥാപനവും. ആ ഒരു ലക്ഷ്യത്തിലേക്ക് നീങ്ങുന്ന പ്രസ്ഥാനത്തിന് മറ്റു നിയമങ്ങളെ അനുസരിക്കാനോ അംഗീകരിക്കാനോ കഴിയില്ല. അതവര് പുസ്തകങ്ങളിലൂടെ വെളിപ്പെടുത്തുന്നുണ്ട്.
ബന്നയെ കുറിച്ച് നിരവദി പുസ്തകങ്ങള്‍ ലഭ്യമാണ്. ജമാ അത്തെ ഇസ്ലാമി ബന്നയെ അംഗീകരിക്കുന്നു എന്നതിന് തെളിവാണ് ജമാ അത്തെ ഇസ്ലാമിയുടെ കേരള ശൂറാ അംഗം ഡോ. അബ്ദുല്‍ സലാം വാണിയമ്പലം രചിച്ച 'അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന് ' എന്ന ഗ്രന്ഥം. ബന്നയുടെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. ' എല്ലാ വിദേശ മേല്കൊയ്മയില് നിന്നും മുസ്ലീം നാടുകളെ രക്ഷിക്കുക. മോചിതമാകുന്ന നാട്ടില്‍ ഒരുസ്വതന്ത്ര ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക. അത്തരം ഒരു രാഷ്ട്രം സ്ഥാപിതമായില്ലെങ്കില്‍ അതിനു ശ്രമിക്കാത്തതിന് അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരും.' ( പേജ് 53 )
ആ ആശയം തെറ്റിദ്ധാരണ വിതക്കുന്നു. ഭൂമുഖത്ത് നിന്നും ഇസ്ലാം ഒഴിച്ചുള്ള മതങ്ങളെ തുടച്ചു നീക്കണമെന്ന ആഹ്വാനമല്ലേ അത്. മാത്രമല്ല മനുഷ്യന് ജീവിക്കുന്നത് ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടിയാണ് എന്ന ബോധം അണികളില്‍ കുത്തി നിറക്കുകയും ചെയ്യുന്നു. അത്തരം വാദത്തെ ഭീകരത എന്നല്ലാതെ മറ്റെന്താണ് വിളിക്കുക.
സയ്യിദ് ഖുത്തുബിന്റെ പ്രധാനപ്പെട്ട ഗ്രന്ഥമായ 'മൈല്‍ സ്റ്റോണ്‍സ് ' വഴിയടയാളങ്ങള്‍ എന്നപേരില്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തത് ജമാ അത്തെ ഇസ്ലാമിയുടെ അസിസ്ടന്റ്റ് അമീറായ ഷെയ്ഖ് മുഹമദ് കാരക്കുന്നാണ്. സിമിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഹിന്ദുസ്ഥാന്‍ പബ്ലികെഷനാണ് പ്രസാധാകര്‍. ബിന്‍ ലാദന് ഉള്‍പ്പടെയുള്ള തീവ്ര വാദികളെ ആകര്‍ഷിച്ച പുസ്തകമാണ് 'മൈല്‍ സ്റ്റോണ്‍സ് ' . ലാദന് അക്കാര്യം പരസ്യമായി പറഞ്ഞിട്ടുമുണ്ട്. ആ ഗ്രന്ഥം തടിയന്റവിട നസീറിനെയും സ്വാധീനിച്ചതായി ബാങ്ങളൂര് പോലീസിനോട് നസീര്‍ വെളിപ്പെടുത്തുകയുണ്ടായി. ആ പുസ്തകത്തില്‍ നിന്നുള്ള വരികള്‍ ശ്രദ്ധിക്കുക:
' ഇസ്ലാമിന്റെ ജന്മത്തോടെ സംഘട്ടനവും അനിവാര്യമായി തീരുന്നു. ഇഷ്ടാനുസാരം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം കൂടി ഇല്ലാത്ത വിദം യുദ്ധം അനിവാര്യമായി തീരുന്നു. കാരണം ഇസ്ലാമിനും അതല്ലാത്തവര്‍ക്കും കൂടി ഒന്നിച്ചു വളരെ കാലം നില്ക്കുക സാധ്യമല്ല. അതിനാല്‍ ഇസ്ലാമിന് ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടെണ്ടി വരുന്നു. ( പേജ്- 107 ).
മുസ്ലീം ഹൃദയങ്ങളില്‍ ശൈത്താനെ കുടിയിരുത്തി വിധ്വംസക പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്ന ഇത്തരം പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ഇസ്ലാമുമായി എന്താണ് ബന്ധം. അവരാണ് ഇന്ന് മുസ്ലീങ്ങളായി പൊതു വേദിയില്‍ അണിനിരക്കുന്നത്. അവരിലൂടെയാണ് ഇന്ന് ഇസ്ലാമിനെ ലോകം അറിയുന്നത്. ഇനിയുമേറെയുണ്ട് അത്തരം തീ കോരിയിടുന്ന വാക്യങ്ങള്‍ ആ പുസ്തകത്തില്‍ :
' ഓരോരുത്തര്‍ക്കും ഇസ്ലാം സ്വീകരിക്കാനും തിരസ്കരിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. പക്ഷെ, അതിനോടെതിര്‍ക്കാനും യുദ്ധം ചെയ്യാനും വല്ലവരും മുതിര്‍ന്നാല്‍ അവരെ നേരിടണം. വധിക്കുകയോ കീഴ്പ്പെടുത്തുകയോ വേണം. (പേജ്-78 ) '
' ഇസ്ലാമിന്റെ ജിഹാദ് വെറും നാവുകൊണ്ടും പേനകൊണ്ടും മാത്രമല്ല നടത്തേണ്ടത്. വാളും കുന്തവും അതിന്റെ ഘടകങ്ങളാണ്. താന്തോന്നിത്തത്തിന്റെ അധികാര വാഴ്ച അവസാനിപ്പിച്ചു അല്ലാഹുവിന്റെ നിയമ വ്യവസ്ഥ നടപ്പാക്കലാണ്. അതിനുള്ള മാര്‍ഗമാണ് ജിഹാദ്. ( പേജ് 86 )
ജിഹാദ് എന്ന പദം ഏറ്റവും ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. പ്രവാചകന് അതിനു കൊടുത്തിരിക്കുന്ന അര്‍ഥം ദേഹേച്ചയോടുള്ള യുദ്ധം എന്നാണ്. ഭൌതിക സുഖങ്ങളില്‍ നിന്നും ആത്മാവിനെ മോചിപ്പിക്കലാണ് അത്. അത് മറ്റൊരാള്‍ക്ക്, പ്രകൃതിക്ക് പോലും നാശമുണ്ടാക്കലല്ല. ഏതൊരു യുദ്ധവും യുദ്ധം ചെയ്യാനുള്ള ആഹ്വാനം പോലും ഭീകരതയുടെ പരിതിയില്‍ വരുമെന്നിരിക്കെ ഇത്തരം ജല്പ്പനങ്ങളെ ഏതു തലത്തില്‍ നിര്‍ത്തും? വളര്‍ന്നു വരുന്ന മുസ്ലീം ചെറുപ്പക്കാരെ ഇത്തരം പുസ്തകങ്ങളിലൂടെ വഴി പിഴപ്പിക്കുന്നവര്‍ ഏതു സാമൂഹ്യ പ്രശ്നത്തില്‍ ഇടപ്പെട്ടിട്ടെന്ത് അവര്‍ ഭീകര വാദികള്‍ അല്ലാതെ മറ്റെന്താണ്!
ജമാ അത്തെ ഇസ്ലാമി സ്ഥാപകനായ മൌദൂദിയും ബന്നയുടെ ഒരേ കാലഘട്ടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 1928 ഇല് ബന്ന മുസ്ലീം ബ്രദര്‍ ഹുഡ് രൂപീകരിച്ചു. ജമാ അത്തെ ഇസ്ലാമിയുടെ രൂപീകരണം 1941 ലും. രണ്ടും തമ്മില്‍ ചിന്താപരമായി ധാരാളം സാമ്യമുണ്ട്. ഈ സംഘടനകളെ പാകിസ്താന് ജമാ അത്തെ ഇസ്ലാമി നേതാവ് ഖലീല്‍ ഹാമിദി ഇരട്ട സഹോദരികള്‍ എന്നാണ് പറഞ്ഞത്. സയ്യിദ് ഖുത്തുംബും മൌദൂദിയും ഒരേ പോലെ തീവ്രവാദികളെ സ്വാധീനിക്കുന്നു. അതുപോലെ തന്റെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണയും പ്രചോദനവും മൌദൂദിയാണ് എന്നും ബിന്‍ ലാദന് പറഞ്ഞിട്ടുണ്ട്. തടിയന്റവിട നസീറും അക്കാര്യം സമ്മതിച്ചിട്ടുണ്ട് . അതുകൊണ്ട് തങ്ങള്‍ തെരുവില്‍ ഇറങ്ങി ആളെ കൊല്ലുന്നില്ല പൊതു മുതല്‍ നശിപ്പിക്കുന്നില്ല എന്ന മുട്ട് ന്യായം പറഞ്ഞു രക്ഷപ്പെടാന്‍ ജമാ അത്തെ ഇസ്ലാമി ക്ക് കഴിയില്ല. .
ജമാ അത്തെ ഇസ്ലാമിയുടെ മുഖം എത്ര വികൃതമാണെന്ന് അവരുടെ പുസ്തകങ്ങളിലൂടെ കണ്ണോടിച്ചാല്‍ മതി. ഏതൊരു പ്രസ്ഥാനത്തെയും അവരുടെ ഗ്രന്തങ്ങളിലൂടെ കണ്ടെത്താമെന്നിരിക്കെ ജമാ അത്തെ ഇസ്ലാമിയെ ഇനിയും വെള്ള പൂശുന്നവരെ നാം എന്ത് വിളിക്കും? ജമാ അത്തെ ഇസ്ലാമിയും പി.ഡി.പിയും അപകടകാരികളല്ല എന്ന കെ.ഇ.എന്‍.കുഞ്ഞഹമദിന്റെ വാക്കുകള്‍ ( ഭാഷ പോഷിണി വാര്‍ഷികപ്പതിപ്പ് - 2010 ജൂണ്‍ ) നാം എതര്‍ഥത്തിലാണ് എടുക്കേണ്ടത്! ഇതിനൊക്കെ ഉത്തരവാദി മുസ്ലീങ്ങള്‍ തന്നെയാണ്. മുസ്ലീം സമുദായത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന കലാ സാഹിത്യകാരെ മുളയിലെ നുള്ളുന്ന പാരമ്പര്യം എന്ന് നിര്‍ത്തുന്നുവോ, കലാ സാഹിത്യത്തെ പരിപോഷിപ്പിക്കുന്നുവോ അന്നേ തെറ്റിന് എതിരെ പൊരുതാന്‍ സത്യങ്ങള്‍ ഉണ്ടാകൂ. അതില്ലാത്തിടത്തു അത്തരം ഭീകര ചിന്തകള്‍ ഉഴുതു മറിചില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ. ഏതൊരു സമൂഹത്തിന്റെയും പരിഷ്കര്‍ത്താക്കള്‍ കലാ സാഹിത്യകാര്‍ തന്നെ എന്ന കാര്യം ഇനിയെങ്കിലും മറന്നു കൂടാ. ഇസ്ലാമിനെ ഉദ്ധരിക്കുന്നു എന്ന് പറഞ്ഞു ഇസ്ലാമിന്റെ അക്കൌണ്ടില്‍ പാര്‍ടിയുണ്ടാക്കി വോട്ടു തട്ടി അധികാരത്തില്‍ കയറി സുഖിയന്മാരായി നടക്കുന്നു.
' മുസല്മാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോടു തുറന്നു പ്രസ്താവിക്കുന്നു; ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടക വിരുദ്ധമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധത്തിലാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴിന്നിടത്തു ഇസ്ലാം വെറും ജലരേഖയായിരിക്കും.' ( മൌദൂദി , ജമാ അത്തെ ഇസ്ലാമിയുടെ സന്ദേശം , പേജ് 32 ,33 )
ഇത്തരം ഭീകര പ്രസ്താവനകള്‍ കൊണ്ട് മനുഷ്യ മനസ്സുകളില്‍ അഗ്നി കോരിയിടാനാണോ ഇസ്ലാമും പ്രവാചകനും മൌദൂടിയെയും കുഞ്ഞാടുകളെയും പഠിപ്പിച്ചത്. ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടക വിരുദ്ധ മെന്നു വാദിക്കുന്നിടത്തു ആശയപരമായ സംഘട്ടനത്തിനു ആഹ്വാനമുണ്ട്. അത്തരം സംഘട്ടനങ്ങള്‍ സന്ധിയില്ലാ സമരത്തിലെക്കും സായുധ കലാപത്തിലേക്കും നീങ്ങും. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്നില്ലെന്നു തുറന്നു പറയുമ്പോള്‍ അവര്‍ ഇന്ത്യന്‍ ഭരണഘടനക്ക് പുറം തിരിഞ്ഞു നില്ക്കുന്നു എന്ന് വ്യകതമാണ്. അതുകൊണ്ട് തന്നെയാണ് അവര്‍ തിരഞ്ഞെടുപ്പില്‍ നിന്നും സര്‍ക്കാര്‍ ജോലിയില്‍ നിന്നും ഏറെ കാലം വിട്ടു നിന്നത്. ആ ഒരു വഴി തുടര്‍ന്നാല്‍ തങ്ങളുടെ നിലനില്‍പ്പ് അപകടപ്പെടുമെന്നു കണ്ടുകൊണ്ടുതന്നെയാണ് മുഖം മിനുക്കാന്‍ ഇടതു പക്ഷ ബുദ്ധിജീവികളെയും ദളിതുകളെയും കൂട്ട് പിടിച്ചു സമൂഹ മധ്യത്തില്‍ അവതരിച്ചിരിക്കുന്നത്. സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍ കേരളീയ അന്തരീക്ഷത്തില്‍ എളുപ്പം ക്ലച്ചു പിടിക്കുമെന്ന് അവര്‍ മനസ്സിലാക്കി. അത് മറ്റു മുസ്ലീം സംഘടനകളിലെക്കും തങ്ങളുടെ ആശയം എത്തിക്കാന്‍ ഉപകരിക്കുമെന്നും കണക്കു കൂട്ടി. അപ്പോഴും അവരുടെ വാദവും, ചിന്തകളും അടങ്ങിയ പുസ്തകങ്ങളും യഥേഷ്ടം വിറ്റഴിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതിനര്‍ത്ഥം അവര്‍ മൌദൂദിയന്‍ ആശയത്തില്‍ നിന്നും പിന്മാറിയിട്ടില്ല എന്നല്ലേ. ഇസ്ലാമോ അതിന്റെ പ്രമാണങ്ങളോ ഉദേശിചിട്ടില്ലാത്ത രീതിയില്‍ ഇസ്ലാമിക ആശയങ്ങളെ ആര്‍ക്കും സ്വീകരിക്കാന്‍ പറ്റാത്ത നിലയില്‍ ദുര്‍വ്യാഖ്യാനം ചെയ്തു നവോഥാന പ്രവര്‍ത്തകരാണെന്ന് തെറ്റി ധരിപ്പിച്ചു അര നൂറ്റാണ്ടിലതികം കാലമായി ജനങ്ങളെ വഴി തെറ്റിച്ചു വന്ന ജമാ അത്തെ ഇസ്ലാമി രാഷ്ട്രീയത്തില്‍ ഇറങ്ങിയിരിക്കുന്നു. കമ്യൂണിസത്തിനു ബദലായുള്ള ഇസ്ലാമിക സംഘടനയാണ് തങ്ങളുടെതെന്ന് അവകാശപ്പെടുന്നു.
എന്നാല്‍ ജമാ അത്തെ ഇസ്ലാമിയുടെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ ഇപ്പോഴും മൌദൂദിയന്‍ ചിന്തയില്‍ അധിഷ്ടിതമാണ് എന്നതിന് തെളിവാണ് അവര്‍ മൌദൂദി യുടെ പുസ്തകങ്ങള്‍ നിരത്തികൊണ്ട് ജമാ അത്തെ ഇസ്ലാമിയെ പരിചയപ്പെടുത്തുന്നതില്‍ നിന്നും മനസ്സിലാക്കാനാവുന്നത്. ലോകം മുഴുക്കെ ഇസ്ലാമിന്റെ സംസ്ഥാപനം കാംക്ഷിച്ചു ഇറങ്ങി തിരിച്ച ഒരു പ്രസ്ഥാനത്തിന് എത്രമാത്രം മതേതര ജനാധിപത്യ പരിസരത്തു നിന്ന് ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കാനാവും ?
ഭീകര വാദത്തിന്റെ അടിവേരുകള്‍ മൌദൂദി, ഹസനുല്‍ ബന്ന, ഖുത്തുബ് എന്നിവരിലാണ്. മൂവരുടെയും ആദ്യന്തിക ലക്ഷ്യം ഇസ്ലാമിന്റെ സംസ്ഥാപനമാണ്. അങ്ങനെ ഒരു അന്തരീക്ഷത്തില്‍ ഇതര മതങ്ങള്‍ ഇസ്ലാമില്‍ ലയിക്കുകയോ ജസിയ കൊടുത്ത് നാലാം തരം പൌരന്മാരായി ജീവിക്കുകയോ വേണം . അല്ലാത്ത പക്ഷം അവയത്രയും തകര്‍ക്കപ്പെടും. അതുകൊണ്ട് പുതിയ കാലത്ത് ആട്ടിന്‍ തോലണിഞ്ഞ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പ്രവേശം ചെറുക്കപ്പെടെണ്ടത് തന്നെ. ജമാ അത്തെ ഇസ്ലാമി എന്നല്ല ഏതൊരു ഭീകര വര്‍ഗീയ കക്ഷിയുടെയും രാഷ്ട്രീയമായുള്ള ഇടപെടലുകള്‍ തകര്‍ക്കപ്പെടണം . ഇസ്ലാമിക ആശയങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് ലോകത്തിന്റെ വിവിദ ദിക്കുകളില്‍ മുസ്ലീം ചെറുപ്പക്കാരില്‍ തീവ്രവാദ ചിന്ത ഉണര്‍ത്താനും , വളര്‍ത്താനും കാരണമായ ഗ്രന്ഥങ്ങള്‍ രചിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് ഇസ്ലാമിന് തന്നെ അപമാനം വരുത്തിവച്ച ഒരു പ്രസ്ഥാനത്തിന്റെ തനി നിറം തുറന്നു കാട്ടപ്പെടെണ്ടാതാണ്. സ്വന്തം മൌലീകാടിതറയിലും സാഹിത്യങ്ങളിലും കടുത്ത ജനാധിപത്യ - മതേതര വിരുദ്ധ നിലപാടുകള്‍ പ്രഖ്യാപിക്കുക മാത്രമല്ല , അത്തരം ആശയങ്ങള്‍ നിറഞ്ഞു നില്ക്കുന്ന ഗ്രന്ഥങ്ങളും പുസ്തകങ്ങളും യഥേഷ്ടം വിറ്റഴിക്കുകയും , ഇസ്ലാമികെതരമായ ഏതൊരു ഭരണ സംവിധാനത്തെയും അകലെ നിന്നും പോലും അംഗീകരിക്കാന്‍ പാടില്ലെന്ന് ശക്തിയുക്തം വാദിക്കുകയും ചെയ്തിരുന്ന ജമാ അത്തെ ഇസ്ലാമി, മതേതര ജനാധിപത്യ സങ്കല്‍പ്പങ്ങളുടെ സംരക്ഷകരായി രംഗത്ത് വരുമ്പോള്‍ അതില്‍ ദുരൂഹതയും സുതാര്യക്കുറവും നിരീക്ഷിക്കപപെടുന്നത് സ്വാഭാവികമല്ലേ? ദുഷ്ട ലാക്കോടെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുമ്പോഴെല്ലാം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണവും അമിതമായ ജനക്ഷേമ തല്പരതയും ആമുഖമാക്കുന്ന ഇക്കാലത്ത് ജമാ അത്തെ ഇസ്ലാമിയെ ആളുകള്‍ സംശയിച്ചാല്‍ അതൊരു അപരാധമായി കാണേണ്ടതുണ്ടോ ?
ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആവുന്നതും സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നതും വോട്ടവകാശം വിനിയോഗിക്കുന്നത് പോലും ബഹു ദൈവത്വ ആശയം സ്വീകരിക്കലാണെന്നു പ്രഖ്യാപിച്ച ജമാ അത്തെ ഇസ്ലാമിക്ക് ഇസ്ലാമിന്റെ ആദര്ശാടിത്തറ മനസ്സിലാക്കിയേടത്ത് കടുത്ത അബദ്ധം പറ്റിയെന്നു ബോധ്യമാകാന്‍ അവര്‍ കഴിഞ്ഞ കാലങ്ങളില്‍ തങ്ങളുടെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയ ചില ഉദ്ധരണികള്‍ കൊടുക്കുന്നു:
' അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്നു ജമാ അത്തെ ഇസ്ലാമി വിശ്വസിക്കുന്നു.അതിനാല്‍ ഏതെങ്കിലും അനിസ്ലാമിക പ്രസ്ഥാനവുമായി കൂട്ട് ചേര്‍ന്ന് ഭരണ നടത്തിപ്പില്‍ പങ്കു കാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക് വോട്ടു നല്‍കുകയോ ചെയ്യുന്നത് ജമാ അത്തിന്റെ വീക്ഷണത്തില്‍ അനുവദിനീയമല്ല' ( പ്രബോധനം 1970 ജൂലായ് )
അവരുടെ കാഴ്ചപ്പാടില്‍ ശരിയത്ത് ഒഴിച്ചുള്ള എല്ലാ നിയമങ്ങളും ശൈത്താന്റെ നിയമമാണ്. ശരിയത്ത് അല്ലാഹുവിന്റെ നിയമം ആയിരിക്കെ മനുഷ്യ നിര്‍മിതമായ നിയമങ്ങളില്‍ വിശ്വസിക്കരുതെന്ന് ജമാ അത്തെ ഇസ്ലാമി പഠിപ്പിക്കുന്നു. അത്തരം ചിന്ത കൊണ്ട് താറുമാറായ പ്രസ്ഥാനക്കാര്‍ ഭരിക്കുന്ന ലോകത്ത് ഇതര മതസ്ഥര്‍ക്കെന്നല്ല ജമാ അത്തെ ഇസ്ലാമി ഒഴിച്ചുള്ള മുസ്ലീം വിഭാഗങ്ങള്‍ക്കും ജീവിക്കാനാവില്ല.
'പ്രത്യക്ഷത്തില്‍ ചില വ്യക്തികള്‍ ആണെങ്കിലും യഥാര്‍ഥത്തില്‍ ചില സിദ്ധാന്തങ്ങളും പ്രസ്ഥാനങ്ങളുമാണിന്നു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ആ വ്യക്തികള്‍ക്ക് വോട്ടു കൊടുക്കുകയെന്നതിന്റെ അര്‍ഥം അവര്‍ പ്രതിനിധാനം ചെയ്യുന്ന അനിസ്ലാമിക സിദ്ധാന്തങ്ങള്‍ക്ക് ബൈഅത്ത് ചെയ്യുകയാണെന്നും അതിനാല്‍ ഒരു യഥാര്‍ത്ഥ മുസല്‍മാനു അത് സാധ്യമല്ലെന്നും ഈ പംക്തികളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ' ( പ്രബോധനം 1962 ജനുവരി 2 )
തിരഞ്ഞെടുപ്പ് ബഹിഷ്കരണം അവര്‍ക്ക് ആദര്‍ശ പരമായ കാരണമാണ്. അല്ലാഹുവിന്റെ നിയമം അല്ലാത്ത ഒരു ഭരണത്തിലേക്ക് വരുന്നവര്‍ക്ക് വോട്ടു ചെയ്യുന്നത്, അല്ലാഹുവിനെ വിട്ടു മറ്റൊരാളുടെ അടിമത്തം സ്വീകരിക്കുന്നതിനു തുല്യമായി അവര്‍ കാണുന്നു. അതിനവര്‍ മുന്നോട്ടു വയ്ക്കുന്നത് 'ലാ ഇലാഹ ഇല്ലല്ലാ' എന്നാ വാക്യമാണ്. അതിന്റെ ശരിയായ അര്‍ഥം അല്ലാഹു അല്ലാതെ മറ്റൊരു ശക്തി ഇല്ല എന്നാണു. എന്നാല്‍ മൌദൂദി യന്‍ ചിന്ത അതിനെ ദുര്‍വ്യാഖ്യാനിച്ചു, അനുസരനക്ക് അര്‍ഹന്‍ അല്ലാഹു മാത്രമാണ് എന്നാക്കി മാറ്റിയിരിക്കുന്നു. ലാ ഇലാഹ ഇല്ലല്ലാ എന്നത് ആരാധനയുമായി ബന്ധപ്പെട്ട വിഷയം ആയിരിക്കെ അതിനു വികലമായ അര്‍ഥം നല്കി ഭൌതികതയുമായി കെട്ടുന്നു. അവിടെയാന് അല്ലാഹുവിന്റെ നിയമം അല്ലാതെ മനുഷ്യ നിര്‍മിതമായ നിയമങ്ങള്‍ അനുസരിക്കുന്നവര്‍ കാഫിര്‍ ആകുമെന്ന് അവര്‍ പ്രഖ്യാപിക്കുന്നത്. അതുതന്നെ ലോക സമാധാനത്തിന് എന്നല്ല ഇസ്ലാമിനു പോലും എതിരാണ്. ക്യാന്‍സര്‍ ബാധിച്ച ചിന്തകള്‍ അക്ഷരങ്ങളിലൂടെ രോഗം പരത്തുന്നത് എത്ര ഭീകരമായാണ്!
' ജമാ അത്ത് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും മുസ്ലീങ്ങള്‍ മുഴുവനും അത് ബഹിഷ്കരിക്കണമെന്ന് ആശ പ്രകടിപ്പിക്കുകയും ചെയ്തത് അല്ലാഹുവിനെയും അവന്റെ നിര്‍ദേശത്തെയും തിരസ്കരിക്കുന്ന ഒരു ഭൌതിക രാഷ്ട്രത്തോടു സ്വയംസഹകരിക്കുക എന്നത് തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്ലാമിന് തികച്ചും വിരുദ്ധമാണെന്ന് ജമാ അത്ത് വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ്' ( പ്രബോധനം പുസ്തകം 4 ലക്കം 9 1952 ഫെബ്രുവരി )
'ഈ നാട്ടിലെ ഭരണകൂടം ഇസ്ലാമികമായിരിക്കുമെന്നത് ഗവര്‍മെന്റ് പ്രഖ്യാപിക്കുകയോ അഥവാ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഇസ്ലാമികമായി മാറ്റാന്‍ സാധിക്കുമെന്ന് ജമാ അത്തിനു തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ല.' ( പ്രബോധനം 1952 ജനുവരി 1 )
' പ്രജാധിപത്യത്തില്‍ ഒന്നിലധികം തമ്പ്രാക്കള്‍ ദിവ്യത്വം വാഴുകയും നിയമ വ്യവസ്ഥകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. എകാധിപത്യത്തിലാകട്ടെ ഒരു ദൈവം തന്റെ മന്ത്രിമാരുടെയും ഉപടെഷ്ടാക്കളുടെയും സഹായത്തോടു കൂടി ദിവ്യത്വം നടത്തുന്നു. രണ്ടും ശിര്‍ക്ക് തന്നെ. ( ശിര്‍ക്ക് അഥവാ ബഹു ദൈവത്വം- ആമേന്‍ ആഹ്സര്‍ ഇസ്ലാഹി )
' സ്വന്തം ഭരണമില്ലാത്ത സമിതി ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഒരു സങ്കല്പ്പ വീട് പോലെയാണ്; ( ഖുതുബാത് പേജ് 398 )
ഇത്തരം വര്‍ഗീയ ഭീകര ചിന്തകള്‍ വഹിക്കുന്ന ഒരു പ്രസ്ഥാനം മനുഷ്യ മസ്തിഷ്കത്തില്‍ പരത്തുന്ന ക്യാന്‍സര്‍ മുളയിലെ നുള്ളേണ്ടത് ആയിരുന്നിട്ടു കൂടി ഇക്കാലമത്രയും ലോകത്തെ മുഴുവന്‍ വഞ്ചിച്ചു കഴിഞ്ഞു കൂടിയതിനു ഉത്തരവാദി ആരാണ്? കാരണം തിരഞ്ഞു ചെല്ലുമ്പോള്‍ മുസ്ലീങ്ങളിലെ അജ്ഞതയാണ് എന്ന് കാണാം. താടിയുടെ നീളം കൂട്ടുന്നത് എത്ര വരെയാകാം, നിസ്കാര തഴംബിനു എത്ര വട്ടം വേണം, തല എങ്ങനെയാണ് മറക്കേണ്ടത്, ഖബറിടത്തില്‍ പോകണോ വേണ്ടയോ എന്ന ബാഹ്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തും കലഹിച്ചും കാലം പോക്കുന്ന മുസ്ലീം സമൂഹങ്ങള്‍ ചെയ്യേണ്ടത് ശരിയായ ഇസ്ലാം എന്തെന്ന് പഠിപ്പിക്കുകയാണ്. കുര് ആന്‍ പറയുന്നുണ്ടല്ലോ അല്ലാഹുവിനു ആരുടേയും ബാഹ്യ ചേഷ്ടകളില്‍ താല്പര്യമില്ലെന്നും, അല്ലാഹു നോക്കുന്നത് ഹൃദയത്തിലെക്കെന്നും. ഓരോ മഹല്ലും ഉറപ്പു വരുത്തുക ചെറുപ്പക്കാരുടെ അവസ്ഥ ശരിയായ ദിശയിലാണോ എന്ന്. പള്ളി മുതല്‍ കട്ട് മുടിച്ചും കുംഭ വീര്‍പ്പിച്ചും നടന്നിട്ട് കാര്യമില്ലെന്ന് ഇനിയെങ്കിലും മനസിലാക്കുക. വെള്ളിയാഴ്ചകള്‍ തോറും മിമ്പറില്‍ കയറി നിന്ന് പ്രസംഗിക്കുന്ന മുസ്ലീം പണ്ഡിതന്മാര് അര മണിക്കൂര്‍ നേരമെങ്കിലും ജമാ അത്തെ ഇസ്ലാമി പോലുള്ള വര്‍ഗീയ ഭീകര സംഘടനകളെ തുറന്നു കാട്ടാന്‍ ശ്രമിക്കണം. ജമാ അത്തെ ഇസ്ലാമിയെ പ്രധിരോധിക്കേണ്ടത് മറ്റു ആരെക്കാളും മുസ്ലീംഗളുടെ ആവശ്യമാണ്. കാരണം ഇന്ന് ലോകം ഇസ്ലാം എന്തെന്ന് പഠിക്കുന്നതും മനസ്സിലാക്കുന്നതും ജമാ അത്തെ ഇസ്ലാമിയുടെ പുസ്തകങ്ങളിലൂടെയാണ്. അത്തരം വിഷം കലര്‍ന്ന പുസ്തകങ്ങള്‍ കാണുമ്പോള്‍ ലോകം അതാണ് ഇസ്ലാം എന്ന് കരുതുന്നെങ്കില്‍ അതിനു ലോകത്തെ പഴിച്ചിട്ട് കാര്യമില്ല. ഇനിയൊരു മുസ്ലീം ചെറുപ്പക്കാരും തീവ്രവാദത്തിലേക്ക് പോകില്ലെന്ന് മുസ്ലീം സമുദായം ഉറപ്പ് വരുത്തുക. ജമാ അത്തെ ഇസ്ലാമിയെ തുറന്നു കാട്ടാത്തിടത്തോളം മുസ്ലീം സമുദായം സംശയത്തിന്റെ നിഴലില്‍ പെടുക തന്നെ ചെയ്യും. വരും തലമുറ മുസ്ലീം സമുദായത്തെ പഴിക്കുകയും ചെയ്യും. അതുകൊണ്ട് കപട മുസ്ലീങ്ങളായ ജമാ അത്തെ ഇസ്ലാമിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക.
.

Sunday, April 11, 2010
യുദ്ധങ്ങളും വര്‍ണ വെറിയും ജാതി മത ചിന്തകളും തുലയട്ടെ.
എകപക്ഷീയമല്ല എന്റെ എഴുത്ത്. തസ്ലീമ നസറീന്‍ പ്രവാചകനെ ചീത്ത വിളിച്ചാല്‍ പ്രവാചകനോ ഇസ്ലാമിനോ ഒന്നും സംഭവിക്കുന്നില്ല. അത് കേള്‍ക്കെ വാളും പരിചയുമായി ഓടുന്ന മുസ്ലീം എന്ന് പറയപ്പെടുന്നവര്‍ക്കു ഭ്രാന്ത്. റുഷ്ദിക്ക് എതിരെ ഖുമയിനിയുടെ ഫത്ത് വാ . ഇസ്ലാമിനെ സംരക്ഷിക്കാന്‍ ഖുമയിനിയെ പടച്ചവന് നിയോഗിച്ചുവോ? ഇസ്ലാം എന്താണ് എന്നറിയാതെ മുസ്ലീം ആയവര്‍ ആണ് ഏറെയും. പ്രവാചകന്റെ അന്വേഷണം, തടഞ്ഞു നിര്‍ത്തി നിഴല്‍ പതിപ്പിച്ചു നില്ക്കുന്ന മത പണ്ഡിതന്മാര്. ഇസ്ലാം എന്നാല്‍ സമാധാനം. എന്നാല്‍ അശാന്തി വിതക്കാന്‍ പലരും ഇറങ്ങി തിരിക്കുന്നത് ഇസ്ലാമിനെ രക്ഷിക്കാനല്ല, മറിച്ച് അധികാരത്തിന്റെ അപ്പ കഷണം രുചിക്കാനാണ്. അമ്പലത്തിലും മസ്ജിദിലും നിലകൊള്ളുന്നത് ഒരേ ഈശ്വരന്. മനുഷ്യര്‍ പലതായി തരിഞ്ഞു ഈശ്വരനെ ചീത്ത വിളിക്കുന്നു. പാവം ഈശ്വരന് മിനിട്ടുകള്‍ തോറും അങ്ങനെ ചീത്ത കേള്‍ക്കാന്‍ വിധിക്കപ്പെട്ട്... ഒരാള്‍ തന്റെ എതിരാളിയെ കുത്തിയിടുമ്പോള്‍ മരിക്കുന്നത് ഉടല് ആണെങ്കിലും കൊന്നവന്റെയും കൊല്ലപ്പെട്ടവന്റെയും ഉടലില്‍ നിലകൊണ്ടത് ഒരേ ഈശ്വരന്റെ അംശം. ഉടല് എന്നത് ഈശ്വരന് പാര്‍ക്കാന്‍, സഞ്ചരിക്കാന്‍ ഒരു വീടോ വാഹനമോ ആണ്. എറണാകുളത്തു നിന്നും തൃശൂര്‍ക്ക് പോകുന്ന ബസ്സും തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സും രണ്ടെങ്കിലും ഓടുന്നത് ഒരേ ഇന്തനം കൊണ്ട്. ബസ്സിന്റെ മുതുകില്‍ പെയിന്റു കൊണ്ട് മതങ്ങള്‍ അടയാളപ്പെടുത്താം. എന്നാല്‍ ഇന്തനത്തിലോ? ഇരുകാലിയായി നടക്കുന്ന നാം എന്താണ്, ആരാണ് എന്നറിയാത്തിടത്തോളം അശാന്തിയുടെ തടവില്‍ തന്നെ. ശാന്തി എന്നത് സ്വയം നേടി എടുക്കേണ്ടതാണ്. ശാന്തിക്ക് വേണ്ടി യുദ്ധങ്ങള്‍ ഇല്ല. സമാധാനത്തിനു വേണ്ടി യുദ്ധം ചെയ്യുക എന്നാല്‍ എന്നും അശാന്തി വിതക്കുക എന്ന് തന്നെ. യുദ്ധങ്ങള്‍ ഉണ്ടാകുന്നത് ഭയത്തില്‍ നിന്നും. അതുകൊണ്ട് എല്ലാ തരം യുദ്ധങ്ങളും വര്‍ണ വെറിയും ജാതി മത ചിന്തകളും തുലയട്ടെ.
Wednesday, April 7, 2010
ഭ്രാന്താലയം
കേരളം ഒരു ഭ്രാന്താലയം എന്ന് രേഖപ്പെടുത്തിയ വിവേകാനന്ദ സ്വാമികള്‍. അദ്ദേഹം മടങ്ങി വരുമെങ്കില്‍ എന്ത് നിലപാട് സ്വീകരിക്കും? ഭ്രാന്താലയം എന്നതിന് അപ്പുറം കടുത്തൊരു പദം തിരയും. എത്ര കടുത്തത് ആയാലും പോരാതെയാകുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ അഹങ്കാരികള്‍ ഉള്ള നാട് എന്ന വിശേഷണം കേരളത്തിനു ആകാം. അവിടെ കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നത് മാറ്റി എഴുതുക. അത് ഇങ്ങനെ ആകാം. കേരളം സാത്താന്റെ സ്വന്തം നാട്. സാത്താന് എന്ന് പറയുമ്പോള്‍ അത് ക്രിസ്ത്യാനിക്ക് അവകാശപ്പെട്ട ആള് എന്ന് വരുമ്പോള്‍ ശൈത്താന് എന്നതിലേക്ക് തിരിയാം. അപ്പോള്‍ വരുന്നു ശൈത്താന് എന്നത് മുസ്ലീങ്ങളുടെത് എന്ന്. എങ്കില്‍ ചെകുത്താന് ആയാലോ ഹിന്ദുക്കള്‍ കയറി പിടിക്കും. അതുകൊണ്ട് നമുക്ക് ആ മോശം ശക്തിക്ക് മറ്റൊരു പേര് കണ്ടെത്താം. മനുഷ്യന് ജാതി മതം ഒക്കെ ഉണ്ടെങ്കിലും അക്ഷരങ്ങള്‍ക്ക് അതില്ലല്ലോ.
ഇരുട്ടിന്റെ ചുരത്തിലേക്ക് ഏതാനും വാര മാത്രം....
പഴയ കാലത്തേക്ക് മനസ്... വെളിച്ചപ്പാടിന്റെ 'ഹിയ്യേ' എന്ന ശബ്ദം. കാടുകള്‍, വയലുകള്‍, കുന്നുകള്‍ മറഞ്ഞിടത്തു വെളിച്ചപ്പാടിനെയും നമുക്ക് നഷ്ടമായി. നഷ്ടപ്പെടുത്തി എന്ന് പറയുന്നതാണ് ശരി. വെളിച്ചപ്പാടും ആല്‍ത്തറയും മമ്മദും വാസുവും വര്‍ക്കിയും ഒക്കെ ഇരുന്നു സംസാരിച്ച ആ ചായക്കട വരാന്തയും വായന ശാലയും നഷ്ടപ്പെടുത്തി നാം വിപണിയിലെ ഇറച്ചി കോഴികളായി... നാം മുന്നോട്ടല്ല, പിന്നോട്ട്, ഒരുപാട് പുറകോട്ടു പോയി കഴിഞ്ഞു. ഇനി ഇരുട്ടിന്റെ ചുരത്തിലേക്ക് ഏതാനും വാര മാത്രം....
Saturday, April 3, 2010
അക്ഷരങ്ങള്‍ പറയുന്നത്
എഴുത്തിലൂടെ നന്മയുടെതായ ഒരു വാതില്‍ തുറക്കണം. അതില്ലാത്തിടത്തോളം, അത് തിന്മയിലേക്ക് നയിക്കല്‍ ആകുന്നു. അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല . എക്കാലത്തെക്കാളും ഇന്ന് ലോകം ഇരുട്ടില്‍ തപ്പി തടയുകയാണ്. കക്ഷി രാഷ്ട്രീയക്കാര്‍ അധികാരത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലിലാണ്. ആ യാത്രയില്‍ അവര്‍ ഇരുട്ടിന്റെ വിത്തുകള്‍ പാകുന്നുണ്ട്. ആ ഇരുട്ട് തിരിച്ചറിയാത്തിടത്തോളം നാം അശാന്തിയില്‍ നിന്നും അശാന്തിയിലേക്ക് ഒഴുകി കൊണ്ടിരിക്കും. വര്‍ഗീയത, ഭീകരത, മത മൌലീക വാദം, അരാഷ്ട്രീയം, ഫാസിസം അങ്ങനെ എന്തെല്ലാം നാം കേള്‍ക്കുന്നു. പക്ഷെ നാം അറിയാതെ പോകുന്ന ഒരു സത്യമുണ്ട്, എല്ലാത്തരം ദുഷ്ട ശക്തികള്‍ക്കും ധന സാഹായം ലഭിക്കുന്നത് ഒരിടത്ത് നിന്നുമാണെന്ന്. ആ ഇടം കണ്ടെത്തി ആ കൈകള്‍ തകര്ക്കുംബോഴേ ഇരുട്ട് നീങ്ങി കിട്ടൂ. വര്‍ഗീയതയോ ഭീകരതയോ മറ്റോ അത് ഏതു ഭാഗത്ത് നിന്നുമാകട്ടെ, അതിനെ ന്യൂന പക്ഷമെന്നോ ഭൂരി പക്ഷമെന്നോ തരം തിരിക്കാതെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ബാധ്യസ്ഥരാണ് എഴുത്തുകാര്‍. എന്നാല്‍ ഇവിടെ പക്ഷം പിടിച്ചു എതിര്‍ക്കുന്നതു ആശാസ്യമല്ല. തസ്ലീമ നസ്രീന്, റുഷ്ദി മുതല്‍ പേര് മുസ്ലീം മത മൌലീക വാദികളാല്‍ ആക്രമിക്കപ്പെടുമ്പോള്‍ തസ്ലീമക്കും റുഷ്ദിക്കും വേണ്ടി വാദിച്ചവര്‍ എം.എഫ് ഹുസൈന്റെ കാര്യം വരുമ്പോള്‍ ചുവടു മാറ്റുന്നു. തസ്ലീമയോ എം.എഫ് ഹുസൈനോ എന്തെങ്കിലും കാട്ടിയാല്‍ തകരുന്നതല്ല ഈശ്വരന് എന്നിരിക്കെ നാം എന്തിനു വേണ്ടിയാണ് നേരം പാഴാക്കുന്നത്? അവിടെ ഒന്നുണ്ട് ചിന്തിക്കാന്‍, ഒന്നുകില്‍ നാം യഥാര്‍ത്ഥ ഈശ്വര വിശ്വാസികളല്ല, അല്ലെങ്കില്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ നാം ചതിക്കപ്പെട്ടിരിക്കുന്നു . നമ്മുടെ ഏറ്റവും അരികെ കിടക്കുന്ന ശത്രുവായ പാകിസ്ഥാനിലേക്ക് നോക്കാം. അവിടെ ഇസ്ലാമിന്റെത് എന്ന് അവകാശപ്പെട്ടു കൊണ്ട് കൊടി നാട്ടി ഇസ്ലാമിക രാഷ്ട്രമായി പ്രഖ്യാപിച്ചു ഭരണം നടത്തുന്നു. ഇസ്ലാം എന്നത് സമാധാനം ആയിരിക്കെ വാളും പരിചയും കൊണ്ടാണ് അവിടെ ഭരണം. വെള്ളിയാഴ്ചകളില്‍ പോലും മുസ്ലീങ്ങള്‍ പള്ളിയില്‍ നിസ്കാരത്തില്‍ മുഴുകുമ്പോള്‍ ആക്രമിക്കപ്പെടുന്നു. അതിനര്‍ത്ഥം അവിടെ ഇസ്ലാം എന്നൊന്ന് ഇല്ല എന്ന് തന്നെ. ഇസ്ലാം എന്നത് കേവലം കടലാസിലോ , നാവു കൊണ്ടുള്ളതോ ആയ പ്രഖ്യാപനം ആയതുകൊണ്ടായില്ല. ഒരു ഇസ്ലാമിക രാഷ്ട്രം ലഭിച്ചാല്‍ തങ്ങള്‍ക്കു സമാധാനം കിട്ടുമെന്ന് വാദിച്ചവരുടെ ഗതി എന്തായി.
അതില്‍ നിന്നും ഹിന്ദു രാജ്യത്തിനായി വാദിക്കുന്നവര്‍ക്ക് പഠിക്കാന്‍ ഏറെയുണ്ട്. അത് പോലെ ഇസ്ലാമിക രാജ്യത്തിനായി വാദിക്കുന്നവര്‍ക്കും... മതം ഏതുമായി കൊള്ളട്ടെ മനുഷ്യന്റെ സ്വാര്‍ഥത, അധികാര ഭ്രാന്ത് മാറിയില്ലെങ്കില്‍ എന്ത് കാര്യം. വ്യവസ്ഥി മാറണമെങ്കില്‍ മനസ്ഥിതി മാറണം, എന്നെ പോലെ മറ്റുള്ളവര്‍ക്കും ജീവിക്കാനുള്ള അവകാശം ഉണ്ടെന്നു ഓര്‍ക്കണം. എന്തിനു ഒരു മനുഷ്യന് ഏതു മാത്രം അവകാശം ഈ പ്രകൃതിയില്‍ ഉണ്ടോ അതെ അവകാശം സകല ജീവജാലങ്ങള്‍ക്കും ഉണ്ടെന്നു ഓര്‍ക്കണം. ചുമ്മാ ഓര്‍ത്താല്‍ മാത്രം പോരാ എന്റെ സ്വാതന്ത്ര്യം പൂര്‍ണമാകണമെങ്കില്‍ മറ്റുള്ളവരുടെ , മറ്റുള്ളവയുടെ നിലനില്‍ക്കാനുള്ള സ്വാതന്ത്ര്യം കൂടി ഉറപ്പാക്കണം. ബാബറി മസ്ജിദു തകര്‍ത്തത് കൊണ്ടോ അവിടെ അമ്പലം പണിതത് കൊണ്ടോ ഈ രാജ്യത്തെ തൊഴില്ലായ്മ മാറുമോ, ദാരിദ്ര്യം നീങ്ങുമോ? എല്ലാതരം ഭീകരതയും മത മൌലീക വാദവും എതിര്‍ക്കപ്പെടണം.
ഏതൊരു രാജ്യമായി കൊള്ളട്ടെ അത് ഏതൊരു മതത്തിന്റെ കീഴില്‍ ഭരിക്കപ്പെടട്ടെ മനുഷ്യന് കൊള്ളരുതാത്തവര്‍ ആയാല്‍ ഒരു സമാധാനവും ഉണ്ടാവില്ല എന്ന് വര്‍ത്തമാന ലോക ചരിത്രം നമ്മെ പഠിപ്പിക്കുന്നു. എന്നിട്ടും നാം വിദ്യാഭാസം നേടി എന്ന് അവകാശപ്പെടുന്നവര്‍ എന്താണ് കാട്ടി കൂട്ടുന്നത്? ഈ വൃത്തികെട്ട വര്‍ഗീയത എന്നത്തേക്കാളും നമുക്ക് മുന്നില്‍ ഇങ്ങനെ താണ്ടവമാടുന്നതിനെ അനുവദിച്ചു കൊടുക്കണമോ? ലോകത്ത് എവിടെ ആയാലും ഒരു മതത്തിനും സമാധാനം നല്കാന് ആവില്ലെന്ന്നിരിക്കെ നാം എന്തിനാണ് ഇങ്ങനെ തമ്മില്‍ തല്ലുന്നത്? ഈശ്വരന് നമ്മില്‍ തന്നെ ഉണ്ട് എന്നിരിക്കെ എന്തിനാണ് നാം ഒരേ ഈശ്വരനെ ചൊല്ലി കലഹിക്കുന്നത്? ഓര്‍ക്കുക, നാം അറിഞ്ഞോ അറിയാതെയോ തെറ്റുകളിലേക്ക് നീങ്ങുകയാണ് . പരസ്പരം പോരടിക്കുന്നതിനേക്കാള്‍ എത്രയോ നന്മയാണ് ഒരിറ്റു വെട്ടം ഈ ലോകത്ത് വീഴ്ത്തുന്നത്.
Friday, April 2, 2010
ചില അസ്വസ്ഥതകള്‍...
തെരുവിലൊരു പെണ്ണിനെ കല്ലെറിഞ്ഞാല്‍ കണ്ടു രസിക്കാന്‍ ആളുണ്ടാകും. ഏറുകൊണ്ട് തുള വീണ ജാക്കറ്റിലൂടെ നോക്കാന്‍, വെളിവായ നഗനതയില്‍ നിറഞ്ഞു ആത്മ രതിയില്‍ മുഴുകാന്‍ എന്താവേശം. പക്ഷെ ആരെങ്കിലും ദൈവത്തെ ചീത്ത വിളിച്ചാല്‍, മതങ്ങളെ ചീത്ത വിളിച്ചാല്‍ എത്ര പേര്‍ക്ക് സഹിക്കും? നാട്ടില്‍ അരങ്ങേറിയ പെണ് വാണിഭങ്ങള്‍... ആശുപത്രി കിടക്കയിലെ ശാരി... അധികാരത്തില്‍ എത്തിയാല്‍ പ്രതികളെ വിലങ്ങണിയിച്ചു തെരുവിലൂടെ നടത്തുമെന്ന് പറഞ്ഞ വിദ്വാന്... ഒന്നും സംഭവിച്ചില്ല. ശാരി മരിച്ചു, ആ കുടുംബത്തിന്റെ സമാധാനം തകര്‍ന്നു. പെണ് വാണിഭങ്ങള്‍ ആവര്‍ത്തിക്കുന്നു. ബസ്സിലും തെരുവിലും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു...
Thursday, April 1, 2010
അക്ഷരങ്ങള്‍..
കലാ സാഹിത്യകാരന്മാര് സമൂഹ പരിഷ്കര്‍ത്താക്കളാണ് . സമൂഹത്തെ പുതുക്കി പണിതു കൊണ്ടിരിക്കുന്നവര്‍. അവിടെ എഴുത്ത് നേരിന് നേരെ പിടിക്കുന്ന കണ്ണാടിയാണ്. സത്യം പുലരുക എന്ന ഉദ്ധേശത്തോടെ ഓരോരുത്തരും താന്താങ്കളുടെ പണിപ്പുരയില്‍. എന്നാല്‍ ക്ഷുദ്രശക്തികള്‍ എന്നും സത്യത്തിനു എതിരെ നില്ക്കും. . സത്യങ്ങള്‍ ചിലയിടങ്ങളില്‍ അവഹേളിക്കപ്പെട്ടു. അവര്‍ക്ക് അക്ഷരങ്ങളെ ഭയമാണ്. അക്ഷരങ്ങളാണ് സമൂഹത്തെ അന്തകാരത്തില്‍ നിന്നും ഉയര്‍ത്തിയിട്ടുള്ളത്. കലാ സാഹിത്യം തിന്മയോട് എതിരിട്ടു കൊണ്ടേയിരിക്കണം. എന്റെ ഒരു ചങ്ങാതി ലേശം മുമ്പ് പറയുകയുണ്ടായി ആളുകള്‍ക്ക് താല്പര്യം പുസ്തകത്താളിലെ മയില്‍ പീലിയെ കുറിച്ച് എഴുതുന്നതും വായിക്കുന്നതുമാണെന്ന്. അത് ശരിയെന്നു തോന്നുന്നതാണ് ചില കവിതകള്‍ വായിക്കുമ്പോള്‍. സത്യത്തില്‍ കവിത എന്താണ് എന്ന് അറിയാന്‍ വയ്യാണ്ടായി. വാക്കുകള്‍ കൊണ്ട് ഒരുതരം കസര്‍ത്ത്. ഇരുട്ടിലേക്ക് വെട്ടം വീഴ്താനാകാത്ത ഒരു സൃഷ്ടിയും നിലനില്‍ക്കില്ല. കവിത അതിന്റെ കര്‍മം നിര്‍വഹിക്കുന്നത് തെറ്റില്‍ നിന്നും ശരിയിലേക്ക് നയിച്ചുകൊണ്ടാണ്.
Wednesday, March 31, 2010
എഴുതുക എന്നാല്‍
എഴുതുക എന്നാല്‍ നേര് രേഖപ്പെടുത്തുക എന്നാണ്. എല്ലാവരെയും തൃപ്തരാക്കി എഴുതുക എന്നാല്‍ കാപട്യവും. ആധാരം എഴുത്തും ചരിത്രമെഴുത്തും പോലെയല്ല സര്‍ഗ സൃഷ്ടി. അത് ആത്മ പ്രകാശനം ആകുമ്പോള്‍ നേരിന്റെ പ്രകാശം പരക്കുന്നു. നവ ലോകം നമ്മോടു ആവശ്യപ്പെടുന്നത് നുണ എഴുതുക എന്നാണ്. അതിനെ എതിരിടുന്നവനാണ് ശരിയായ എഴുത്തുകാരന്.
Sunday, March 28, 2010
വെട്ടം
ഈശ്വരന് എന്നും അല്ലാഹു എന്നും വിളിക്കപ്പെടുന്ന ആ ശക്തിയെ ആരും കണ്ടിട്ടില്ല. അനുഭവിച്ചവരുണ്ട്, അനുഭവിക്കുന്നുമുണ്ട്. അനുഭവവും കാഴ്ചയും വ്യത്യസ്തം. അനുഭവിക്കുന്നവര്‍ കലഹിക്കുന്നില്ല. അല്പ്പന്മാര് കലഹിക്കും. ഈശ്വരാ എന്നോ അല്ലാ എന്നോ വിളിക്കുന്നത് ഉള്ളു കൊണ്ടാവണം. ഉള്ളു കൊണ്ട് വിളിക്കണമെങ്കില്‍ അനുഭവിക്കണം. നാവു കൊണ്ടുള്ള വിളിയിലും വിശ്വാസത്തിലുമാണ് കലഹം ഉണ്ടാവുക. ഞാന്‍ ഓര്‍ക്കുകയാണ്. ലോകത്തെ രണ്ടു മതത്തിലുള്ളവര്‍ പരിഹാസ്യരായ ഡിസംബര്‍ ആറ്. മതങ്ങള്‍ ധര്‍മത്തെ കുറിച്ച് വാചാലമാകുന്നു . പക്ഷെ മനുഷ്യര്‍. എന്തിനാണ് പള്ളിക്കും അമ്പലത്തിനും വേണ്ടി മുറവിളി കൂട്ടി സമയവും പണവും നശിപ്പിച്ചത്? പരാശക്തിയെ ഒരു കെട്ടിടത്തില്‍ ഒതുക്കാനോ? ആ കെട്ടിടവും സ്ഥലവും വീടില്ലാത്തവര്‍ക്ക് വീട് വച്ച് കൊടുക്കാന്‍ മുസ്ലീങ്ങളും ഹിന്ദുക്കളും ശ്രമിച്ചിരുന്നെങ്കില്‍ ധര്‍മം പുലര്ന്നെനെ... ലോകത്തെ ഏറ്റവും മുന്തിയ വിളക്കില്‍ നിന്നും, ഏറ്റവും ചെറിയ പാട്ട വിളക്കില്‍ നിന്നും കിട്ടുന്നത് ഒരേ വെട്ടം. നാമത് വിളക്കിന്റെ വലുപ്പ ചെറുപ്പം അനുസരിച്ച് പലതായി വായിക്കുന്നു. വെട്ടത്തിന് തുല്യം വെട്ടം മാത്രം. ഈശ്വരനെ, അല്ലാഹുവെ വെട്ടമായി സങ്കല്പ്പിച്ചു നാം ഇരുട്ടില്‍ നിന്നും പുറത്തു ചാടാന്‍ ശ്രമിക്കുന്നു. പക്ഷെ കാലം മാറി, അതോ നമ്മളോ? കാലത്തിനു മാറ്റമില്ല. നേരായ അറിവ് നേടുന്നവര്‍ നെഞ്ചു വിരിച്ചു ആകാശത്തിനും അപ്പുറത്തേക്ക് വളരും. വികലമായ അറിവെങ്കിലോ മുരടിച്ചു പോകും. ഇത് മുരടിപ്പിന്റെ കാലം. നമുക്കെന്തും അസ്വസ്ഥതയാണ്.
ക
ഞാന്‍ ഈശ്വരനെ 'ക' എന്ന് വിളിക്കട്ടെ. 'ക' എന്ന അക്ഷരത്തിനു ജാതി മതം ഇല്ലാത്തതുകൊണ്ട് ആര്‍ക്കും പ്രശ്നം ഉണ്ടാവില്ല എന്ന് കരുതുന്നു. 'ക' ഒരു അക്ഷരം ആയി നില്ക്കുമ്പോള് 'ക' പലതുമാണ്. 'ക' നമുക്ക് ശ്വസിക്കാനുള്ള വായു തരുന്നു. ജലവും വെളിച്ചവും ഒക്കെ തരുന്നു. നാമൊക്കെ ജനിക്കും മുമ്പ്, ഈ ലോകമൊക്കെ ഉണ്ടാകും മുമ്പ്, 'ക' ഉണ്ട്. 'ക' അതിന്റെ ലോകത്ത് തനിയെയാണ്. ഓരോ സൃഷ്ടിക്കു ശേഷവും ഭ്രാന്തമായ ഏകാന്തതയും മടുപ്പും 'ക' യെ തുറിച്ചു നോക്കുന്നു. ഞാന്‍ ഓര്‍ക്കുകയാണ്, 'ക' എന്തെ തുണി ഉടുക്കാത്തത് എന്ന്. 'ക' എന്തെ ഒരു സ്പിന്നിംഗ് മില്‍ തുടങ്ങാത്തത് എന്ന്... ഇതാ മറ്റൊരു പ്രശ്നം, അത് 'ക' സൃഷ്ടിച്ച ആദി പുരുഷനിലേക്ക് വരുമ്പോള്‍. 'ക' ആദമിനെ സൃഷ്ടിക്കുന്നു. അവിടെ ഒരു പ്രശ്നമുണ്ട്. ആദം എന്ന പുരുഷന് മുസ്ലീം ആയോ ക്രിസ്ത്യാനി ആയോ അടയാളപ്പെടുത്തുന്നു. ആദവും ഹവ്വയും സ്വര്‍ഗീയ ലോകത്ത് അങ്ങനെ വികാര വിചാരമില്ലാതെ . വിലക്കപ്പെട്ട ഖനി കഴിക്കുന്നതോടെയാണ് അവര്‍ സ്വന്തം നഗ്നതയെ കുറിച്ച് അറിയുന്നത്. കാമ വികാരം ഉണ്ടാകുന്നത്. അതോടെ അവര്‍ ഇലകള്‍ കൊണ്ട് നഗ്നത മറക്കുന്നു. വിലക്കപ്പെട്ട ഖനി കഴിക്കും മുമ്പ് ആദമും ഹവ്വയും നഗ്നര്‍ ആയിരുന്നു. അപ്പോള്‍ 'ക' യോ? 'ക' നഗ്നന് തന്നെ. 'ക' എന്ന ഈശ്വരന് ആരും പേറ്റണ്ട് എടുക്കാത്തത് കൊണ്ട് കലഹിക്കില്ല എന്ന് വിശ്വസിക്കുന്നു. 'ക' എന്റെ ഈശ്വരനാണ്.
Friday, March 26, 2010
ഇന്ന്
ഇത് എഴുത്തുകാര്‍ ചര്‍ച്ച ചെയപ്പെടുന്ന കാലം. അരങ്ങില്‍ അവര്‍ നിറയുന്നു, അവിടെ എഴുത്ത് വിസ്മരിക്കപ്പെടുന്നു. അതൊരു ദുരന്തമാണ്, ഭാഷയുടെ സമൂഹത്തിന്റെ സംസ്കാരത്തിന്റെയും. നല്ല എഴുത്തുകാര്‍ അരങ്ങിനു വഴങ്ങില്ല. അവിടെ ചര്‍ച്ചയും വായനയും സ്രിഷ്ടികളുടെതാണ്. സൃഷ്ടാവിന്റെത് അല്ല എന്ന് സാരം. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഷേക്സ്പിയര്‍കു മുന്നില്‍ നില്ക്കുന്ന കൃതികള്‍. നാം ക്ലിയോ പാട്ര വായിക്കുന്നു, മാക്ബത്തും ഒതല്ലോയും ചര്‍ച്ച ചെയ്യുന്നു. അവിടെ ആരും ഷേക്സ്പിയറെ ഒരു വിഗ്രഹമായി ഉയര്‍ത്തുന്നില്ല. എന്നാല്‍ അവിടെ ഷേക്സ്പിയര് വിസ്മരിക്കപ്പെടുകയല്ല ആ സൃഷ്ടികളിലൂടെ വളരുകയാണ്. എന്നാല്‍ വര്‍ത്തമാന കാല സാഹിത്യത്തിന്റെ ഇതര കലകളുടെ അവസ്ഥ അതിനു നേര് വിപരീതമല്ലേ! തീര്‍ച്ചയായും ആ വഴിക്ക് നീങ്ങി നമുക്ക് മൂല്യ ച്യുതി സംഭവിച്ചിരിക്കുന്നു...
Thursday, March 18, 2010
കലയോ കലാപമോ...
ഫാന്‍സ് അസോസിയേഷന് ന്റെ നേതാവ് ( മമ്മൂട്ടി ഫാന്‍ ആണെന്ന് തോന്നുന്നു ) ടെലിവിഷനിലൂടെ പറയുകയുണ്ടായി സുകുമാര്‍ അഴികോട് എന്ത് എഴുതി, എന്ത് ഗുണമുണ്ടാക്കി എന്ന അര്‍ത്ഥത്തില്‍. എനിക്ക് അതിനോട് യോജിപ്പില്ല. രാഷ്ട്രീയക്കാര്‍ക്ക് ഒരു നിലപാട് ഉണ്ട്. അത് ഇടതായാലും വലതായാലും. പക്ഷെ ഫാന്‍സ് അസോസിയേഷന് എന്ന സാധനത്തിനു വ്യക്തി പൂജ അല്ലാതെ മറ്റെന്ത്? എന്തിനു ഒരു നടന് വേണ്ടി ജയ് വിളിക്കുന്നു? അതവിടെ നില്ക്കട്ടെ. ഒരിക്കല്‍ മലയാള സിനിമ ഇന്ത്യയില്‍ ഏറ്റവും മികച്ച നിലയില്‍ ആയിരുന്നു. എണ്‍പതുകളില്‍ ഇറങ്ങിയ സിനിമകള്‍ മാത്രം നോക്കിയാല്‍ മതി മലയാളത്തിന്റെ മേന്മ അറിയാന്‍. അന്ന് തമിഴരും മറ്റും നമ്മെ നോക്കി കോപ്പി അടിച്ചു. ഇന്നോ നാം അവരെ നോക്കി അസൂയപ്പെടുന്നു. അതിനു കാരണം മമ്മൂട്ടി, മോഹന്‍ലാല്‍ പോലുള്ള വിഗ്രഹങ്ങള്‍ ആണെന്ന് തോന്നുന്നു. ഇവിടെ പുതുതായി ഒരാള്‍ക്ക് അങ്ങനെ എളുപ്പം കയറികൂടാന്‍ ആവില്ല എന്ന സ്ഥിതിയാണ്. വിഗ്രഹങ്ങള്‍ സകലതും ഒതുക്കി വച്ചിരിക്കുകയാണ്. അവര്‍ പറയുന്നവര്‍ മാത്രം അഭിനയിക്കുക, തിരകഥ എഴുതുക, ക്യാമറാമാന് ആകുക അങ്ങനെ പോകുന്നു... അവര്‍ക്ക് ഇഷ്ടമില്ലാത്തവര്‍ പുറത്തു നില്ക്കുക. ആ അവസ്ഥയില്‍ കഴിവുള്ളവര്‍കു അവസരം നിഷേധിക്കപ്പെടുന്നു . അവിടെ ഒരു സിനിമ സമൂഹത്തിനു, രാജ്യത്തിന്, ലോകത്തിനു ഗുണപ്പെടെണ്ടതിനു പകരം ഏതാനും വ്യക്തികളുടെ ലാഭം മാത്രമായി മാറുന്നു. അവിടെ കല എന്ന തലത്തില്‍ നിന്നും സിനിമ കച്ചവടം എന്ന നിലയിലേക്ക് കൂപ്പു കുത്തുന്നു. അങ്ങനെ വിഗ്രഹങ്ങളുടെ നിയമാവലിക്കൊത്തു രൂപം കൊള്ളുന്ന തിര കഥകള്‍ . അവിടെ നായകന് മരിക്കാന്‍ പാടില്ല എന്ന അലിഖിത നിയമം കൂടി വരുമ്പോള്‍ കലയോട് എത്രമാത്രം കൂറ് പുലര്‍ത്താന്‍ ആകും?
ചെമ്പോ പിച്ചളയോ?
മലയാള സാഹിത്യ സാംസ്കാരിക രംഗത്തെ കള്ള നാണയങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു സുകുമാര്‍ അഴികോട്. ഗാന്ധിയന്‍ എന്ന് പറയുമെങ്കിലും കൊണ്ഗ്രസുകാര്ക്ക് ഗാന്ധിയുമായി എന്തുണ്ടോ അത്രയേ ഉള്ളൂ ഇദ്ദേഹത്തിനും. ഈയിടെ ശ്രീമാന്‍ തിലകന്റെ സിനിമാ രംഗത്തെ നിലവിളിക്ക് കാതോര്‍ത്ത് ഈ മഹാന്. അതുവഴി സാംസ്കാരിക സാഹിത്യ രംഗത്തിനു എന്ത് നേട്ടമുണ്ടായി എന്നറിയില്ല. എഴുത്തുകാരന് തൂലിക വയ്ക്കുമ്പോള്‍ നാവനക്കുമ്പോള്‍ അത് നന്മക്കു വേണ്ടിയാവണം . ചിലരുടെ ചിലര്‍ക്ക് വേണ്ടിയുള്ള ഇടപെടല്‍ കാണുമ്പോള്‍ അതൊരു ഗുണ്ടാ സംഘം ആണോ എന്ന് പോലും ചിന്തിച്ചു പോകുന്നു സുകുമാര്‍ അഴീകോട് മൈക്കിനു മുന്നില്‍ എത്തിയാല്‍ ഏതു മല്ലനെയും അടിച്ചമര്‍ത്തും. ഒരു ചെറു കാറ്റായി തുടങ്ങി കൊടും കാറ്റിലേക്ക് ഒടുങ്ങുന്ന പ്രസംഗം. പ്രസംഗം ഒരു കലയില്‍ നിന്നും ഗുണ്ടാ പണിയിലേക്ക് നീങ്ങുന്നത് ഇത്തരം കലാ പരിപാടികളിലൂടെയാണ്. തിലകന് ആദ്യമായി പറഞ്ഞത് അദ്ദേഹം ഈഴവന് ആയതുകൊണ്ടാണ് സിനിമയില്‍ ഒതുക്കപ്പെടുന്നത് എന്ന്. അതോടെ മോഹന്‍ലാലിനെ താങ്ങാന്‍ ആ പക്ഷത്തു നിന്നും ആളിറങ്ങി. ശരിക്കും ഒരു കവല യുദ്ധം. പിന്നീട് കാണുന്നത് തിലകന് താന്‍ ഒരു കമ്യൂണിസ്റ്റ് ആണെന്ന അവകാശവാദത്തോടെ നില്‍ക്കുന്നതാണ്. അതില്‍ നിന്നും ഒന്നുറപ്പായി കേരളത്തില്‍ ഏതൊരാള്‍ക്കും സ്വന്തം തടി രക്ഷിച്ചെടുക്കാനുള്ള ഒരു കവചമാണ് കമ്യൂണിസ്റ്റ് പ്രയോഗം എന്ന്. ഓര്‍ക്കുട്ടില്‍ തന്നെ ചില കമ്യൂനിടികളില്‍ ദൃശ്യമാണ് അത്തരം ജല്പ്പനങ്ങള്. ഫാസിസത്തിന് ഓശാന പാടി അരാഷ്ട്രീയത പ്രസംഗിച്ചു ചില വിദ്വാന്മാര് ഒടുവില്‍ പ്രഖ്യാപിക്കാറുണ്ട്, താന്‍ പണ്ട് കമ്യൂണിസ്റ്റ് ആയിരുന്നു, സഹയാത്രികന് ആയിരുന്നു എന്ന്. ഒടുക്കം തിലകന് സഹായത്തിനു സി.പി.ഐ. അരയും തലയും മുറുക്കി ഇറങ്ങുന്നതാണ്.
Tuesday, March 16, 2010
മാറിയ കാലത്ത് എഴുത്തുകാരുടെ പ്രസക്തി...
ഇന്ന് ഇടതു പക്ഷം എന്നത് ഒരു ആള്‍ക്കൂട്ടമായി മാറിയിരിക്കുന്നു. പണ്ടൊക്കെ നമ്മുടെ നാട്ടില്‍ ഹാജ്യാര്ക്കും കമ്യൂണിസ്റ്റുകാരനും ഒരു വിലയൊക്കെ ഉണ്ടായിരുന്നു. അവര്‍ സത്യമേ പറയൂ എന്ന ധാരണ നമ്മില്‍ ഉണ്ടായിരുന്നു. മൂല്യങ്ങളെ തകര്‍ത്ത് പണം കുന്നുകൂടിയപ്പോള്‍ ആദര്‍ശം എന്നത് മതങ്ങളില്‍ ആയാലും രാഷ്ട്രീയത്തില്‍ ആയാലും പഴങ്കഥയായി തീര്‍ന്നു. ഇന്ന് ഇടതുപക്ഷക്കാര്‍ നാവു തുറക്കുന്നത് കൊണ്ഗ്രസിനെ പോലെ നുണ പറയാന്‍ ആണെന്ന് തോന്നുന്നു. ഒറ്റ നോട്ടത്തില്‍ ഇടതു പക്ഷത്തിന്റെ തകര്‍ച്ച അറിയണമെങ്കില്‍ വര്‍ഗീയ ഫാസിസത്തിന്റെ വളര്‍ച്ച കണ്ടാല്‍ മതി. ലോകത്ത് എവിടെ ആയാലും ഇടതുപക്ഷത്തിന്റെ, കലയുടെ, സാഹിത്യത്തിന്റെ അപചയം സാമ്രാജ്യത്വ, വര്‍ഗീയ, ഭീകര , ഫാസിസ്റ്റ് ശക്തികള്‍ക്കു വളരാന്‍ അവസരം ഒരുക്കി കൊടുക്കുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം ലോകം മുഴുവന്‍ നടപ്പിലാകുന്ന അമേരിക്കന്‍ മേല്‍കോയ്മ. ഇറാഖില്‍ നാം അത് കണ്ടു കഴിഞ്ഞു. പുതിയ കാലത്ത് അത് ആഗോളീകരണം എന്ന പേരില്‍ നമ്മെ കാര്‍ന്നു തിന്നുന്നു. കേരളത്തില്‍ എന്നും വര്‍ഗീയതയെ, ഫാസിസത്തെ തടഞ്ഞത്, അതിനോട് ചെറുത്തു നിന്നത് ഇടതുപക്ഷ കൂട്ടായ്മ തന്നെ. പക്ഷെ ഇന്ന് ഇടതു പക്ഷത്തിന്റെത് ഒരുതരം പണം നേടാനുള്ള മാര്‍ഗമായി മാറി. ഇവിടെ നാം ഇടതുപക്ഷത്തിന്റെ ഈ ശോചനീയ അവസ്ഥയില്‍ നിന്നുകൊണ്ട് , തകര്‍ച്ച ഉള്‍ക്കൊണ്ട്, ആ പ്രസ്ഥാനം ശക്തി പെടെണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഇടതുപക്ഷത്തിന് വേരോടാന്‍ മണ്ണ് പാകപ്പെടുത്തിയ കലാ സാഹിത്യകാരന്മാര് /കാരികള്‍ ഒരുതരം നിശബ്ദതയിലെക്കോ പുറം ചൊറിയലിലേക്കോ നീങ്ങി കഴിഞ്ഞു. ഇനി വര്‍ഗീയ ഫാസിസ്റ്റു സാമ്രാജ്യത്വ ശക്തികളോട് എതിരിടെണ്ടത് എഴുത്തുകാര്‍ ആണ്. ഇവിടെയാണ് അസംഘടിതര്‍ ആയ എഴുത്തുകാരെ ഒരു കുടക്കീഴില് കൊണ്ടുവരെണ്ടതിനെ കുറിച്ച് ചിന്തിക്കേണ്ടത്.
Subscribe to:
Posts (Atom)